ബെംഗളൂരു- മൂന്നാർ സ്ലീപർ ബസ് സ്ഥിരമാക്കാൻ തയ്യാറെടുത്ത് സംസ്ഥാനം 

ബെംഗളൂരു: ബെംഗളുരുവില്‍ നിന്നും വാരാന്ത്യ യാത്രകള്‍ നീണ്ട യാത്രയാക്കുന്നുണ്ടെങ്കില്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് മൂന്നാർ.

സഞ്ചാരികള്‍ക്ക് ആവേശം നല്കി ബെംഗളൂരുവില്‍ നിന്ന് മൂന്നാറിലേക്കുള്ള വാരാന്ത്യ സ്പെഷല്‍ സർവീസ് സ്ഥിരമാക്കാൻ ആലോചിക്കുകയാണ് കർണാടക ആർടിസി. ഇതോടെ ഏതു ദിവസം വേണമെങ്കിലും മൂന്നാറിലേക്ക് ടിക്കറ്റ് എടുക്കാം.

വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നവർക്കായി കർണ്ണാടക ആർടിസി ബെംഗളുരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരികെ മൂന്നാറില്‍ നിന്നു ഞായറാഴ്ചകളിലും നോണ്‍ എസി സ്ലീപ്പർ ബസ് സര്‍വീസ് നടത്തുന്നുണ്ട്.

ഉത്സവ സീസണുകളില്‍ മാത്രം സർവീസ് നടത്തിയിരുന്ന ഈ ബസ് സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വസമായി സ്ഥിരം സർവീസ് ആക്കാനാണ് കർണ്ണാടക ആർടിസി ഒരുങ്ങുന്നത്.

ഇതോടെ ബെംഗളുരു മലയാളികള്‍ അടക്കമുള്ളവർക്ക് യാത്രകള്‍ക്കായി മൂന്നാറും തിരഞ്ഞെടുക്കാം. നിലവില്‍ സ്പെഷ്യല്‍ സർവീസ് ആയിട്ടാണ് ഇത് ഓടുന്നത്.

  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ

ബെംഗളുരു- മൂന്നാർ കർണ്ണാടക ആർടിസി ബസ്

ശാന്തി നഗര്‍ ബസ് സ്റ്റാൻഡില്‍ നിന്ന് രാത്രി 9.11 ന് പുറപ്പെടുന്ന നോണ്‍ എസി സ്ലീപ്പർ ബസ് സേലം, കോയമ്ബത്തൂർ, പൊള്ളാച്ചി, ഉദുമല്‍പേട്ട് വഴി രാവിലെ 10.05ന് മൂന്നാറിലെത്തും. 13 മണിക്കൂറാണ് യാത്രാ സമയം. 1246 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളുരു ശാന്തി നഗര്‍ ബസ് സ്റ്റാൻഡ് – 21:11

ക്രൈസ്റ്റ് കോളേജ് – 21:20

സെന്‍റ് ജോണ്‍സ് ഹോസ്പിറ്റല്‍ – 21:35

ഇലക്‌ട്രോണിക് സിറ്റി – 21:45

കോയമ്പത്തൂർ – 05:03

പൊള്ളാച്ചി – 06:28

ഉദുമല്‍പേട്ട് – 07:18

മൂന്നാർ – 10:03.

മൂന്നാർ- ബെംഗളുരു കർണ്ണാടക ആർടിസി ബസ്

മൂന്നാറില്‍ നിന്ന് വൈകിട്ട് 5.08 ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 6.30നു ബെംഗളൂരുവിലെത്തും 13 മണിക്കൂർ 22 മിനിറ്റാണ് യാത്രാ സമയം.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

മൂന്നാർ – 17:08

ഉദുമല്‍പേട്ട് – 20:20

പൊള്ളാച്ചി – 21:20

ബെംഗളുരു മജസ്റ്റിക് ബസ് സ്റ്റാൻഡ് – 06:30

കേരളാ ആർടിസി ബെംഗളുരു-മൂന്നാര്‍ സ്വിഫ്റ്റ് ബസ്

കേരളാ ആർടിസിയുടെ ഒരു സ്വിഫ്റ്റ് ഡീലക്സ് ബസും ബെംഗളുരു – മൂന്നാര്‍ – ബെംഗളുരു റൂട്ടില്‍ സർവീസ് നടത്തുന്നുണ്ട്. പ്രതിദിന ബസ് സർവീസ് ആണിത്.

മൈസൂരു വഴി സുല്‍ത്താൻ ബത്തേരി – കല്‍പ്പറ്റ – താമരശ്ശേരി – കോഴിക്കോട് – കോട്ടക്കല്‍ – എടപ്പാള്‍ -തൃശൂർ -അങ്കമാലി – പെരുമ്പാവൂർ – കോതമംഗലം – അടിമാലി – വഴിയാണ് മൂന്നാറില്‍ എത്തുന്നത്.

ബെംഗളൂരു നിന്നും വൈകിട്ട് 4.00 മണിക്ക് എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 07:50 ന് മൂന്നാറില്‍ എത്തിച്ചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts