നടി പായല്‍ മുഖർജിക്കെതിരെ ആക്രമണം; കാർ അടിച്ചു തകർത്തു 

കൊല്‍ക്കത്ത: ബംഗാളില്‍ നഗരമധ്യത്തില്‍ രാത്രി നടിക്കുനേരെ ആക്രമണം.

ബംഗാളി നടി പായല്‍ മുഖർജിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണു പരാതി.

വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയത്.

രാത്രി സതേണ്‍ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ ബൈക്ക് കുറുകെ നിർത്തിയശേഷം ഒരാള്‍ ആക്രമിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

നടിയോട് കാറില്‍ നിന്നു പുറത്തിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല.

തുടർന്ന് കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു.

ചില്ലുകൊണ്ട് താരത്തിന്റെ കയ്യില്‍ മുറിവേറ്റു. സംഭവം നടക്കുമ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പായല്‍ ലൈവായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നുണ്ടായിരുന്നു.

കരയുകയും വിറയ്ക്കുകയും ചെയ്യുന്ന നടിയെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാനാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us