കൊല്ലപ്പെട്ട ദലിത് നേതാവിന്റെ മകനെ കൊലപ്പെടുത്താൻ ശ്രമം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ഗുബ്ബിയില്‍ കൊല്ലപ്പെട്ട ദലിത് നേതാവിന്റെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേർ അറസ്റ്റില്‍.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ (29) കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശ്രീനിവാസ് എന്ന ഡല്‍ഹി സീന, നാഗരാജു, ദുശ്യന്ത്, ദർശൻ എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മനോജിനെ എസ്.യു.വിയിലെത്തിയ അക്രമികള്‍ ഇടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

മനോജിന്റെ പിതാവ് നരസിംഹമൂർത്തി എന്ന കുറിമൂർത്തി ദലിത് സംഘർഷ് സമിതി നേതാവായിരുന്നു.

രണ്ടു വർഷം മുമ്പ് സാമ്പത്തിക തർക്കത്തെ തുടർന്ന് ഗുബ്ബി ബി.എച്ച്‌ റോഡില്‍വെച്ച്‌ പട്ടാപ്പകല്‍ അക്രമികള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ബുധനാഴ്ച നടന്ന കൊലപാതക ശ്രമത്തിന് പിന്നാലെ മനോജ് ഗുബ്ബി പോലീസില്‍ പരാതി നല്‍കി.

പഴയ വൈരാഗ്യം തന്നെയാവും അക്രമത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts