ഭക്ഷ്യവിഷബാധ; 70 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: കൊപ്പാളിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 70 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുസ്തഗി ബിജാകൽ സർക്കാർ സ്കൂളിലെ കുട്ടികൾക്കാണ് ഉച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. കുട്ടികൾ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

നടൻ വിജയ് യുടെ പാർട്ടി പതാക വിവാദത്തിൽ

ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം. പതാകയിലുള്ള ചിഹ്നങ്ങള്‍ക്കും പതാകയുടെ നിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികള്‍ ഉയരുന്നത്. മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തങ്ങളുടെ ചിഹ്നമായ ആനയെ ടിവികെ ഉപയോഗിച്ചതില്‍ രംഗത്തുവന്നു. പതാകയില്‍ നിന്ന് ആനകളെ നീക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പതാക സ്‌പെയിനിന്റെ ദേശീയപതാക പകര്‍ത്തിയതാണെന്നും…

Read More

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു

കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.…

Read More

ടിപ്പർ ലോറി 35 വൈദ്യുതത്തൂണുകൾ തകർത്തു

ബെംഗളൂരു : ചിക്കബാനവാര സർക്കിളിന് സമീപം ടിപ്പർ ലോറി 35 വൈദ്യുതത്തൂണുകൾ തകർത്തു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇതേത്തുടർന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) ജാലഹള്ളി ഡിവിഷൻ പരിധിയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ചിക്കബാനവാര, ഹെസറഘട്ട, സൊലദേവനഹള്ളി എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. 34 ട്രാൻസ്‌ഫോർമറുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. വൈദ്യുതി കേബിൾ ലോറിയിൽ കുടുങ്ങിയതിനെത്തുടർന്ന് ചിക്കബാനവാര സർക്കിൾ മുതൽ സന്തെ ബീഡി വരെയുള്ള 35 വൈദ്യുതി തൂണുകളാണ് ലോറി തകർത്തു. ലോറിയിൽ കേബിൾ കുടുങ്ങിയ കാര്യം ഡ്രൈവർ അറിഞ്ഞില്ലെന്നും…

Read More

മഹാത്മാഗാന്ധിയെ കൊന്നത് ജാതി അസമത്വത്തിന്റെ സംരക്ഷകരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നത് ജാതി അസമത്വത്തിന്റെ സംരക്ഷകരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതിവ്യവസ്ഥമൂലം പലർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസമുള്ളവർ ജാതീയചിന്തകളോടെ പെരുമാറുന്നത് വിരോധാഭാസമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 75-ാമത് ഗാന്ധി മെമ്മോറിയൽ ഫണ്ടിന്റെ സ്മരണാർഥം ബെംഗളൂരു ഗാന്ധിഭവനിൽ സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി ഫോർ ദ 21-സ്റ്റ് സെഞ്ചുറി’ എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ അധ്യാപനങ്ങളും മാർഗനിർദേശങ്ങളും 20-ാം നൂറ്റാണ്ടിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്നും പ്രസക്തമാണ്. ഗാന്ധിജി ജീവിതത്തിലുടനീളം സമാധാനവും സത്യവും നീതിയും സാഹോദര്യവും അനുഷ്ഠിച്ചു. ലോകം മുഴുവൻ പരസ്പരസ്നേഹത്തിന്റെ ഗുണം സ്വീകരിച്ചാൽ നമുക്ക്…

Read More

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി 

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഏകീകൃത പെൻഷൻ പദ്ധതിയില്‍ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവില്‍ 14.5 ശതമാനം) ഉയർത്തും. 2025 ഏപ്രില്‍ ഒന്നുമുതലാണ് നടപ്പാക്കുക. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. 25 വർഷം സർവീസില്‍ ഇരിക്കുന്ന ആളുകള്‍ക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി…

Read More

സിദ്ധിഖ് കൊടും ക്രിമിനൽ, മോളെയെന്ന് വിളിച്ച് മോശമായി പെരുമാറിയെന്ന് നടിയുടെ വെളിപ്പെടുത്തൽ 

കൊച്ചി: നടനും താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ പീഡനാരോപണം ആവർത്തിച്ച്‌ നടി രേവതി സമ്പത്ത്. സിനിമ ഡിസ്കഷന് വേണ്ടി എത്തിയപ്പോള്‍ ദുരഃനുഭവമുണ്ടായി. “മോളെ” എന്ന് വിളിച്ച വ്യക്തിയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം മോശമായിരുന്നു.ശാരീരികമായി പീഡിപ്പിച്ചു.സിദ്ധിഖ് ഇപ്പോള്‍ പറയുന്നത് മുഴുവൻ കള്ളം. 21-ാം വയസിലാണ് തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പർശിച്ചത്. കരുതി കൂട്ടി തന്നെ ഇരയാക്കാൻ ശ്രമിച്ചു. സിദ്ധിഖ് കൊടും ക്രിമിനല്‍. മാനസികമായി ഒരുപാട് തളർന്നു. സഹായത്തിനായി മുട്ടിയ വാതിലുകള്‍ തുറക്കപ്പെട്ടില്ല.തനിക്ക് ഇനി ഒന്നും നഷ്ടമാകാനില്ല.പതിവായി സംഭവിക്കുന്നതാണ് ഇതെല്ലാം. പീഡന അനുഭവം തുറന്നു…

Read More

പ്രജ്വൽ രേവണ്ണക്കും എച്ച്‌.ഡി രേവണ്ണക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു

prajwal

ബെംഗളൂരു: ലൈംഗിക പീഡനാരോപണത്തിൽ മുൻ എം.പി പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ എച്ച്‌.ഡി രേവണ്ണക്കുമെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കുറ്റപത്രം സമർപ്പിച്ചു. 150 ഓളം സാക്ഷികളുടെ മൊഴികൾ അടങ്ങിയ 2000 പേജുള്ള കുറ്റപത്രമാണ് പ്രജ്വലിനെതിരയുള്ളതെന്ന് എസ്.ഐ.ടി പറഞ്ഞു. സ്‌പോട്ട് ഇൻസ്പെക്ഷൻ, ബയോളജിക്കൽ, ഫിസിക്കൽ, സയന്‍റിഫിക്, മൊബൈൽ, ഡിജിറ്റൽ, മറ്റ് പ്രസക്തമായ തെളിവുകൾ എന്നിവയെല്ലാം കുറ്റപത്രത്തിലുണ്ട്. കൂടാതെ, കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് വിദഗ്ധാഭിപ്രായം സ്വീകരിച്ചിട്ടുണ്ടെന്നും എസ്.ഐ.ടി പറഞ്ഞു. ഇവരുടെ താമസസ്ഥലത്തെ വീട്ടുജോലിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനും മകനുമെതിരെ ആദ്യ പരാതി…

Read More

ടിവി റീചാർജ് ചെയ്തില്ല; 9 വയസുകാരൻ ജീവനൊടുക്കി 

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ഹരിപ്പാട് മുട്ടം എവിളയില്‍ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (ഒൻപത്) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരമേ റീചാർജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി കൊടുത്തു. ഉടൻതന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടം എധീന സ്കൂളിലെ…

Read More

ഇടവേള ബാബു അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു, സുധീഷ് ടൂർ പോവാൻ ക്ഷണിച്ചു; ആരോപണവുമായി ജൂനിയർ ആർടിസ്റ്റ് 

മുൻ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടൻ സുധീഷ്, സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരേ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി. അമ്മ’യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നാണ് ജുബിതയുടെ ആരോപണം. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച്‌ തൊട്ടടുത്ത ദിവസം ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഞാൻ അത് നിഷേധിച്ചു. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഒരുമിച്ച്‌ യാത്ര ചെയ്യാം. ടൂർ പോവാം. ഭാര്യ അടുത്തുള്ളപ്പോള്‍ പതിയെ പറയാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞതെന്നും ജുബിത ആരോപിച്ചു.

Read More
Click Here to Follow Us