കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി 

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി.

യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്.

ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

ഏകീകൃത പെൻഷൻ പദ്ധതിയില്‍ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവില്‍ 14.5 ശതമാനം) ഉയർത്തും.

2025 ഏപ്രില്‍ ഒന്നുമുതലാണ് നടപ്പാക്കുക.

23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

25 വർഷം സർവീസില്‍ ഇരിക്കുന്ന ആളുകള്‍ക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി നല്‍കും.

സർവീസ് കാലയളവ് കുറവുള്ളവർക്കാണെങ്കില്‍ മിനിമം പെൻഷൻ ഉറപ്പാക്കും.

നിലവിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോഴുള്ള ദേശീയ പെൻഷൻ പദ്ധതിയില്‍ (National Pension Scheme – NPS) തന്നെ തുടരുകയോ പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറുകയോ ചെയ്യാം.

സംസ്ഥാന സർക്കാരുകള്‍ക്ക് യുപിഎസ് പദ്ധതിയിലേക്ക് മാറണമെങ്കില്‍ അതുമാകാം.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതിവർഷം 6,250 കോടി രൂപയാണ് കേന്ദ്രസർക്കാരിന് അധികമായി വേണ്ടിവരിക.

എൻപിഎസ് പദ്ധതി പ്രകാരം 2004ന് ശേഷം വിരമിച്ചവർക്കും യുപിഎസിലേക്ക് മാറാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts