ടിപ്പർ ലോറി 35 വൈദ്യുതത്തൂണുകൾ തകർത്തു

ബെംഗളൂരു : ചിക്കബാനവാര സർക്കിളിന് സമീപം ടിപ്പർ ലോറി 35 വൈദ്യുതത്തൂണുകൾ തകർത്തു.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇതേത്തുടർന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) ജാലഹള്ളി ഡിവിഷൻ പരിധിയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

ചിക്കബാനവാര, ഹെസറഘട്ട, സൊലദേവനഹള്ളി എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.

34 ട്രാൻസ്‌ഫോർമറുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

വൈദ്യുതി കേബിൾ ലോറിയിൽ കുടുങ്ങിയതിനെത്തുടർന്ന് ചിക്കബാനവാര സർക്കിൾ മുതൽ സന്തെ ബീഡി വരെയുള്ള 35 വൈദ്യുതി തൂണുകളാണ് ലോറി തകർത്തു.

ലോറിയിൽ കേബിൾ കുടുങ്ങിയ കാര്യം ഡ്രൈവർ അറിഞ്ഞില്ലെന്നും ഓട്ടോറിക്ഷാ ഡ്രൈവറാണ് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി ബെസ്‌കോം അധികൃതർ അറിയിച്ചു.

ലോറിയിൽ എംസാന്റായിരുന്നുവെന്നും ഡ്രൈവർ ഉറക്കച്ചടവിലായിരുന്നുവെന്നും ചിക്കബാനവാര ട്രാഫിക് പോലീസ് അറിയിച്ചു.

ജെ.സി.ബി. എത്തിച്ചാണ് റോഡിൽ വീണ എംസാന്റ് നീക്കിയത്. ലോറി ഡ്രൈവർ മണിയെ അറസ്റ്റുചെയ്തു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

ഡ്രൈവർ മദ്യപിച്ചിരുന്നോയെന്നറിയാൽ മെഡിക്കൽ റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts