ബെംഗളൂരു : അനുവാദമില്ലാതെ സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചതിന് കന്നഡ നടൻ രക്ഷിത് ഷെട്ടിയുടെപേരിൽ പകർപ്പവകാശലംഘനത്തിന് ബെംഗളൂരു പോലീസ് കേസെടുത്തു. രക്ഷിത ഷെട്ടി നിർമിച്ച ‘ബാച്ചിലർ പാർട്ടി’ എന്ന സിനിമയിലെ രണ്ട് ഗാനങ്ങളുടെ പേരിലാണ് യെശ്വന്തപുര പോലീസ് കേസെടുത്തത്. ബെംഗളൂരുവിലെ എം.ആർ.ടി. മ്യൂസിക് നൽകിയ പരാതിയിലാണ് കേസ്. ‘ബാച്ചിലർ പാർട്ടി’യിലെ ഗാളിമാതു, ന്യായ എല്ലിദെ എന്നീ ഗാനങ്ങൾ ഉപയോഗിച്ചത് അനുവാദമില്ലാതെയാണെന്നാരോപിച്ച് എം.ആർ.ടി. മ്യൂസിക് ഉടമ നവീൻകുമാർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് രക്ഷിത് ഷെട്ടിക്ക് നോട്ടീസയച്ചു. അഭിജിത് മഹേഷ് സംവിധാനംചെയ്ത ‘ബാച്ചിലർ പാർട്ടി’ ഈ വർഷം…
Read MoreMonth: July 2024
അസംബ്ലി ഹാളിന് ഇനി പുതിയ വാതിൽ
ബംഗളുരു : വിധാൻസൗധ അസംബ്ലി ഹാളിൻ പുതിയതായി ഈട്ടിത്തടി കൊണ്ട് സ്ഥാപിച്ച വാതിലിന്റെ ഉദ്ഘടനം മുഖ്യമന്ത്രി സിദ്ധാരമയ്യ നിർവഹിച്ചു. നിയമസഭ സ്പീക്കർ യു. ടി. ഖാദർ., നിയമനിർമ്മാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി എന്നിവർ പങ്കെടുത്തു. സമാജികരുടെഹാജർ നില അറിയാനുള്ള നിർമിതബുദ്ധിക്യാമറകളും പ്രവർത്തനം ആരംഭിച്ചു.
Read Moreമഴക്കാഴ്ചകൾ അസ്വദിക്കാൻ പാക്കേജുകൾ ഒരുക്കി കർണാടക ആർ ടി സി
കന്നഡ നാടിന്റെ മഴക്കാല കാഴ്ചകൾ കാണാൻ വിനോദ സഞ്ചാര പാക്കേജുകളുമായി കർണാടക ആർ ടി സി. സംസ്ഥാനത്തെ മലനിരകളെയും വെള്ളച്ചാട്ടങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് യാത്ര. ജോഗ് വെള്ളച്ചാട്ടം ബംഗളുരുവിൽ നിന്ന് ശിവമോഗ്ഗയിലെ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് നോൺ എ സി സ്ലീപ്പർ ബസ് സർവീസ് 19ന് ആരംഭിക്കും വെള്ളി, ശനി ദിവസങ്ങളിൾ മജസ്റ്റിക് കെംപഗൗഡ ടെർമിനലിൽ നിന്ന് രാത്രി 10ന് സഗാരയിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് ഭക്ഷണം ഉൾപ്പെടെ 3000 രൂപയും കുട്ടികൾക്ക് (6-12 വയസ് വരെ) 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സോമനാഥപുര…
Read Moreആറു വയസ്സുകാരിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ്
ബെംഗളൂരു : ബെംഗളൂരു കെ.ആർ.എസ്. റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ ആറു വയസ്സുകാരിയെ അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് റെയിൽവേ പോലീസ്. നഗരത്തിൽ യാചകിയായി ജീവിച്ചുവന്ന ഹീന (കാളി) യുടെ മകൾ മറിയം ആണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. ഹീനയുടെ സുഹൃത്ത് രാജ (മണികണ്ഠൻ)നാണ്. മൂന്നിനാണ് സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമായതാണ് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Moreശിവമോഗയിൽ നിന്ന് ചെന്നൈയിലേക്ക് സ്പൈസ് ജെറ്റ് വിമാന സർവീസ് ആരംഭിക്കുന്നു
ബെംഗളൂരു : ശിവമോഗയിൽനിന്ന് ചെന്നൈയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നു. ശിവമോഗ എം.പി. ബി.വൈ. രാഘവേന്ദ്രയാണ് ഇക്കാര്യമറിയിച്ചത്. സ്പൈസ് ജെറ്റ് വിമാന സർവീസാണ് ആരംഭിക്കുകയെന്നും അറിയിച്ചു. നിലവിൽ ബെംഗളൂരു, ഹൈദരാബാദ്, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്ന് വിമാനസർവീസ് ഉള്ളത്. ചെന്നൈ നഗരവുമായി ബന്ധിപ്പിച്ച് വിമാനസർവീസ് വരുന്നത് ശിവമോഗ മേഖലയുടെ വളർച്ചയ്ക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.
Read Moreനൈസ് റോഡിൽ ഒറ്റ ദിവസം തുടരെ തുടരെ അപകടനങ്ങൾ; ഒരാൾ മരിച്ചു അഞ്ചുപേർക്ക് പരിക്കേറ്റു
ബെംഗളൂരു : നൈസ് റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടപരമ്പരയിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. കുനിഗൽ സ്വദേശി ദേവരാജു (42) ആണ് മരിച്ചത്. രാവിലെ ഒൻപതോടെ നൈസ് റോഡ് ടോൾ ഗേറ്റിനുസമീപം മിനി ബസ്, ലോറി, രണ്ടുകാറുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ബൊമ്മസാന്ദ്രയിലെ സ്വകാര്യകമ്പനിയിലെ 18 ജീവനക്കാരെയും കൊണ്ടുപോവുകയായിരുന്ന മിനി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ആദ്യം ഇടിച്ചു. ഇതേത്തുടർന്ന് മിനി ബസിന് പുറകിലുണ്ടായിരുന്ന കാർ ബസിൽ ഇടിക്കുകയും മറ്റൊരുകാർ മുന്നിലെ കാറിൽ ഇടിക്കുകയുമായിരുന്നു. മിനി ബസിലായിരുന്നു ദേവരാജു ഉണ്ടായിരുന്നത്. പരിക്കേറ്റവരും ബസിലുണ്ടായിരുന്നവരാണ്. ഇവരെ ഹൊസൂർ…
Read Moreകർണാടക ആർ.ടി.സി. ബസ് നിരക്ക് കൂട്ടില്ല ;ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി
ബംഗളുരു : കർണാടക ആർ.ടി.സി. ബസ് നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ല. ബസ് നിരക്ക് 20 ശതമാനം വരെ ഉയർത്തണമെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി. ചെയർമാൻ എസ്. ആർ. ശ്രീനിവാസ് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ ശക്തി ആർ. ടി. സികളുടെ വരുമാനത്തെസാരമായി ബാധിച്ചു. 3 മാസത്തിനുള്ളിൽ കോർപറേഷന് 295 കോടി രൂപ നഷ്ടം നേരിട്ടതായും ശ്രീനിവാസ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Read Moreപ്രതിപക്ഷബഹളത്തിൽ മുങ്ങി കർണാടക നിയമസഭ
ബെംഗളൂരു : കർണാടകത്തിലെ മഹർഷി വാൽമീകി എസ്.ടി. കോർപ്പറേഷനിലെ ഫണ്ട് തിരിമറിക്കേസും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കുള്ള മൈസൂരു വികസന അതോറിറ്റി(‘മുഡ’)യുടെ വിവാദ ഭൂമിയിടപാടും നിയമസഭയിലുന്നയിച്ചതോടെ സഭയുടെ വർഷകാലസമ്മേളനത്തിന്റെ ആദ്യദിനം ബഹളത്തിൽമുങ്ങി. രണ്ടുവിഷയത്തിലും ചർച്ചവേണമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക, ഉപനേതാവ് അരവിന്ദ് ബല്ലാഡ് ,വി. സുനിൽകുമാർ, എന്നിവർ ആവശ്യപ്പെട്ടു. രണ്ടുവിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നും ചോദ്യോത്തരവേള കഴിയുന്നതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങൾതമ്മിൽ ചൂടേറിയ വാക്‌പോരുനടന്നു. ആരോപണങ്ങൾ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും നിഷേധിച്ചു. വാൽമീകി…
Read Moreബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസ് ജൂലൈ 21 ന്
ബെംഗളൂരു: ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത ജോലികൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൻറെ പല ഭാഗങ്ങളിലും ഉള്ള മലയാളി സമൂഹത്തിന് ധിഷണാ ബോധം നൽകാനായി ബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ വച്ച് നടക്കും. സ്വന്തം ജീവിത മൂല്യങ്ങളും സദാചാര മര്യാദകളും കാത്തുസൂക്ഷിക്കണമെന്ന് ശാഠ്യമുള്ളവർക്ക് പോലും കാലിടറി പോകുന്ന അനവധി അവസരങ്ങൾ ഉള്ള നഗര ജീവിതത്തിൽ തനിച്ചും, കുടുംബത്തോടെയും ജീവിക്കുന്ന, ജന്മനാട്ടിലേക്കും ജോലിസ്ഥലത്തേക്കും ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടിവരുന്ന ഒരു ചെറു പ്രവാസിയാണ് ബെംഗളൂരു മലയാളികൾ. ഇൻ്റർനെറ്റിലൂടെ ഒഴുകിവരുന്ന ലിബറലിസത്തിൻ്റെ…
Read Moreലൈംഗിക അതിക്രമം; യുവതി യുവാവിന്റെ ലിംഗം മുറിച്ചു
ലൈംഗിക അതിക്രമം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22 വയസ്സുകാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവ് യുവതിക്ക് മേല്‍ തുടര്‍ച്ചയായി ലൈംഗിക അതിക്രമം നടത്തിയിരുന്നു. വീട്ടിലേക്ക് യുവാവിനെ നാടകീയമായി വിളിച്ചുവരുത്തിയാണ് മൂര്‍ച്ചയേറിയ കത്തികൊണ്ട് യുവതി ലിംഗം മുറിച്ചുമാറ്റിയത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശനായ യുവാവ് ചികിത്സയിലാണ്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്. വിവരം അറിഞ്ഞു പോലീസ് എത്തിയെങ്കിലും യുവാവ് മൊഴി നല്‍കിയില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് തീര്‍ത്തുകൊള്ളാം എന്നാണ് ഇരുവരും പോലീസിനോട്…
Read More