പകർപ്പവകാശ ലംഘനം ; കന്നഡ നടൻ രക്ഷിത് ഷെട്ടിയുടെ പേരിൽ കേസ്

ബെംഗളൂരു : അനുവാദമില്ലാതെ സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചതിന് കന്നഡ നടൻ രക്ഷിത് ഷെട്ടിയുടെപേരിൽ പകർപ്പവകാശലംഘനത്തിന് ബെംഗളൂരു പോലീസ് കേസെടുത്തു.

രക്ഷിത ഷെട്ടി നിർമിച്ച ‘ബാച്ചിലർ പാർട്ടി’ എന്ന സിനിമയിലെ രണ്ട് ഗാനങ്ങളുടെ പേരിലാണ് യെശ്വന്തപുര പോലീസ് കേസെടുത്തത്.

ബെംഗളൂരുവിലെ എം.ആർ.ടി. മ്യൂസിക് നൽകിയ പരാതിയിലാണ് കേസ്. ‘ബാച്ചിലർ പാർട്ടി’യിലെ ഗാളിമാതു, ന്യായ എല്ലിദെ എന്നീ ഗാനങ്ങൾ ഉപയോഗിച്ചത് അനുവാദമില്ലാതെയാണെന്നാരോപിച്ച് എം.ആർ.ടി. മ്യൂസിക് ഉടമ നവീൻകുമാർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് രക്ഷിത് ഷെട്ടിക്ക് നോട്ടീസയച്ചു.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

അഭിജിത് മഹേഷ് സംവിധാനംചെയ്ത ‘ബാച്ചിലർ പാർട്ടി’ ഈ വർഷം ജനുവരി 24-നാണ് റിലീസ്ചെയ്തത്. ഷെട്ടിയുടെ നിർമാണക്കമ്പനിയായ പരംവേഷ് സ്റ്റുഡിയോയാണ് സിനിമ നിർമിച്ചത്.

സിനിമയിൽ കേസിനിടയാക്കിയ പാട്ടുകൾ ഉപയോഗിക്കാൻ രക്ഷിത് ഷെട്ടിയും എം.ആർ.ടി. മ്യൂസിക്കും തമ്മിൽ ചർച്ചനടന്നിരുന്നു. പക്ഷേ, ഇത് വിജയിച്ചില്ല. അതേസമയം പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts