മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അൽപസമയത്തിനകം;

ഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്‍റിൽ ബജറ്റ് അവതരണം തുടങ്ങുക. നിർമലാ സീതാരാമന്‍റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇന്നത്തേത്. സഖ്യകക്ഷികളെക്കൂടി പ്രീതിപ്പെടുത്തേണ്ടതിനാൽ കൂടുതൽ പ്രഖ്യാപനങ്ങൾ മൂന്നാം എൻഡിഎ സർക്കാരിന്‍റെ ബജറ്റ് പെട്ടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

പീഡനക്കേസ്: സൂരജ് രേവണ്ണയ്ക്ക് ആദ്യത്തെ കേസിൽ  ഉപാധികളോടെ ജാമ്യം

ബെംഗളൂരു : പാർട്ടിപ്രവർത്തകനായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജെ.ഡി.എസ്. എം.എൽ.സി. സൂരജ് രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം. സൂരജിന്റെ ഹർജിയിൽ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ജാമ്യമനുവദിച്ചത്. അർക്കൽഗുഡ് സ്വദേശിയായ ജെ.ഡി.എസ്. പ്രവർത്തകൻ നൽകിയ പരാതിയിൽ സൂരജിനെ ജൂൺ 23-നാണ് പോലീസ് അറസ്റ്റുചെയ്തത്. ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ചെന്നപ്പോൾ സൂരജ് ഫാം ഹൗസിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. തുടർന്ന് സൂരജിന്റെ മുൻസഹായിയും സമാനമായ പരാതിനൽകി. കോവിഡ് ലോക്ഡൗൺകാലത്ത് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. രണ്ട് കേസുകളാണ് സൂരജിന്റെപേരിൽ പോലീസ് രജിസ്റ്റർചെയ്തത്. ഇതിൽ ആദ്യത്തെ കേസിലാണ് കോടതി ജാമ്യം…

Read More

‘കാവേരി ആരതി’ നടത്തും: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : വാരണാസിയിലെ ‘ഗംഗാ ആരതി’ മാതൃകയിൽ മാണ്ഡ്യ ജില്ലയിൽ കാവേരി നദിക്കുസമീപം ‘കാവേരി ആരതി’ നടത്താനൊരുങ്ങി കർണാടക സർക്കാർ. ജലവിഭവവകുപ്പും ദേവസ്വംവകുപ്പും സംയുക്തമായിട്ടാകും കാവേരി ആരതി സംഘടിപ്പിക്കുക. ഇതിനായി രണ്ടുവകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരുമുൾപ്പെടുന്ന സംഘം രൂപവത്കരിക്കുമെന്നും ഇവർ വാരണാസിയിൽപ്പോയി പഠനംനടത്തുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രത്യേകസംഘം ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന്, വിഷയം മന്ത്രിസഭയിൽ ചർച്ചചെയ്യും. വാരണാസിയിൽനിന്നുള്ള വിദഗ്ധർ മാണ്ഡ്യയിലെത്തി കാവേരി നദിയിൽ കാവേരി ആരതി സംഘടിപ്പിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ശിവകുമാർ അറിയിച്ചു. കാവേരി നദിയിൽ കാവേരി ആരതി സംഘടിപ്പിക്കുന്നത് പ്രദേശത്തെ…

Read More

നഗരത്തിൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയ രണ്ടുഭക്ഷണശാലകൾ പൂട്ടി

ബെംഗളൂരു : ഇന്ദിരാനഗറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ടുഭക്ഷണശാലകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) പൂട്ടി. പൊതുജനങ്ങളുടെ പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്. കെട്ടിടത്തിന്റെ താഴത്തെനില വൃത്തിഹീനമാണെന്നും കൊതുകുപെരുകാനിടയാക്കുന്നതായും കണ്ടെത്തി. ഇതേത്തുടർന്നാണ് പൂട്ടിയതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനങ്ങൾക്ക് 25,000 രൂപ പിഴയും ഇട്ടിട്ടുണ്ട്. പിഴയടയ്ക്കുകയും വൃത്തിയോടെ പ്രവർത്തിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും ചെയ്താൽമാത്രമേ ഭക്ഷണശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂ.

Read More

ഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു 

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോള്‍ (24) ആണു മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആല്‍ഫിമോള്‍. ബെംഗളൂരുവില്‍ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

Read More

മതിലിടിഞ്ഞുവീണ് യുവതി മരിച്ചു

ബെംഗളൂരു: കനത്തമഴ തുടരുന്നതിനിടെ മൈസൂരു പെരിയപട്ടണ മതിലിടിഞ്ഞുവീണ് യുവതി മരിച്ചു. കഗ്ഗുണ്ടി വില്ലേജ് സ്വദേശി ശിവരാജിന്റെ ഭാര്യ ഹേമലതയാണ് (22) മരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞിനോടൊപ്പം നടന്നുപോകവെയാണ് അപകടം. അപകടം സംഭവിക്കുന്നത് കണ്ട ഹേമലത കുഞ്ഞിനെ സമീപത്തേക്ക് എറിഞ്ഞതോടെ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയപട്ടണ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പെരിയപട്ടണ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Read More

കാറിന് തീ പിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ആണ് സംഭവം. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയതായി പോലീസ് അറിയിച്ചു.

Read More

ഗതാഗത നിയന്ത്രണം; മംഗളൂരു- ബെംഗളൂരു പ്രീമിയം ബസുകൾ സർവീസ് മുടങ്ങി 

ബെംഗളൂരു: ശിരദി-സംപാജെ ചുരം പാതയിലെ ഗതാഗത നിയന്ത്രണം കർണാടക ആർ.ടി.സി മംഗളൂരു -ബെംഗളൂരു പ്രീമിയം ബസ് സർവിസുകള്‍ തടസ്സപ്പെട്ടു. അംബാരി ഉത്സവ്, വോള്‍വോ മള്‍ട്ടി ആക്സില്‍, ഡ്രീം ക്ലാസ് സ്ലീപ്പർ ഇനം ബസുകളില്‍ പകുതിയും മുടങ്ങിയ നിലയിലാണെന്ന് മംഗളൂരു ഡിവിഷണല്‍ കണ്‍ട്രോളർ രാജേഷ് ഷെട്ടി പറഞ്ഞു. 40 ബസുകളില്‍ 20 എണ്ണം മാത്രമാണ് രാത്രി നിരത്തിലിറക്കുന്നത്. ശീതീകൃതമല്ലാത്ത സ്ലീപ്പർ, രാജഹംസ, സാധാരണ ബസുകള്‍ എന്നിവ ചർമാഡി ചുരം പാത വഴി തിരിച്ചു വിട്ടു. പ്രീമിയം ബസുകളുടെ സഞ്ചാരത്തിന് ഈ പാത അനുയോജ്യമല്ല. അതേസമയം, ശിരദി…

Read More

റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി; 11 വയസുകാരന് ദാരുണാന്ത്യം 

ഭോപ്പാൽ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പതിനൊന്നു വയസ്സുകാരനായ കുട്ടിക്ക് ദാരുണാന്ത്യം. പ്രാങ്ക് റീല്‍ ചീത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി മധ്യപ്രദേശ് അംബാഹ് സ്വദേശിയായ പതിനൊന്നുകാരനായ കരണ്‍ ആണ് മരണപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കരണും സുഹൃത്തുക്കളും മരത്തിന് ചുറ്റും നിന്ന് കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് പ്രാങ്ക് റീലെടുക്കാൻ കുട്ടികള്‍ തീരുമാനിക്കുന്നത്. കുട്ടി കഴുത്തില്‍ കയർ കെട്ടുകയും മറ്റ് കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമാണ്. കഴുത്തില്‍ കെട്ടിയ കുരുക്ക് മുറുകിയതാണ് മരണത്തിന് കാരണം. കുട്ടി നിശ്ചലനായതോടെ സുഹൃത്തുക്കള്‍ കുടുംബത്തെ വിവരമറിയിക്കുകയും…

Read More

വീട്ടിലെ ഭക്ഷണം വേണം, നടൻ ദർശന്റെ ഹർജി അടുത്ത ആഴ്ച പരിഗണിക്കും

ബെംഗളൂരു: ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാല്‍ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശൻ ബെംഗളൂരു മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു. ജയില്‍ ഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്. കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശൻ അഭിഭാഷകൻ മുഖേന നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ഹൈക്കോടതി നിർദേശമനുസരിച്ചാണ് മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹൈകോടതിയില്‍ ദർശൻ…

Read More
Click Here to Follow Us