മതിലിടിഞ്ഞുവീണ് യുവതി മരിച്ചു

ബെംഗളൂരു: കനത്തമഴ തുടരുന്നതിനിടെ മൈസൂരു പെരിയപട്ടണ മതിലിടിഞ്ഞുവീണ് യുവതി മരിച്ചു.

കഗ്ഗുണ്ടി വില്ലേജ് സ്വദേശി ശിവരാജിന്റെ ഭാര്യ ഹേമലതയാണ് (22) മരിച്ചത്.

ഒന്നര വയസ്സുള്ള കുഞ്ഞിനോടൊപ്പം നടന്നുപോകവെയാണ് അപകടം.

അപകടം സംഭവിക്കുന്നത് കണ്ട ഹേമലത കുഞ്ഞിനെ സമീപത്തേക്ക് എറിഞ്ഞതോടെ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

പെരിയപട്ടണ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പെരിയപട്ടണ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts