ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി മന്ത്രി 

ബെംഗളൂരു: ഷിരൂരിലെ ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. എക്സിലെ പോസ്ററിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുരോഗമിക്കവേയാണ് നിർണായക കണ്ടെത്തൽ. അർജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ട്‌. ഗംഗാവലിപ്പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ നാവികസേന നടത്തിയ തിരച്ചിലിൽ സോണാർ സിഗ്നൽ ലഭിച്ചിരുന്നു.  

Read More

ഭർത്താവിന്റെ സുഹൃത്തുമായി അടുപ്പം; അഭിഭാഷകയെ കുത്തിപ്പരിക്കേൽപ്പിച്ചു 

ബെംഗളൂരു: വധശ്രമ കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നതിനിടെ കോടതിക്കുള്ളില്‍ അഭിഭാഷകയെ കുത്തിപ്പരുക്കേല്‍പ്പിച്ച്‌ 63-കാരന്‍. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാം റെഡ്ഡിക്കെതിരെ വിമല വധശ്രമം ആരോപിച്ച്‌ കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കേസിലെ വാദംകേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ…

Read More

വിമാനം തകർന്നുവീണ് അപകടം; 18 മരണം

നേപ്പാൾ: കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ (ടിഐഎ) പറന്നുയരുന്നതിനിടെ സൗര്യ എയർലൈൻസിൻ്റെ 9എൻ-എഎംഇ (സിആർജെ 200) വിമാനം തകർന്നുവീണ് അപകടം. 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പൊഖാറയിലേക്ക് പോയ വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്. എയർലൈനിലെ സാങ്കേതിക ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ടിഐഎയിലെ ഇൻഫർമേഷൻ ഓഫീസർ ഗ്യാനേന്ദ്ര ഭുൽ ഹിമാലയനോട് പറഞ്ഞു. വിമാനത്തിൻ്റെ ക്യാപ്റ്റൻ 37 കാരനായ മനീഷ് ഷാക്യയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി സിനമംഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടിരുന്നു. രക്ഷാപ്രവർത്തനത്തിനായി…

Read More

കൊലപാതക കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : ഹുബ്ബള്ളിയിലെ ക്ഷേത്രപൂജാരി കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹുബ്ബള്ളി കമരിപേട്ട് സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ സന്തോഷ് തിപ്പണ്ണ ഭോജഗറിനെയാണ് (44) പോലീസ് അറസ്റ്റുചെയ്തത്. ഹുബ്ബള്ളി ഈശ്വർനഗറിലെ ദക്ഷിൺ വൈഷ്‌ണോദേവി ക്ഷേത്രം ട്രസ്റ്റിയും പൂജാരിയുമായ ദേവപ്പജ്ജ എന്ന ദേവേന്ദ്രപ്പ മഹാദേവപ്പ വനഹള്ളി (63)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ക്ഷേത്രത്തിനുമുൻപിൽവെച്ച് ദേവപ്പജ്ജയെ കൊലപ്പെടുത്തിയശേഷം സന്തോഷ് രക്ഷപ്പെടുകയായിരുന്നെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. സതീഷ് കുമാർ അറിയിച്ചു. പിന്നീട് കിട്ടൂർ ചന്നമ്മ സർക്കിളിൽനി ന്നാണ് ഇയാളെ പിടികൂടിയത്.

Read More

ഡ്യൂട്ടിക്കിടയും യൂണിഫോമിലും പോലീസുകാർ ഇനി റീലിസ് എടുത്താൽ കർശന നടപടി

ബെംഗളൂരു : പോലീസുകാർ ഡ്യൂട്ടിയിലുള്ളപ്പോഴും യൂണിഫോമിലും റീൽസ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നത് വിലക്കി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ. യൂണിഫോമിട്ട് റീൽസ് ചെയ്യുന്നത് പോലീസ് വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നും സത്പേരിന് കോട്ടംവരുത്തുമെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി. അടുത്തിടെയായി പോലീസുകാരും ജീവനക്കാരും റീൽസ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നത് പതിവായിരുന്നു.

Read More

ബെംഗളൂരു ‘വിഭജിക്കുന്നു’; ബി.ബി.എം.പി. വിഭജനം: ബില്ലിന് അനുമതി

ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പുനസംഘടിപ്പിക്കാൻ ബില്ലുമായി കർണാടക സർക്കാർ. ബെംഗളൂരുവിലെ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ പുനസംഘടന ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024ന് സംസ്ഥാന കാബിനെറ്റ് തിങ്കളാഴ്ച അംഗീകാരം നൽകി. ബിബിഎംപി 10 കോർപറേഷൻ വരെയാക്കി വിഭജിക്കുന്നതാണ് പ്രസ്തുത ബിൽ. ഇതോടെ ബെംഗളൂരുവിലെ വാർഡുകളുടെ എണ്ണം 400ലേക്ക് ഉയരും. നിലവിൽ 225 വാർഡുകളാണ് ബിബിഎംപിക്ക് കീഴിലുള്ളത്. ബില്ലിന് സംസ്ഥാന ക്യാബിനെറ്റ് അംഗീകാരം നൽകിയതോടെ ചൊവ്വാഴ്ച ആരംഭിച്ച നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ…

Read More

എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ സർവീസ് നിർത്തി

ബംഗളുരു : എയർ ഇന്ത്യ എക്സ്പ്രസ് ബംഗളുരു – കണ്ണൂർ സർവീസിന് തിരിച്ചടിയായത് ഉയർന്ന ടിക്കറ്റ് നിരക്കും ആശാസ്ത്രീയമായ സമയക്രമവും എന്ന് ആരോപണം. ജൂലൈ ആദ്യവരാം ആരംഭിച്ച സർവീസ് ആണ് യാത്രക്കാരില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം നിർത്തലാക്കിയത്. നേരെത്തെ 2 സർവീസുകളാണ് എയർ ഇന്ത്യ ബംഗളുരു – കണ്ണൂർ സെക്ടറിൽ നടത്തിയിരുന്നത്. എയർ ഇന്ത്യ സർവീസ് നിർത്തിയതോടെ നിലവിൽ ഇൻഡിഗോ മാത്രമാണ് കണ്ണൂരിൽ നിന്ന് ബംഗളുരുവിലേക്ക് നേരിട്ട് പ്രതിദിന സർവീസ് നടത്തുന്നത്.

Read More

സംസ്ഥാനത്ത് വ്യാജവാർതത്തകൾ പ്രചരിപ്പിച്ചതിന് 3 മാസത്തിനിടെ 18 കേസ്

ബെംഗളൂരു : വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് മൂന്നു മാസത്തിനിടെ കർണാടകത്തിൽ രജിസ്റ്റർചെയ്തത് 18 കേസ്‌. വ്യാജവാർത്ത പ്രതിരോധിക്കാൻ കർണാടകത്തിൽ ഐ.ടി. വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിങ് യൂണിറ്റാണ് (െഎ.ഡി.ടി.യു.) ഇവ കണ്ടെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജപ്രചാരണങ്ങളാണ് കേസിലുൾപ്പെട്ടവയിൽ ഭൂരിഭാഗവും. രണ്ടു കേസ്‌ ബി.ജെ.പി.ക്കെതിരായ പ്രചാരണത്തിനും ഒരെണ്ണം ജെ.ഡി.എസിനെതിരായ പ്രചാരണത്തിനുമാണ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ഇൻഫർമേഷൻ ഡിസോർഡർ ടാക്ളിങ് യൂണിറ്റ് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു മൂന്നുമാസത്തെ പ്രവർത്തനം. ഒൻപതംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റിൽ ദിവസവും 64,000 ആർട്ടിക്കിളുകൾ പരിശോധിച്ചതായി…

Read More

ബംഗളുരു മലയാളികൾക്ക് ആശ്വസം; ഇനി എല്ലാ ദിവസവും ഇനി കർണാടക ആർ.ടി.സി.യുടെ സർവീസ് നാട്ടിലേക്ക്

ബംഗളുരു : പുതിയ സ്ലീപ്പർ ബസുകൾ ലഭിക്കുന്നതോടെ കേരളത്തിലേക്കുള്ള വരാന്ത്യ സർവീസുകൾ പ്രതിദിനമാക്കാൻ ഒരുങ്ങി കർണാടക ആർ.ടി. സി. ആലപ്പുഴ,കോട്ടയം,തിരുവനന്തപുരം സർവീസുകളാണ് പ്രതിദിനമാക്കുക. നേരത്തെ പ്രതിദിന സർവീസുകളായിരുന്ന ഇവ ബസ് ക്ഷാമത്തെ തുടർന്നാണ് വരാന്ത്യാസർവീസുകൾ ആക്കിയത്. സെമി സ്ലീപ്പർ ഐരാവത് ക്ലബ്‌ ക്ലാസ്സ്‌ ബസുകൾ ഉപയോഗിച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് കഴിഞ്ഞ വർഷം അംബാരി ഉത്സവ് സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ നിർത്തി. ദേശിയപാത 66 വീതി കൂട്ടുന്ന പ്രവർത്തികളുടെ ഭാഗമായി ഗതാഗതകുരുക്ക് രൂക്ഷമയതും തിരിച്ചടി ആയിരുന്നു.

Read More

സംസ്ഥാനത്തിന് നിരാശ ഏകി കേന്ദ്ര ബജറ്റ്:

ബെംഗളൂരു : മൂന്നാം മോദിസർക്കാരിന്റെ ആദ്യ ബജറ്റിൽ കർണാടകത്തിന് നിരാശ. സംസ്ഥാനം പ്രതീക്ഷിച്ചപോലെ ഗ്രാന്റുകളും പദ്ധതികളും ലഭിച്ചില്ല. സംസ്ഥാനത്തുനിന്ന് അഞ്ച് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും അതിനനുസരിച്ചുള്ള ആനുകൂല്യം ബജറ്റിൽ ലഭിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. മെട്രോ, സബർബൻ റെയിൽ പദ്ധതി തുടങ്ങിയവയ്ക്ക് എന്തെങ്കിലും ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഹൈദരാബാദ്-ബെംഗളൂരു സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർണാടകത്തിന് മാത്രമായി വലിയ പ്രഖ്യാപനങ്ങളൊന്നുമില്ല. ഈവർഷം ആദ്യംഅവതരിപ്പിച്ച ബജറ്റിൽ റെയിൽവേ വികസനത്തിനായി 7524 കോടിരൂപ അനുവദിച്ചിരുന്നു. 11 പാതകൾ പുതുതായി നിർമിക്കാനും ഒൻപത്പാതകൾ ഇരട്ടിപ്പിക്കാനും തുക വകയിരുത്തിയിരുന്നു. കന്റോൺമെന്റ്മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള റെയിൽപ്പാത…

Read More
Click Here to Follow Us