ബെംഗളൂരു : ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി കർണാടക ആർ.ടി.സി. ജൂണിൽ കോർപ്പറേഷന്റെ വിജിലൻസ് സ്ക്വാഡ് 43,126 ബസുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റില്ലാതെ യാത്രചെയ്ത 3610 ആളുകളിൽനിന്ന് പിഴ ഈടാക്കി. ആകെ 5,97,517 രൂപയാണ് പിഴയിനത്തിൽ പിരിച്ചെടുത്തത്. ബസ് ജീവനക്കാർക്കെതിരേയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. കർണാടക ആർ.ടി.സി., നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി, കല്യാണ കർണാടക ആർ.ടി.സി., ബി.എം.ടി.സി. എന്നീ കോർപ്പറേഷനുകളിൽ കഴിഞ്ഞമാസം മുതലാണ് പരിശോധന ശക്തമാക്കിത്തുടങ്ങിയത്. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന സംഭവങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് നടപടി. പുരുഷൻമാരാണ് ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരിൽ…
Read MoreMonth: July 2024
വ്യാജരേഖ ചമച്ച് വാഹന വിൽപന: രണ്ടുപേർ അറസ്റ്റിൽ, രണ്ടരക്കോടി വിലമതിക്കുന്ന 17 കാറുകൾ പിടികൂടി
ബെംഗളൂരു: വ്യാജരേഖകളും രജിസ്‌ട്രേഷൻ നമ്പറുകളും സൃഷ്ടിച്ച് കാറുകൾ വിറ്റ വൻ റാക്കറ്റിനെ തകർത്ത് സിസിബി പടിഞ്ഞാറൻ ഡിവിഷൻ സംഘടിത ക്രൈം സ്‌ക്വാഡ് പോലീസ് രണ്ട് പ്രതികളെ പിടികൂടി. സയ്യിദ് റിയാസ്, ഓസ്റ്റിൻ കാർഡോസ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. അന്യസംസ്ഥാനങ്ങളിൽ മോഷ്ടിക്കുന്ന കാറുകൾക്ക് വ്യാജ രജിസ്ട്രേഷൻ നമ്പറും രേഖകളും ഉണ്ടാക്കി വിൽപന നടത്തുകയായിരുന്നു പതിവ്. അതുപോലെ, ബാങ്കിൽ നിന്ന് വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവരിൽ നിന്ന് പ്രതികൾ കാറുകൾ പണയപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടച്ചതായി കാണിക്കാൻ എൻഒസി തയ്യാറാക്കി മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്…
Read Moreഅർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണെന്ന് ഉത്തര കന്നഡ എസ്പി
ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് കർണാടക പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ തടസ്സപ്പെടുത്തരുതെന്നും എംഎഎൽ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങൾ കൈമാറാമെന്നും എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്.
Read Moreഐസ്ക്രീം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി അറസ്റ്റിൽ
ബെംഗളൂരു: ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരൻ അറസ്റ്റിൽ. നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്ത് അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു. യുവാവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി…
Read Moreപിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരു: പി.ജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആർ. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൃതികുമാരി. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് കരുതുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍…
Read More60 കാരന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 16 ഇഞ്ച് വലുപ്പമുള്ള ചുരങ്ങ
ഭോപ്പാൽ: കടുത്ത വയറുവേദനയുമായെത്തിയ 60 കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 16 ഇഞ്ച് വലിപ്പമുള്ള ചുരങ്ങ. ഇതെങ്ങനെയാണ് ഇദ്ദേഹത്തിന്റെ വയറ്റിലെത്തിയത് എന്നത് ഡോക്ടർമാരെ അമ്പരപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന്റെ വൻകുടലിന്റെ അറ്റത്തായിരുന്നു ചുരങ്ങ കുടുങ്ങിക്കിടന്നിരുന്നത്. കർഷകനാണ് ഇദ്ദേഹം. വയറുവേദനയുടെ കാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർ എക്സ്റെ എടുത്തു നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്. ചുരങ്ങ വിഴുങ്ങിയതിനെ കുറിച്ച് ഇയാള്‍ ഡോക്ടർമാരോട് വ്യക്തത വരുത്തിയിട്ടുമില്ല. പ്രാഥമിക പരിശോധനക്ക് ശേഷം വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരങ്ങ പുറത്തെടുത്തത്. ശസ്ത്രക്രിയക്കു ശേഷം ഇദ്ദേഹം പൂർണ സുഖം…
Read Moreഅതിവേഗ റെയിലിന് സ്ഥലം നൽകിയാൽ നഷ്ടപരിഹാരമായി നൽകുക നാലിരട്ടി തുക
ബെംഗളൂരു: മൈസൂരു- ബെംഗളൂരു- ചെന്നൈ അതിവേഗ റെയിൽ പാതയ്ക്ക് സ്ഥലം വിട്ടു നൽകുന്ന കർഷകർക്ക്l നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ. ഹൈസ്‌പീഡ് റെയിൽ കോർപറേഷൻ കോലാർ നടത്തിയ വിശദീകരണ യോഗത്തിലാണ് ഉയർന്ന നഷ്ടപരിഹാര തുക നൽകുമെന്ന് പ്രഖ്യാപിച്ചത്.
Read More‘വിവാഹ സമയത്തെ സ്വർണവും പണവും ഭർത്താവിന്റെ ബന്ധുക്കൾ കൈക്കലാക്കുന്നു’; ഇവ നിയമപരമായി രേഖപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായും അവര്‍ പറഞ്ഞു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്ന പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ രീതിയില്‍…
Read Moreകനത്ത മഴയും പുഴയിലെ അടിയൊഴുക്കും; അർജുനായുള്ള തിരച്ചിൽ നിർത്തിവച്ച് നാവിക സേന
ബെംഗളൂരു: ശക്തമായ മഴയും കാറ്റും പുഴയിലെ ശക്തമായ അടിയൊഴുക്കിനെയും തുടർന്ന് തിരച്ചിൽ നിർത്തിവച്ച് നാവിക സേന. നദിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ച് പോലീസ് റിപ്പോർട്ട് നേരത്തെ വന്നിരുന്നു. തെരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്നാണ് സോണാർ സിഗ്നൽ പ്രകാരമുള്ള വിവരം. ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ…
Read Moreനദിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ച് പോലീസ്
ബെംഗളൂരു: ഗംഗാവലി നദിയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ച് ജില്ലാ പോലീസ് മേധാവി. തെരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്നാണ് സോണാർ സിഗ്നൽ പ്രകാരമുള്ള വിവരം. ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ സംഘം അറിയിച്ചു. നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ…
Read More