നദിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ച് പോലീസ് 

ബെംഗളൂരു: ഗംഗാവലി നദിയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ച് ജില്ലാ പോലീസ് മേധാവി.

തെരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്.

ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.

ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്നാണ് സോണാർ സിഗ്നൽ പ്രകാരമുള്ള വിവരം.

ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ സംഘം അറിയിച്ചു.

നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബയരെ ഗൗഡ ട്വീറ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts