മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂർ സന്ദർശിച്ചു  

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെത്തി. അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യങ്ങള്‍ക്കായി സൈന്യം എത്തിയതിന് പിന്നാലെയാണ് അദ്ദേഹവും ഷിരൂരിലെത്തിയത്. സിദ്ധരാമയ്യയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും അപകടസ്ഥലത്തെത്തിയെന്നാണ് സൂചന. അതേസമയം, ബെലഗാവിയില്‍ നിന്നും 40 അംഗ സൈനിക സംഘമാണ് ഷിരൂരില്‍ എത്തിയത്. എൻഡിആർഎഫുമായി സൈന്യം ചർച്ച നടത്തും. കേരള-കർണാടക ഏരിയ കമാൻഡറുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക. മണ്ണിന്‍റെ ഘടന, കാലാവസ്ഥ, മണ്ണിടിച്ചില്‍ സാധ്യത എന്നിവയും സൈന്യം പരിശോധിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ഇടപെടലിനെ തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സൈന്യവുമായി ബന്ധപ്പെട്ടത്.

Read More

കേരളത്തിലെ ബാറുകളുടെ പ്രവർത്തനസമയം മാറിയേക്കും 

BAR LIQUIR DRINK BAR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസം പകുതിയോടെ നിലവില്‍വരുമെന്ന് സൂചന. ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല. ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്നും ഡ്രൈ ഡേ പിന്‍വലിച്ചാല്‍ 12 അധികപ്രവര്‍ത്തി ദിനങ്ങള്‍ കിട്ടുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നാം തീയതിയിലെ അവധി തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബാറുടമകള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലുള്ള നിരവധി മാറ്റങ്ങള്‍ നയത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ടൂറിസം മേഖലയ്ക്ക് ഗുണമാകുമെന്നും കേരളത്തില്‍ ഒന്നാം തീയതി…

Read More

ഇന്ത്യൻ 2 ഒടിടി യിലേക്ക് 

സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നു. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ടു ഒടിടിയിലേക്ക് വരുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച കൊണ്ട് ഇന്ത്യന്‍2 ആകെ നേടിയത് 72 കോടി രൂപയാണ്. എട്ടാം ദിനത്തില്‍ 1.15 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. തമിഴിലില്‍…

Read More

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷണം; നേരിടാൻ തയ്യാറെന്ന് വെല്ലുവിളിച്ച് ആർ.അശോക

ബെംഗളൂരു : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കുന്ന അഴിമതികളെപ്പറ്റി അന്വേഷണം നടത്താൻ സിദ്ധരാമയ്യ സർക്കാരിനെ വെല്ലുവിളിച്ച് ബി.ജെ.പി. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി 15 മാസമായിട്ടും ഈ അഴിമതികളെപ്പറ്റി അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക ചോദിച്ചു. മഹർഷി വാല്മീകി എസ്.ടി.കോർപ്പറേഷനിൽ 187 കോടി രൂപയുടെ അഴിമതി നടത്തിയവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും ആർ.അശോക ആരോപിച്ചു. വാല്മീകി കോർപ്പറേഷനിലെ ഫണ്ട് തിരിമറിയെക്കുറിച്ച് വെള്ളിയാഴ്ച നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് ബി.ജെ.പി.യുടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 21 അഴിമതികൾ നടന്നതായി സിദ്ധരാമയ്യ ആരോപിച്ചത്. ഇതിന്റെ പട്ടികയും അഴിമതിയുടെ തുകയും…

Read More

പ്രതീക്ഷ മങ്ങി; മണ്ണിനടിയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കർണാടക 

ബെംഗളൂരു: അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുരോഗമിക്കുമ്പോള്‍ റഡാര്‍ സിഗ്‌നല്‍ നല്‍കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്തെന്നും ഇതില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊട്ടടുത്ത പുഴയില്‍ ചെറുദ്വീപ് പോലെ മണ്‍കൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തെരച്ചില്‍ തുടരും. എല്ലാ സാധ്യതകളും പരിശോധിക്കും. തെരച്ചില്‍ ആരംഭിച്ച്‌…

Read More

നമ്മ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ക്രീൻഡോർ സ്ഥാപിച്ചു;

ബംഗളുരു : നമ്മ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോമിനെയും ട്രാക്കിനെയും വേർതിരിക്കുന്ന സ്ക്രീൻഡോർ (പി.എസ്.ഡി.) ഇലക്ട്രോണിക് സിറ്റിക്ക് സമീപം നിർമാണം പൂർത്തിയായ കൊനപ്പന ആഗ്രഹാര സ്റ്റേഷനിൽ സ്ഥാപിച്ചു. ഡിസംബറിൽ സർവീസിന് ഒരുങ്ങുന്ന ആർ.വി റോഡ് -ബോംമസന്ദ്ര പാതയിലെ സ്റ്റേഷൻ ആണിത്. മെട്രോയിൽ ആദ്യമായാണ് ഇത്തരം ഡോർ സ്ഥാപിക്കുന്നത്.  15 കോടിയാണ് ചെലവ്. ട്രാക്കിലേക്ക് വീണ ഫോണുകളും മറ്റും എടുക്കാൻ ചാടുന്നതും ട്രാക്കിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ വ്യാപകമായതോടെയാണ് നടപടി. നേരത്തെ ഭൂഗര്‍ഭ സ്‌റ്റേഷനുകളായ മജസ്റ്റിക്ക് , സെന്‍ട്രല്‍ കോളേജ് എന്നിവിങ്ങളില്‍ ഇവ…

Read More

നിപ; ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ 

മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്. ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു…

Read More

മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിച്ചു; ഭാര്യയെ വെടിവച്ച് കൊന്ന പ്രതി പിടിയിൽ 

ബെംഗളൂരു: വിരാജ്പേട്ടിൽ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. ഇന്നലെ രാവിലെയാണ് സംഭവം. ബെട്ടോളി പഞ്ചായത്ത്‌ മുൻ മെമ്പർ ശിൽപ സീതമ്മ ആണ് മരിച്ചത്. ഭർത്താവ് നായകന്ദ ബൊപ്പ ണ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ശിൽപ മൊബൈൽ ഫോണിൽ കൂടുതൽ സമയം സംസാരിക്കുന്നത് നായകന്ദ ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവച്ചത്.

Read More

അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ എസ്പിയുടെ സെൽഫി;സമൂഹമാധ്യമത്തില്‍ രൂക്ഷ വിമർശനം

ബെംഗളൂരു: മണ്ണിനടിയില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവർത്തന സ്ഥലത്ത് സെല്‍ഫിയെടുത്ത കാർവാർ എസ്പിക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമർശനം. എസ്പി എം.നാരായണ ഐപിഎസിനെതിരെയാണ് വിമർശനം ഉയർന്നത്. തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ് എസ്പി സെല്‍ഫിയെടുത്തത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയില്‍ സെല്‍ഫിയെടുത്ത് ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്യാമോ എന്നാണ് വിമർശനം ഉയർന്നത്. സമൂഹമാധ്യമത്തിലെ പേജ് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനാണെന്നും സ്വയം മുഖം കാണിക്കാനുള്ളതല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ‘ഉപയോഗമില്ലാത്ത പോലീസ് ഓഫിസറെന്നും’ നിരവധിപേർ കമന്റ് ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ശിരൂരില്‍…

Read More

ഉടൻ അർജുനെ പുറത്തെത്തിക്കണം, ഇല്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും; സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ

ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിമാക്കാത്ത സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ . മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് അർജുൻ. ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല .ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദർശിച്ച്‌ പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബെംഗളൂരുവിലെ ലോറി അസോസിയേഷൻ പ്രസിഡൻ്റ് ഷണ്‍മുഖപ്പ പറഞ്ഞു. സംസ്ഥാന സർക്കാർ ലോറി ഡ്രൈവർമാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാൻ ഞങ്ങളെയും അനുവദിക്കുന്നില്ല. മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ പിന്തുണയ്‌ക്കുന്നവരോ ചെളിയില്‍ കുടുങ്ങിയിരുന്നെങ്കിലോ? അർജുൻ…

Read More
Click Here to Follow Us