പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ‘ഗുരുവായൂരമ്പല നടയില്‍’ ഒടിടിയില്‍ എത്തുന്നു. ജൂണ്‍ 27-നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജൻ, നിഖില വിമല്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് ആഗോള തലത്തില്‍ 90 കോടിയോളം കളക്ഷനാണ് നേടിയത്. മെയ് 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്ലീൻ എന്റർടെയ്‌നർ ജോണറിലാണ് ഗുരുവായൂരമ്പല നടയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു വിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപ്രതീക്ഷിത…
Read MoreMonth: June 2024
സൂരജിന് എതിരെയുള്ള കേസ് ഗൂഢാലോചനയെന്ന് രേവണ്ണ
ബെംഗളൂരു: സൂരജ് രേവണ്ണയ്ക്ക് എതിരെയുള്ള പീഡനകേസ് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും ദൈവത്തിലും കോടതിയിലും വിശ്വാസം ഉണ്ടെന്നും എച്ച് ഡി രേവണ്ണ. കേസ് പോലീസ് സിഐഡി വിഭാഗം അന്വേഷിക്കട്ടെയെന്നും സത്യം പുറത്തു വരുമെന്നും രേവണ്ണ പറഞ്ഞു. പ്രജ്വലുമായി ബന്ധപ്പെട്ട കേസുകൾ മുറുകിയ പശ്ചാത്തലത്തിൽ രേവണ്ണ ക്ഷേത്ര സന്ദർശനങ്ങളും പ്രത്യേക വഴിപാടുകളും നടത്തിയ സാഹചര്യത്തിൽ ആണ് മകൻ സൂരജ് കൂടെ അറസ്റ്റിൽ ആയത്.
Read Moreയുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു:കാണാതായ യുവാവിനെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് നഗർ കുഞ്ഞിക്കാനം റോഡില്‍ മിഹ്റാജ് ശീൻ മൻസിലിലെ ബി എ മുഹമ്മദ് – ശാഹിദ ദമ്പതികളുടെ മകൻ എം എം അബ്‌ശർ അബ്ബാസ് (24) ആണ് മരിച്ചത്. ബെംഗളൂരു പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിദ്യനഗറില്‍ ചായക്കട നടത്തിവന്നിരുന്നു യുവാവ്. ഇക്കഴിഞ്ഞ മെയ് 31ന് രാവിലെ 8.15 മണിയോടെ കടയിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് പോയ അബ്‌ശർ അബ്ബാസിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ…
Read Moreപ്രണയ വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് വിജയ് യും തൃഷയും
ദളപതിയും തൃഷയും പ്രണയത്തിലോ? സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്ന ചോദ്യമാണിത് ഇപ്പോള്‍. വിജയ് യുടെ പിറന്നാളിന് തൃഷ ഇട്ട പോസ്റ്റില്‍ നിന്നാണ് ഇത്തരമൊരു സംശയം മുള പൊട്ടിയത്. ‘ശാന്തതയില്‍ നിന്ന് കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റില്‍ നിന്ന് വീണ്ടും ശാന്തതയിലേക്ക്! ഇനിയും ചെന്നെത്താനുള്ള നാഴികക്കല്ലുകള്‍ക്ക് വേണ്ടി ജന്മദിനാശംസകള്‍’ എന്നാണ് തൃഷ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്. ‘നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണ്, ഒന്നിച്ച് ഇഴുകി ചേരേണ്ടവരാണ്’ എന്ന വരികളുള്ള ബേര്‍ഡ്‌സ് ഓഫ് ഫെദര്‍ എന്ന ഇംഗ്ലീഷ് പ്രണയഗാനവും തൃഷ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ഇരുവരുടെയും പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുകയാണെന്ന്…
Read Moreചൂടുള്ള ഭക്ഷണം കൊടുക്കാത്തതിന് ഹോട്ടലിന് പിഴ
ബെംഗളൂരു : ചൂടുള്ള ഭക്ഷണം കൊടുക്കാത്തതിന് ഹോട്ടലിന് 7,000 രൂപ പിഴയിട്ട് അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. കോറമംഗല സ്വദേശിയായ തഹാരയുടെ (56) പരാതിയിലാണ് നടപടി. 2022 ജൂലായ് 30-ന് ഹാസനിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് തഹാര പ്രഭാതഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയത്. ഭക്ഷണം തണുത്തതാണെന്നും പുതിയതല്ലെന്നും കണ്ട് ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ മോശമായി പെരുമാറിയെന്നും ചൂടുള്ള ഭക്ഷണം നൽകാനാവില്ലെന്ന് പറഞ്ഞെന്നുമായിരുന്നു പരാതി. പ്രമേഹരോഗിയാണെന്നും പ്രഭാതഭക്ഷണം കഴിക്കാനാവാത്തതിനാൽ മരുന്ന് കഴിക്കാനായില്ലെന്നും പരാതിയിൽ പറഞ്ഞു. കേസ് പരിഗണിച്ച കമ്മിഷൻ പ്രസിഡന്റ് ബി. നാരായപ്പ ഹോട്ടലിന് 7,000…
Read More‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാവുന്നു, അനുഗ്രഹിക്കണം’ നടൻ ധർമജന്റെ പോസ്റ്റ് വൈറൽ
എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ വിവാഹവാർഷിക ദിനത്തിൽ നടൻ ധർമജൻ ബോള്‍ഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ. പോസ്റ്റിലെ ആദ്യ വരി കണ്ട് ഞെട്ടാൻ വരട്ടെ. വരനാരാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റാരുമല്ല അത് ധർമജൻ തന്നെയാണ്. വിവാഹവാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരുടേയും ‘രണ്ടാം വിവാഹം’. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയില്‍. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.- ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ്…
Read Moreവാഹനാപകടം ; അമ്മയും മകനും മരിച്ചു
കൊച്ചി: വടക്കൻ പറവൂരില്‍ സ്കൂട്ടർ മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടില്‍ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകൻ ആല്‍വിൻ (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ക്ലയിസൻ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടീല്‍പോയി മടങ്ങുകയായിരുന്നു കുടുംബം. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആല്‍വിൻ.
Read Moreനഗരത്തിൽ ഓട്ടോറിക്ഷാ മിനിമം നിരക്ക് വർധിപ്പിക്കണമെന്നാവശ്യം ശക്തം
ബെംഗളൂരു: സംസ്ഥാനത്തെ ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷാ മിനിമംനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ രംഗത്തെത്തി. കഴിഞ്ഞ മൂന്നുവർഷമായി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ ഇന്ധനവില വർധിച്ചെന്നും നിരക്ക് വർധിപ്പിക്കാതെ മാർഗമില്ലെന്നും ഡ്രൈവർമാർ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കു കാരണം അധികം ഓട്ടം കിട്ടാത്തതും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ദിവസം 70 കിലോമീറ്ററിൽ അധികം ഓടാൻ പറ്റുന്നില്ലെന്നാണ് ആരോപണം. നിലവിൽ ആദ്യത്തെ രണ്ടു കിലോമീറ്ററിന് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് നിരക്ക്.
Read Moreഅമിതനിരക്ക് ഈടാക്കൽ തുടങ്ങി ഓട്ടോഡ്രൈവർമാരുടെ നിയമലംഘനം: പരിശോധന ശക്തമാക്കി പോലീസ്
ബെംഗളൂരു : നഗരത്തിൽ നിയമം ലംഘിക്കുന്ന ഓട്ടോഡ്രൈവർമാരെ പിടികൂടാൻ പരിശോധന ഊർജിതമാക്കി ട്രാഫിക് പോലീസ്. പലയിടങ്ങളിലും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ വിവിധതരത്തിലുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് നടപടി. അമിതനിരക്ക് ഈടാക്കൽ, ശരിയായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, സർവീസ് പോകാൻ വിസമ്മതിക്കൽ തുടങ്ങിയ പരാതികളാണ് ഡ്രൈവർമാർക്കെതിരേയുള്ളത്. കഴിഞ്ഞ ദിവസം ബെംഗളൂരു ഈസ്റ്റ് ട്രാഫിക് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 833 കേസുകൾ രജിസ്റ്റർചെയ്തു. ഇതിൽ മൂന്ന് കേസുകൾ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാലാണ്. 213 കേസുകൾ അമിത നിരക്ക് ഈടാക്കിയതിനും 234 കേസുകൾ ട്രിപ്പ് വിളിച്ചിട്ട് പോകാത്തതിനുമാണ്.…
Read Moreനഗരത്തിൽ അനധികൃത പാർക്കിങ്: പിഴയിട്ട് ട്രാഫിക് പോലീസ്
ബെംഗളൂരു : ഔട്ടർ റിങ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവർമാരിൽനിന്ന് പിഴയീടാക്കി എച്ച്.എ.എൽ. ട്രാഫിക് പോലീസ്. കാർത്തിക് നഗർ ജങ്‌ഷനും മൾട്ടിപ്ലെക്സിനുമിടയിലുള്ള റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത ബസുകളെയാണ് പിടികൂടിയത്. പിഴ ഈടാക്കിയശേഷം ശക്തമായ മുന്നറിയിപ്പും നൽകിയാണ് ബസുകളെ പോകാൻ അനുവദിച്ചത്. ഔട്ടർ റിങ് റോഡിൽ സ്വകാര്യ ബസുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു നടപടി.
Read More