ബന്ദിപ്പൂരിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം കണ്ടെയ്നർ; വാരാന്ത്യം ആസ്വദിക്കാൻ പോകുകയായിരുന്ന വിനോദസഞ്ചാരികൾ കനത്ത ഗതാഗതക്കുരുക്കിൽ പെട്ടു

ബെംഗളൂരു: വാരാന്ത്യ വിനോദത്തിനായി ഊട്ടിയിലേക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ബന്ദിപൂർ കവാടത്തിന് സമീപമാണ് സംഭവം ഉണ്ടായത്. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ മേലുകമനഹള്ളിക്ക് സമീപം പ്രവേശന കവാടത്തിന് മുന്നിൽ കൂറ്റൻ കണ്ടെയ്‌നർ വാഹനം നിർത്തിയിട്ടിരുന്നതോടെ ഊട്ടി, ഗൂഡല്ലൂർ, ബന്ദിപ്പൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു. മൈസൂർ-ഊട്ടി ദേശീയപാതയായ ഇവിടെ വാരാന്ത്യത്തിൽ ആയിരക്കണക്കിന് വാഹനങ്ങളുടെ തിരക്കാണ് ഉണ്ടാകാൻ. പ്രവേശന കവാടത്തിന് സമീപം വാഹനം നിർത്തിയതിനാൽ കി.മീ. വാഹനങ്ങൾ നിരനിരയായി. മുന്നോട്ടും പിന്നോട്ടും പോകാനാകാതെ യാത്രക്കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി…

Read More

നാലാംഘട്ടം ജനം വിധിയെഴുതി തുടങ്ങി;

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചു. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്. 1,717 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വൈകീട്ട് ആറുവരെയാണ് പോളിങ്. കേന്ദ്രമന്ത്രിമാരായ കിഷന്‍…

Read More

എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ ആരംഭിക്കുന്നു; വിശദാംശങ്ങൾ

vandhe

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ്-2024 അവസാനിച്ചതിന് ശേഷം എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഉടൻ ഓടിത്തുടങ്ങും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ട്രെയിൻ കൊച്ചിക്കും ബെംഗളൂരുവിനുമിടയിൽ ആരംഭിക്കുന്നത് ദൈനംദിന യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഗതാഗത സമയം രാവിലെ അഞ്ചിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് എത്തും. നിർത്തുക എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം…

Read More

കാത്തിരിപ്പ് ഇനി കുറച്ച് മാസങ്ങൾ കൂടി; ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോയിൽ പോകാം;ആദ്യ ട്രെയിൻ സർവീസ് ആരംഭിക്കുന്ന മാസം അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പണിപൂർത്തിയായ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഈ വർഷം ഓഗസ്റ്റിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിൻ നിർമിക്കുന്നത്. ട്രെയിനിൻ്റെ ആദ്യ ആറ് കോച്ചിൻ്റെ നിർമാണം വൈകാതെ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡി (ബിഎംആർസിഎൽ) നെ ഉദ്ധരിച്ചു മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഓഗസ്റ്റിനും അടുത്ത വർഷം ഫെബ്രുവരിക്കും ഇടയിൽ 14 കോച്ചുകളുള്ള ട്രെയിനുകൾ ടിആർഎസ്എൽ ബിഎംആർസിഎല്ലിന് കൈമാറും. ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൻ്റെ…

Read More

നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പിനായി സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് മുൻകൂട്ടിയറിയാനും മുന്നറിയിപ്പ് നൽകാനും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളിൽ സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ. 124 ഇടങ്ങളിലാണ് അത്യാധുനിക സെൻസറുകൾ സ്ഥാപിച്ചത്. ഇതിൽനിന്നുള്ള വിവരങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കും വിധമാണ് സംവിധാനമൊരുക്കിയത്. സംസ്ഥാന ദുരന്ത നിവാരണസേനയുടെ കൺട്രോൾറൂമിലുള്ള സെൻസറുകളിൽനിന്ന് ലഭിക്കുന്ന വിവരംകോർപ്പറേഷന് കൈമാറും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സെൻസറുകൾ സ്ഥാപിച്ചതെന്ന് കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയത് വ്യാപകനഷ്ടങ്ങൾക്കിടയാക്കിയിരുന്നു. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. ഓവുചാലുകളിലെ തടസ്സങ്ങൾ നീക്കി വൃത്തിയാക്കുന്ന പ്രവൃത്തിക്കും കോർപ്പറേഷൻ തുടക്കമിട്ടു. വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന്…

Read More

എസ്ഡിപിഐ പ്രസിഡന്റിന് കാറപകടത്തിൽ പരിക്ക് 

ബെംഗളൂരു: കര്‍ണ്ണാടക എസ്ഡിപിഐ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ മജീദിന് കാറപകടത്തില്‍ പരിക്ക്. മടിക്കേരിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. അപകടത്തില്‍ അബ്ദുല്‍ മജീദിന് നിസ്സാര പരിക്കുകളുണ്ട്. കെഎസ്‌ആര്‍ടിസി ബസ് ടാറ്റാഎക്‌സിയുമായി കൂട്ടിയിടിച്ച്‌ അബ്ദുല്‍ മജീദിന്റെ കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

Read More

കേരളത്തിലേക്ക് ലഹരി കടത്ത്; പ്രതികൾക്ക് 10 വർഷം കഠിന തടവ് 

ബെംഗളൂരു: നഗരത്തിൽ നിന്നും കണ്ണൂരിലേക്ക് മെത്താംഫിറ്റമിൻ എന്ന രാസലഹരി കടത്താൻ ശ്രമിച്ച പ്രതികളെ കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കോഴിക്കോട് വടകര വല്യാപ്പള്ളി സ്വദേശികളായ നൗഫല്‍ കെ.കെ (37 വയസ്), മുഹമ്മദ് ജുനൈദ് പി (39 വയസ്സ് ) എന്നിവർക്കാണ്, വടകര അഡിഷണല്‍ ഡിസ്ട്രിക്‌ട് സെഷൻസ് ജഡ്ജ്, 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. കണ്ണൂർ സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജിജില്‍ കുമാറും പാർട്ടിയും ചേർന്ന് 31.12.2022 ആം തീയതി പുലർച്ചെ 4.30 മണിക്കാണ് ബെംഗളൂരു…

Read More

തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ ഷോക്കേൽപ്പിച്ചു; 7 പേർ അറസ്റ്റിൽ 

ബെംഗളൂരു: മൂന്നുപേരെ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ ഷോക്കേൽപ്പിച്ച് പീഡിപ്പിച്ചതായി പരാതി. ഒറ്റപ്പെട്ട സ്ഥലത്ത് തടവിലാക്കിയ ഇരകളെ വടികൊണ്ട് ശാരീരികമായി ആക്രമിക്കുകയും പണത്തിനായി നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൽബുർഗി ജില്ലയിലാണ് സംഭവം. മൂന്ന് കാർ ഡീലർമാരെയാണ് തട്ടിക്കൊണ്ടുപോയി അവരുടെ സ്വകാര്യഭാഗങ്ങളിൽ വൈദ്യുതി പ്രവഹിച്ച് ഷോക്കേൽപ്പിച്ച് പീഡിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ നഗ്നരായിരിക്കുന്ന മൂന്ന് പുരുഷന്മാരുടെ സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതി ഷോക്കേൽപ്പിക്കുന്നത് കാണിക്കുന്നുണ്ട്. മൂന്ന് പേരെ മറ്റുള്ളവർ ചേർന്ന് മർദ്ദിക്കുന്നതിൻ്റെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മെയ് 5 ന്…

Read More

2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശി അറസ്റ്റിൽ 

കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പോലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട്ടിക്ക് വിപണിയില്‍ 2.04 കോടി രൂപ വിലവരും. കസ്റ്റംസ് കണ്ണൂർ ഡിവിഷൻ സൂപ്രണ്ട് പി.പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുവത്തൂരില്‍ വച്ചാണ് തങ്കക്കട്ടി പിടിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് കാർ പിടിയിലായത്. ദേശീയപാതയില്‍ പിലിക്കോട് തോട്ടം ഗേറ്റ് ഭാഗത്താണ് കസ്റ്റംസ് സംഘം കാറിനായി വലവിരിച്ച്‌ കാത്തിരുന്നത്. പയ്യന്നൂർ ഭാഗത്തുനിന്ന്…

Read More

നൂഡില്‍സ് കഴിച്ച് 10 വയസുകാരൻ മരിച്ചു; നിരവധി പേർ ചികിത്സയിൽ

ലക്നൗ: നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൗമാരക്കാരൻ മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം കുടുംബത്തിലെ ആറ് പേർ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. രാഹുല്‍ നഗർ സ്വദേശിനിയും ഡെറാഡൂണില്‍ താമസക്കാരിയുമായ സീമ – സോനു ദമ്പതികളുടെ മകൻ രോഹൻ (10) ആണ് മരിച്ചത്. മക്കളായ രോഹൻ, വിവേക്, മകള്‍ സന്ധ്യ എന്നിവരോടൊപ്പം സീമ രാഹുല്‍ നഗറിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ രാത്രി മാഗി നൂഡില്‍സ് കഴിച്ച്‌ കുടുംബാംഗങ്ങളെല്ലാം ഉറങ്ങുകയായിരുന്നു. എന്നാല്‍ അർധരാത്രിയോടെ സ്ഥിതി വഷളായി.…

Read More
Click Here to Follow Us