മൈസൂരുവിൽ കുടുംബത്തിലെ നാലുപേർ ശ്വാസംമുട്ടി മരിച്ച നിലയിൽ

death

ബെംഗളൂരു : പാചകവാതകസിലിൻഡർ ചോർന്ന് മൈസൂരുവിലെ യാരഗനഹള്ളിയിൽ കുടുംബത്തിലെ നാലുപേർ ശ്വാസംമുട്ടിമരിച്ചു. പ്രദേശവാസിയായ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ, തിങ്കളാഴ്ച രാത്രിയാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഒറ്റമുറിവീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. വീട്ടിൽനിന്ന് ഗ്യാസ് സിലിൻഡറുകൾ കണ്ടെത്തിയിട്ടുണ്ട്. വീടിനോടുചേർന്ന് വസ്ത്രം ഇസ്തിരിയിടുന്ന സ്ഥാപനം നടത്തിവരുകയായിരുന്നു കുമാരസ്വാമി. ഗ്യാസ് സിലിൻഡറുകളാണ് ഇസ്തിരിപ്പെട്ടി ചൂടാക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിനായി മൂന്നു സിലിൻഡറുകൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. ഇതിലൊന്നാണ് ചോർന്നത്. വീടിന്റെ ജനൽ അടച്ചിട്ടതുമൂലമാണ്‌…

Read More

വീണ്ടും തട്ടിപ് മാറ്റമില്ലാതെ ഇരകളായി പൊതുജനങ്ങളും; ഓഹരിവിപണിയിൽനിന്ന് വൻലാഭം വാഗ്ദാനംചെയ്ത് തട്ടിയത് 1.4 കോടി

ബെംഗളൂരു : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന പണത്തിന് 40 ശതമാനംവരെ ലാഭവിഹിതം വാഗ്ദാനംചെയ്ത് സൈബർതട്ടിപ്പുകാർ യുവാവിൽനിന്ന് തട്ടിയത് 1.4 കോടി രൂപ. ബെംഗളൂരു സ്വദേശിയായ അക്കൗണ്ടന്റിനാണ് പണം നഷ്ടമായത്. 39-കാരനായ ഇയാളുടെ പരാതിയെത്തുടർന്ന് ബെംഗളൂരു സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി. ഒരു വർഷം മുമ്പാണ് ടെലഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഏതാനുംപേർ ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് വൻതുക ലാഭമുണ്ടാക്കി നൽകാമെന്ന് യുവാവിനോടുപറഞ്ഞത്. വിപണിയുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെന്നായിരുന്നു ഇവർ പരിചയപ്പെടുത്തിയത്. പിന്നീട് നിക്ഷേപംനടത്തി ലാഭമുണ്ടാക്കിയവർ എന്നപേരിൽ ചിലരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ സ്‌ക്രീൻഷോട്ടുകളും ഇവർ…

Read More

ക്ഷേത്രപ്രസാദം കഴിച്ച 51 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു : ബെലഗാവിയിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വിതരണംചെയ്ത പ്രസാദംകഴിച്ച 51 പേർ ആശുപത്രിയിൽ ഇവരിൽ അഞ്ചുപേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ ധാർവാഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സാവദട്ടി താലൂക്കിലെ ഹൂളികട്ടി ബീരേശ്വർ കരേമ്മക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയത്. പ്രസാദത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. പ്രദേശത്ത് ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.

Read More

ലൈംഗികപീഡനക്കേസിൽ കുടുങ്ങി നാടുകടന്ന പ്രജ്ജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കൽ വിഷയം; കേന്ദ്രത്തെ കുറ്റപ്പെടുത്തി കർണാടക

prajwal

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക. പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കേന്ദ്ര വിദേശമന്ത്രാലയത്തിന് കത്തയച്ചിട്ട് രണ്ടുദിവസമായിട്ടും പ്രതികരണമുണ്ടായിട്ടില്ല. പ്രജ്ജ്വലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമായിരുന്നു കത്തയച്ചത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തയച്ചിരുന്നു. പാസ്പോർട്ട് റദ്ദാക്കി അന്വേഷണസംഘത്തെ സഹായിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാനത്തെ വിമർശിച്ചിട്ട് കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് ഏപ്രിൽ 27-നാണ് പ്രജ്ജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നത്. ലൈംഗിക പീഡനക്കേസുകളിൽ…

Read More

മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും

ബെംഗളൂരു : നഗരത്തിൽ വെള്ളക്കെട്ടുണ്ടാകുന്നത് പരിഹരിക്കുന്നതിനുള്ള നടപടി ഊർജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. കോടി ചിക്കനഹള്ളിയിൽ കനാലുകൾ നിറഞ്ഞുകവിയുന്നത് തടയാൻ വെള്ളം മഡിവാള തടാകത്തിലേക്ക് വഴിതിരിച്ചുവിടുന്ന പ്രവൃത്തിയും ജനാർദനസ്വാമി ക്ഷേത്രത്തിന് സമീപത്ത് പുതിയ കനാൽ നിർമിക്കുന്ന പ്രവൃത്തിയും ഉടനാരംഭിക്കാൻ അദ്ദേഹം ബെംഗളൂരു കോർപ്പറേഷൻ ചീഫ് കമ്മിഷണർ, ചീഫ് എൻജിനിയർ എന്നിവരോട് നിർദേശിച്ചു. നേരത്തേ തുക നീക്കിവെച്ച പദ്ധതികളാണിവ. നഗരത്തിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഈവർഷം വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടികളുണ്ടാകുമെന്നും അദ്ദേഹം…

Read More

മഴയിൽ മുങ്ങി കേരളം; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, വ്യാപക നാശനഷ്ടം

കേരളത്തിൽ ഇന്നും മഴ തുടരും. എന്നാൽ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴക്ക് ഇന്ന് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

Read More

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികളെ നിയന്ത്രിച്ചത് വിദേശത്തു നിന്നെന്ന് എൻഐഎ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ അന്വേഷണം കൂടുതല്‍ ഊർജ്ജിതമാക്കി എൻഐഎ. കർണാടക കേന്ദ്രീകരിച്ച്‌ രജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായാണ് എൻഐഎ അേേന്വഷണം പുരോഗമിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി നത്തിയ നടത്തിയ മിന്നല്‍ റെയ്ഡിന്റെ കൂടുതല്‍ വിവരം പുറത്തുവരുമ്പോള്‍ സ്‌ഫോടന കേസിന്റെ വ്യാപ്തിയും വർധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎയുടെ മിന്നല്‍ റെയ്ഡ് നടന്നത്. രാമേശ്വരം കഫേ സ്‌ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി. കേസിന് വിദേശ ബന്ധം ഉണ്ടെന്ന കണ്ടെത്തലോടെ…

Read More

പാഴ്‌സൽ തട്ടിപ്പ്; 40 കാരിക്ക് നഷ്ടമായത് 1 കോടി 

ബെംഗളൂരു: പാഴ്സലില്‍ വന്നത് മയക്കുമരുന്നെന്ന് വിശദമാക്കി 40കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ ഡിജിറ്റർ അറസ്റ്റ് ചെയ്ത സംഘം തട്ടിയെടുത്തത് ഒരു കോടി രൂപ. 40 കാരിയുടെ പേരില്‍ വന്ന പാഴ്സലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഇവരെ ബന്ധപ്പെട്ടത്. അനധികൃതമായ പല പണമിടപാടുകളും ഇവർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയതായും സംഘം 40കാരിയോട് വിശദമാക്കി. ബെംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്വെയർ എൻജിനിയറായ 40കാരിക്ക് മെയ് 16നാണ് ഫെഡ് എക്സ് ലോജിസ്റ്റിക് എക്സിക്യൂട്ടീവിന്റെ പേരില്‍ ഫോണ്‍ വിളി എത്തിയത്. തായ്വാനിലേക്ക് യുവതിയുടെ പേരില്‍ അയച്ച…

Read More

കാമുകിക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു 

ചെന്നൈ: തിരുനെല്‍വേലി ജില്ലയിലെ പാളയം കോട്ടയില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി. നാങ്കുനേരി സ്വദേശി ദീപക് രാജയെയാണ് (35) തിങ്കളാഴ്ച ഉച്ചയോടെ പാളയംകോട്ട ടൗണിലെ റസ്റ്ററന്റിനുമുന്നില്‍ ആറംഗസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച്‌ തലയിലും കാലിലും വെട്ടിയതിനുശേഷം കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ ദീപക് മരിച്ചു. 12 വർഷം മുമ്പ് കൊല്ലപ്പെട്ട ദളിത് നേതാവ് പശുപതിപാണ്ഡ്യന്റെ അനുയായിയായ ദീപക് രാജ ഏഴ് കൊലപാതകക്കേസുകളില്‍ പ്രതിയാണ്. മറ്റ് ഗുണ്ടാ സംഘങ്ങളില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍ കുറച്ചുകാലമായി കോയമ്പത്തൂരിലായിരുന്നു താമസം. തിരുനെല്‍വേലിയിലുള്ള…

Read More

മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയെ ഭർത്താവ് വെട്ടിക്കൊന്നു 

ബെംഗളൂരു: മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. ‌മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് നന്ദീഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍…

Read More
Click Here to Follow Us