ബിസ്ക്കറ്റിന് തൂക്കം കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് 50000 രൂപ പിഴ 

തൃശൂർ: ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ. തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ വിധിച്ചത്. തൃശൂര്‍ വരാക്കര തട്ടില്‍ മാപ്രാണത്തുകാരന്‍ വീട്ടില്‍ ജോര്‍ജ് തട്ടിലിന്റെ പരാതിയിലാണ് ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിലേക്കും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവ്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശവും തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കമ്പനിക്ക് നിർദേശം നല്‍കി. കൂടാതെ ഇതുസംബന്ധിച്ച്‌ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ കേരള…

Read More

പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ സത്യവാങ്മൂലത്തിൽ 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും പറയുന്നു. 2018-19 സാമ്പത്തിക വർഷത്തിലെ 11 ലക്ഷത്തിൽ നിന്ന് 2022-23 ൽ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304…

Read More

കടം വാങ്ങിയ പണം നൽകാൻ 3 മാസം പ്രായമായ കുഞ്ഞിനെ വിറ്റ് പിതാവ്

ബെംഗളൂരു: കടം വാങ്ങിയ വായ്പ തിരിച്ചടയ്ക്കാനായി സ്വന്തം കുഞ്ഞിനെ വിറ്റ് യുവാവ്. കോലാർ ജില്ലയിലെ ബംഗാരപേട്ടിലെ കെരെകോടി ബാരങ്കേയിലാണ് സംഭവം. ബംഗാരപേട്ട് സിറ്റി സ്വദേശികളായ മുനിരാജിൻ്റെയും പവിത്രയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. ഭർത്താവ് മുനിരാജാണ് കുട്ടിയെ വിറ്റത്. കുട്ടിയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ പവിത്ര ബംഗാരപേട്ട് പോലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിനെ നഷ്ടപ്പെട്ട യുവതിയെ സഹായിക്കാൻ വനിതാ കമ്മീഷൻ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വിവാഹിതയായി, വർഷങ്ങളായി കുട്ടികളില്ലാതിരുന്ന പവിത്ര ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷമാണ് ഗർഭിണിയായത്. ഒരു ആൺകുഞ്ഞിന് ജന്മം…

Read More

ഹെൽമെറ്റ്‌ ഇല്ലാതെ നടിയുടെ യാത്ര; പിഴയിട്ട് പോലീസ്

bike

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പിഴ. സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെ ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പിഴ. സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെ ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. നടിക്ക് 500 രൂപയാണ് പിഴയിട്ടത്. ഇരുചക്രവാഹനത്തിന്റെ…

Read More

ബെംഗളൂരു-കോഴിക്കോട് നവകേരള ബസിനു തിരിച്ചടിയായ കാരണങ്ങൾ ഇതൊക്കെ..

navakerala bus

ബെംഗളൂരു: നവകേരള ബസിനെ ഏറ്റെടുക്കാതെ യാത്രക്കാർ. ഈ മാസം 5ന് സർവീസ് തുടങ്ങിയ ബസില്‍ ആദ്യ ദിവസങ്ങളില്‍ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ കാലിയായാണ് ഓടിയത്. കേരള ആർടിസിയുടെ ബെംഗളൂരു-കോഴിക്കോട് ഗരുഡ പ്രീമിയം ബസിനു 26 സീറ്റുകള്‍ ആണുള്ളത്. അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോള്‍ ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്. ഇരുവശങ്ങളിലേക്കും മുഴുവൻ സീറ്റുകളില്‍ യാത്രക്കാർ കയറിയാല്‍ ടിക്കറ്റിനത്തില്‍ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്. പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.30നാണ് ബെംഗളൂരുവിലെത്തേണ്ടത്. തിരിച്ച്‌ 2.30നു…

Read More

വീട്ടിൽ ഉറങ്ങി കിടന്ന 5 മാസം പ്രായമായ കുഞ്ഞിനെ വളർത്തു നായ കടിച്ചു കൊന്നു 

ഹൈദരാബാദ്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്. ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ പിതാവായ ദത്തു വളർത്തു നായയെ കൊന്നു.

Read More

പാർക്കിംഗ് തർക്കം; കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊന്നു 

ചെന്നൈ: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ പാർക്കിങ് തർക്കത്തിന് പിന്നാലെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. പ്രതികളായ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തില്‍ നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ…

Read More

ഭർത്താവ് കുർകുറേ വാങ്ങി നൽകിയില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി 

ലഖ്നൗ: ഭർത്താവ് ‘കുർക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലി തർക്കത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുർക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്. ഭർത്താവ് ഒരുദിവസം ‘കുർക്കുറേ’ വാങ്ങികൊണ്ടുവരാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ഇതേച്ചൊല്ലി ദമ്പതിമാർക്കിടയില്‍ വഴക്കുണ്ടായെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഒരുവർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. ആദ്യനാളുകളില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാദിവസവും പ്രശസ്ത സ്നാക്ക്സ് ആയ ‘കുർക്കുറേ’ വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ദിവസവും അഞ്ച് രൂപയുടെ ‘കുർക്കുറേ’ പാക്കറ്റ് കൊണ്ടുവരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, ഭാര്യ…

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ബെംഗളൂരു: യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ. തട്ട പൊങ്ങലടി മഞ്ജുഭവനത്തിൽ ബാബുരാജിന്റെ മകൻ അരുൺ ബാബു (28)-നെ ബെംഗളൂരു അൽസൂരിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. നഗരത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11-ന് വീട്ടിൽ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ വിവരം ഇല്ല. കന്നട സ്വദേശിനിയായ ഭാര്യ ഗൗതമി ഹോം നഴ്സായി ജോലിചെയ്യുകയാണ്. ഒരു വർഷം മുമ്പായിരുന്നു വിവാഹം. മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിൽ എത്തിച്ചു. സംഭവത്തിൽ ദുരൂഹത ഉള്ളതായി വീട്ടുകാർ കൊടുമൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ…

Read More

ഹോസ്റ്റലിൽ വെള്ളമില്ല; 600-ഓളം വിദ്യാർഥിനികൾ റോഡിൽ ബക്കറ്റുമായി കുത്തിയിരുന്നു

water

ബെംഗളൂരു : ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് ഒഴിഞ്ഞ ബക്കറ്റുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബെംഗളൂരു സർവകലാശാല വിദ്യാർഥിനികൾ. ജ്ഞാനഭാരതി കാംപസിലൂടെ കടന്നുപോകുന്ന റോഡിലാണ് 600-ഓളം വിദ്യാർഥിനികൾ പ്രതിഷേധം നടത്തിയത്. ഏതാനും ദിവസങ്ങളായി പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആവശ്യത്തിന് വെള്ളമെത്തുന്നില്ലെന്നും വൈദ്യുതിമുടക്കം പതിവാണെന്നും വിദ്യാർഥിനികൾ ആരോപിച്ചു . രണ്ടുമണിക്കൂറോളംനീണ്ട പ്രതിഷേധം സർവകലാശാല അധികൃതരെത്തി സംസാരിച്ചതോടെയാണ് അവസാനിച്ചത്. ഹോസ്റ്റലിലേക്കുള്ള ജലവിതരണത്തിന് തടസ്സമുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വിദ്യാർഥിനികൾക്ക് ഉറപ്പുനൽകി. വൈദ്യുത തടസ്സമുണ്ടാകുന്നത് മഴയെത്തുടർന്ന് പലയിടങ്ങളിലായി വൈദ്യുതലൈനുകളിലേക്ക് മരംവീണതുകൊണ്ടാണെന്നും അധികൃതർ വ്യക്തമാക്കി. ഈ പ്രശ്നം പരിഹരിക്കാൻ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോം…

Read More
Click Here to Follow Us