ബെംഗളൂരു: ഉത്തര കന്നഡ യിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഹാലിയ താലൂക്കിലെ ദുസാഗി സ്വദേശി സുനിൽ ബൊക്നേക്കർ (28) ആണ് ഗുരുതരമായി പരിക്കേറ്റത്. ദണ്ഡേലിയിൽ നിന്ന് ഹലിയാലിലേക്ക് പോവുകയായിരുന്ന കാറും ഹാലിയാലിൽ നിന്ന് ദണ്ഡേലിയിലേക്ക് വരികയായിരുന്ന ഇരുചക്രവാഹനവും തമ്മിലാണ് അപകടമുണ്ടായത്. ഇരുവശത്തുനിന്നും ദ്രുതഗതിയിലുള്ള കൂട്ടിയിടിയായിരുന്നു. അപകടത്തെ തുടർന്ന് ഇരുചക്രവാഹനത്തിന് തീപിടിച്ച് റോഡിന് നടുവിൽ വാഹനം പൂർണമായും കത്തിനശിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിൽ ബോക്നേക്കറെ ഹാലിയ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read MoreDay: 10 May 2024
ട്രാൻസ്ജെൻഡറായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ
ബെംഗളൂരു: ട്രാൻസ്ജെൻഡറായ ലിവ്-ഇൻ പങ്കാളിയെ ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് 51 കാരിയായ സ്ത്രീ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. മെയ് 3ന് ഈസ്റ്റേൺ ബെംഗളൂരുവിലെ മുരുഗേഷ്പാലയിലെ വസതിയിലാണ് 42 വയസ്സുള്ള മഞ്ജു നായിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ പ്രേമ എന്ന യുവതിയ്ക്കൊപ്പമാണ് മഞ്ജു താമസിച്ചിരുന്നത്. ഇരുവരുടെയും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ജുവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ പോലീസ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ പ്രേമയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ട്രാൻസ് പുരുഷനായി ജനിച്ച…
Read Moreഗോപി സുന്ദറിന്റെ ആ ഗ്ലാമര്‍ പെണ് സുഹൃത്ത് ആരാണെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ കണ്ടെത്തി
പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ചിത്രം ഗോപി സുന്ദർ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു. കാറിൽ യാത്രപോകുന്ന ചിത്രത്തിൽ പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട് എന്ന് പറഞ്ഞാണ് മയോനി പ്രിയ നായരുടെ ചിത്രം ഗോപി സുന്ദര്‍ പങ്കിട്ടത്. കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുകയാണ് ലുലു മാളിലേക്ക് പോയി ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും അതിനുള്ള ഒരുക്കവും പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിരുന്നു. രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചടങ്ങിന് എത്തുന്ന ദൃശ്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്.…
Read More15 കാരിയെ കഴുത്തറുത്ത് കൊന്ന യുവാവ് മരിച്ച നിലയിൽ
ബെംഗളൂരു: മടിക്കേരിയില്‍ പതിനാറുവയസുകാരിയായ പ്രതിശ്രുതവധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ്. കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തില്‍ നിന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. ഈയടുത്ത് പത്താം ക്ലാസ് പരീക്ഷ പാസായ മീനയെയാണ് ഇയാള്‍ വിവാഹം കഴിക്കാനിരുന്നത്. ശിശുക്ഷേമ വകുപ്പ് ഈ വിവരം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹത്തിന് പോക്സോ, ശൈശവ വിവാഹ നിയമങ്ങള്‍ എന്നിവ പ്രകാരം…
Read Moreകെ.എസ്.ആർ.ടി.സി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദു കസ്റ്റഡിയില്‍
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ. മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. തർക്കം നടന്നതിന്റെ പിറ്റേദിവസം എടിഒയ്ക്ക് മൊഴി നൽകുന്നതിനായി യദു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയം യദു ഓടിച്ചിരുന്ന ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സിസിടിവി ഇല്ല. എന്നാൽ, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. യദു ബസിൽ കയറി മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്നാണ് പോലീസിന്റെ സംശയം.…
Read Moreജയ് ഗണേഷ് ഒടിടി യിലേക്ക് ഉടൻ
തിയറ്ററില്‍ വലിയ വിജയം നേടിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിന്റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഒടിടി റിലീസിന് ശേഷം സംഭവിച്ചിരിക്കുന്നത്. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആവേശം. ആവേശത്തിനൊപ്പം വിഷുവിന് തിയറ്ററിലെത്തിയ ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന് നായകനായ ജയ് ഗണേഷ്. ഇപ്പോഴിതാ ഈ ചിത്രവും ഒടിയിലേക്ക് എത്തുകയാണ്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹിമ നമ്പ്യാരാണ്…
Read Moreഓർഡർ ചെയ്തത് പനീർ സാൻവിച്ച്, കിട്ടിയത് ചിക്കൻ; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
അഹമ്മദാബാദ്: പനീര്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തതിനുപകരം ചിക്കന്‍ സാന്‍വിച്ച് കിട്ടിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി നിരാലിയാണ് ഫുഡ് ഡെലിവറി ആപ്പ് വഴി സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. പണ്ടുമുതലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നയാളാണ് നിരാലി. പിക്ക് അപ്പ് മീല്‍സ് ബൈ ടെറ ആപ്പ് വഴിയാണ് വെജ് സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. സാന്‍വിച്ച് എത്തി മൂന്ന് തവണ അതില്‍ കടിച്ച ശേഷമാണ് നിരാലിക്ക് ഉള്ളില്‍ ചിക്കനുണ്ടെന്ന് മനസിലായത്. ആദ്യം സോയ ആണെന്നാണ് കരുതിയത്. സംഭവം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും പണ്ടുമുതലേ…
Read Moreകോടികളുടെ തട്ടിപ്പ്; മുഖ്യസൂത്രധാരൻ കർണാടകയിൽ പിടിയിൽ
ബെംഗളൂരു: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ 1.08 കോടി രൂപ തട്ടിയെടുത്തവര്‍ക്ക് സിംകാര്‍ഡ് എത്തിച്ചുനല്‍കുന്ന മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പിടിയിലായത് ഡല്‍ഹി സ്വദേശി അബ്ദുള്റോഷൻ(46) ആണ്. ഇയാളെ മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്സില്‍നിന്നാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്യുന്നത്. തട്ടിപ്പു സംഘത്തിലേക്കു വഴിതുറന്നത് 1.08 കോടി നഷ്ടമായെന്ന വേങ്ങര സ്വദേശിയുടെ പരാതിയാണെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് വ്യക്തമാക്കി. റോഷനാണ് സംഘത്തിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത്. ഓണ്‍ലൈന്‍ വ്യാജ ഷെയര്‍ മാര്‍ക്കറ്റ് വെബ്സൈറ്റിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ പരിപാടി. പ്രതിയെ പിടികൂടിയത് ജില്ലാ പോലീസ്…
Read Moreഗുണ്ടയെ കൊലപെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കാർത്തികേയനെ (40) കൊലപ്പെടുത്തിയ കേസിൽ ധർമ, ഇഷാഖ്, സുൽത്താൻ എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതിയും ഗുണ്ടയുമായ ആൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന് ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബാനസവാടി ഐ.ടി.സി. റോഡിലാണ് പ്രതികൾ കാർത്തികേയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2021 വരെ ഗുണ്ടയായിരുന്നു കാർത്തികേയൻ. പിന്നീട് നല്ല സ്വഭാവം പരിഗണിച്ച് പോലീസ് കാർത്തികേയന്റെ പേര് ഗുണ്ടാപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം റിയൽ എസ്റ്റേറ്റ്…
Read Moreഷവർമയ്ക്കൊപ്പം കിട്ടിയ മുളകിന് വലുപ്പം കുറവ്; കട ഉടമയെ സംഘം ചേർന്ന് മർദ്ദിച്ചു
തിരൂർ: ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമകള്‍ക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എൻജെ ബേക്കറിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. രാത്രിയില്‍ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പഞ്ചേരി സ്വദേശികളായ ജനാർദനൻ (45), സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവർ രണ്ട് സാൻഡ്വിച്ചും രണ്ട് ഷവർമയുമാണ് ഓർഡർ ചെയ്തത്. കാറിലിരുന്ന് ഓർഡർ ചെയ്ത സംഘം പിന്നീട് സാൻഡ്വിച്ച് ഓർഡർ റദ്ദാക്കി. ഷവർമ്മ…
Read More