ബെംഗളൂരു: മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സ്ത്രീ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. ഗംഗാദേവിയെ ആണ് പരപ്പന അഗ്രഹാര ജയിലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഗംഗാദേവിയെ ജയിലിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഗംഗാദേവിയെ കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തത്. അപ്പോള്‍ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചെങ്കിലും പോലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു. ഗംഗാദേവി തൻ്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുകയാണ് ഇവരുടെ ഭർത്താവ്. മുമ്പ് ഒരു സ്വകാര്യ കമ്പനിയുടെ മാർക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഗംഗാദേവി…
Read MoreDay: 14 April 2024
വിഷുദിനത്തിലെ അപകടം; ബന്ധുവീട്ടിലേക്ക് പോയ 7 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തില്‍ ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോള്‍ കാല് വഴുതി തോട്ടില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreഎൻഡിഎ യുടെ റോഡ് ഷോയിൽ നടി ശോഭന
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന. എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയാശംസകള്‍ നേരുന്നുവെന്നും ശോഭന പറഞ്ഞു. നാളെ കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും വേദി പങ്കിടുമെന്നും ശോഭന കൂട്ടിച്ചേർത്തു. ശോഭനയുടെ വരവിനും ഐക്യദാർഢ്യത്തിനും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു. ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖർ വിഷു കൈനീട്ടം സമ്മാനിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് താൻ കേരളത്തില്‍ വിഷു ആഘോഷിക്കുന്നതെന്നും മലയാളികള്‍ക്ക് വിഷു ആശംസ നേരുന്നതായും ശോഭന കൂട്ടിച്ചേർത്തു. താൻ ഇപ്പോള്‍ നടി മാത്രമാണെന്നും ബാക്കിയെല്ലാം പിന്നീടാണെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന്…
Read Moreമുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റ് എത്തിയതായി പരാതി
ബെംഗളൂരു: മുതിർന്ന പൗരൻമാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെൻട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. 85…
Read Moreഇനി മുതൽ ഓട്ടോ ബുക്കിങ് ആപ്പായ ‘നമ്മയാത്രി’ യിൽ കാറുകളും: പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു
ബെംഗളൂരു : ഓൺലൈൻ ഓട്ടോ ബുക്കിങ് ആപ്പായ ‘നമ്മയാത്രി’ യിൽ കാറുകളും ഉൾപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങിയതായി നമ്മ യാത്രി അറിയിച്ചു. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയനും (എ.ആർ.ഡി.യു.) നന്ദൻ നിലേകനിയുടെ ബെക്കൻ ഫൗണ്ടേഷനും ഫിൻ ടെക് കമ്പനിയായ ജസ്പേയും ചേർന്നാണ് നമ്മ യാത്രി ആപ്പ് വികസിപ്പിച്ചത്. ഡ്രൈവർമാരിൽനിന്ന് കമ്മിഷൻ ഈടാക്കുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരാഴ്ചയ്ക്കുള്ളിൽ 3,500 -ഓളം ടാക്സി കാറുകൾ ആപ്പിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു. ഘട്ടംഘട്ടമായി കൂടുതൽ കാറുകളെ ആപ്പിന്റെ ഭാഗമാക്കും.…
Read Moreനഗരത്തിൽ അനധികൃതമായി ഒരു കോടിയിലധികം വരുന്ന പണം കടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസ്
ബെംഗളൂരു : രേഖകളില്ലാതെ പണം കൊണ്ടുപോയ രണ്ടു കാറുകളും ഒരു ബൈക്കും ജയനഗറിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കാറുകളിലുണ്ടായിരുന്ന അഞ്ചു പേർ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരുകോടിയിലധികം രൂപയുണ്ടെന്നാണ് വിവരം. നോഡൽ ഓഫീസർ മുനിഷ് മൗദ്ഗിൽ സ്ഥലത്തെത്തി. അനധികൃതമായി പണം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പരിശോന നടത്തുകയായിരുന്നു. .
Read Moreമന്ത്രിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സഹകരണബാങ്കിൽ ഐ.ടി. റെയ്ഡ്
ബെംഗളൂരു : വനംവകുപ്പു മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള ബീദറിലെ സഹകരണബാങ്കിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബീദർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് റെയ്ഡ് നടത്തിയത്. അമർകുമാർ ഖണ്ഡ്രെയാണ് ബാങ്കിന്റെ ചെയർമാൻ.
Read Moreചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി
പത്തനംതിട്ട: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ചിന്തയുടെ പരാതിയിലാണു നടപടി. ഇന്നലെ രാത്രി എട്ടിന് തിരുമുല്ലവാരം കടപ്പുറത്ത് വച്ചായിരുന്നു സംഭവം. ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ മനഃപൂർവം കാർ പിന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നുവെന്നാണു പരാതി. അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ…
Read Moreബെംഗളൂരുവിലേക്കുള്ള ബസിൽ കാർ ഇടിച്ച് കയറി അപകടം; അമ്മയും മക്കളും മരിച്ചു
ബെംഗളൂരു: കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടുപേർ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിൻ്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ്…
Read Moreനടൻ സായാജി ഷിൻഡേ ആശുപത്രിയിൽ
നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തമിഴ്, തെലുങ്ക്, മലയാളം, ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സായാജി ഷിൻഡേ. താരം സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. നെഞ്ചുവേദന അനുഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read More