ഇനി മുതൽ ഓട്ടോ ബുക്കിങ് ആപ്പായ ‘നമ്മയാത്രി’ യിൽ കാറുകളും: പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു

ബെംഗളൂരു : ഓൺലൈൻ ഓട്ടോ ബുക്കിങ് ആപ്പായ ‘നമ്മയാത്രി’ യിൽ കാറുകളും ഉൾപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങിയതായി നമ്മ യാത്രി അറിയിച്ചു.

ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയനും (എ.ആർ.ഡി.യു.) നന്ദൻ നിലേകനിയുടെ ബെക്കൻ ഫൗണ്ടേഷനും ഫിൻ ടെക് കമ്പനിയായ ജസ്‌പേയും ചേർന്നാണ് നമ്മ യാത്രി ആപ്പ് വികസിപ്പിച്ചത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

ഡ്രൈവർമാരിൽനിന്ന് കമ്മിഷൻ ഈടാക്കുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

ഒരാഴ്ചയ്ക്കുള്ളിൽ 3,500 -ഓളം ടാക്‌സി കാറുകൾ ആപ്പിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

ഘട്ടംഘട്ടമായി കൂടുതൽ കാറുകളെ ആപ്പിന്റെ ഭാഗമാക്കും. കമ്മിഷൻ ഈടാക്കുന്നില്ലെന്നതിനാൽ സമാനമായ മറ്റ് ആപ്പുകളെ അപേക്ഷിച്ച് നമ്മ യാത്രിയിൽ നിരക്ക് കുറവാണ്.

ബെംഗളൂരു, മൈസൂരു, തുമകൂരു എന്നിവിടങ്ങളിലാണ് നമ്മ യാത്രികൾക്ക് സർവീസുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts