ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈവർഷം മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ആഴ്ച ഉത്തരകന്നഡ ജില്ലയിൽ രോഗം ബാധിച്ച് 60-കാരി മരിച്ചിരുന്നു. ജനുവരി ഒന്നിന് ശേഷം ഉത്തരകന്നഡയിൽ മൂന്നുപേരും ശിവമോഗയിൽ ഒരാളും ചിക്കമഗളൂരുവിൽ രണ്ടുപേരുമാണ് മരിച്ചത്. നിലവിൽ രോഗസ്ഥിരീകരണനിരക്ക് 2.5 ശതമാനവും മരണനിരക്ക് 4.1 ശതമാനവുമാണ്. ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Read MoreMonth: March 2024
ബെംഗളൂരുവിൽ ആർ.എസ്.എസ്. നേതാവിന്റെ വധം; ഏഴുവർഷത്തിനുശേഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ
ബെംഗളൂരു : ബെംഗളൂരുവിൽ ആർ.എസ്.എസ്. നേതാവ് ആർ. രുദ്രേഷിനെ (35) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഏഴുവർഷത്തിനുശേഷം മുംബൈയിൽനിന്ന് പിടികൂടി. മുഖ്യസൂത്രധാരനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഘൗസ് നയാസിയെയാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തത്. ടാൻസാനിയയിൽനിന്ന് മടങ്ങിയെത്തിയ പ്രതിയെ വിമാനത്താവളത്തിൽ കാത്തുനിന്ന എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. നാലുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർക്കെതിരേയുള്ള വിചാരണ പ്രത്യേക കോടതിയിൽ നടക്കുകയാണ്. നയാസിയുടെ നേതൃത്വത്തിൽനടന്ന ഗൂഢാലോചനയെത്തുടർന്നാണ് കൊലനടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2016 ഒക്ടോബർ 16-നാണ് രുദ്രേഷിനെ…
Read Moreഗോഹത്യയിൽ ഏർപ്പെടുന്നവരെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കും: പുറത്താക്കുന്നവരുടെ ആദ്യ പട്ടിക ഉടൻ പുറത്തിറക്കും; അവിമുക്തേശ്വരാനന്ദ സരസ്വതി
റായ്പൂര്‍: ഗോഹത്യയിൽ ഏർപ്പെടുന്നവരെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കുമെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ സരസ്വതി. പുറത്താക്കുന്നവരുടെ ആദ്യ പട്ടിക ഏപ്രില്‍ 9ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രജിം കല്‍പ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 10ന് ഭാരത് ബന്ദിന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെ തിന്നുവരെയും കൊല്ലുന്നവരെയും ഹിന്ദുക്കളായി കാണാന്‍ കഴിയില്ലെന്നും പശുക്കളെ സംരക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നവരെയാണ് ഹിന്ദുക്കളെന്ന് വിളിക്കുകയെന്നും അവിമുക്തേശ്വരാനന്ദ് ചൂണ്ടിക്കാട്ടി. പശുവിന് രാഷ്ട്രമാതാ പദവി…
Read Moreഐപിഎല്‍ ആവേശമുയരുന്നു; ധോണി ഇനി പുതിയ റോളിൽ…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ധോണി ഫേസ്ബുക്കിൽ പങ്കുവെച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പുതിയ റോളിൽ പ്രത്യക്ഷപ്പെടുമെന്ന് സൂചന…
Read Moreആസിഡ് ആക്രമണം: പ്രതിയായ മലയാളി യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്; കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
കർണാടകയിലെ മംഗളൂരുവിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. രണ്ടാം പിയുസി (പ്രീ-യൂണിവേഴ്‌സിറ്റി) പരീക്ഷയെഴുതാൻ സ്‌കൂൾ ഹാളിലേക്ക് കയറുന്നതിനിടെയാണ് പെൺകുട്ടികൾക്ക് നേരെ പ്രതി നേരെ ആസിഡ് എറിഞ്ഞത്. ദക്ഷിണ കന്നഡയിലെ കഡബ താലൂക്കിലാണ് സംഭവം. എംബിഎ വിദ്യാർഥിയും മലയാളിയുമായ അബീൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഡബ പോലീസ് 23കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്കൻഡറി പിയുസി വിദ്യാർഥിനികളായ പെൺകുട്ടികൾ സ്‌കൂൾ ബാൽക്കണിയിൽ നിന്ന് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ തിങ്കളാഴ്ച മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തെ കർണാടക…
Read Moreനിയമസഭയിലെ പാക് അനുകൂല മുദ്രാവാക്യം: കോണ്‍ഗ്രസ് എംപിയുടെ മൂന്ന് അനുയായികള്‍ അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് മുദ്രാവാക്യം (Pro-Pak slogans) വിളിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി ഇല്‍താജ്, ബെംഗളൂരു സ്വദേശി മുനവര്‍,ഹാവേരി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സയിദ് നസീര്‍ ഹുസൈന്റെ അനുയായികളാണ് അറസ്റ്റിലായ മൂന്നു പേരും. ഫോറസ്റൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു ബെംഗളൂരു സെൻട്രൽ ഡിസിപി അറിയിച്ചു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ…
Read Moreബെംഗളൂരുവിൽ ഒരു ദിവസം മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേർ: അന്വേഷണം ഊർജിതമാക്കി പോലീസ്
ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലൂടെ കടന്നുപോകുന്ന മൂന്ന് വ്യത്യസ്ത വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. ആളപായമില്ലെങ്കിലും ട്രെയിനുകളുടെ ജനൽ പാളികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എസ്‌ഡബ്ല്യുആർ ഇൻസ്‌പെക്ടർ ജനറൽ കം പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ രാമ ശങ്കർ പ്രസാദ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. “നിർഭാഗ്യവശാൽ, ഒരു ദിവസം മൂന്ന് സംഭവങ്ങൾ നടന്നു. പോലീസുകാർ വിവിധ സ്ഥലങ്ങളിലേക്ക് അന്വേഷണവുമായി കുത്തിച്ചട്ടുണ്ട്, അന്വേഷണം തുടരുകയാണ് എന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് സംഭവങ്ങളിൽ രണ്ടെണ്ണം…
Read More‘കുട്ടികളെ പരിപാലിക്കുന്നത് മുഴുവൻ സമയജോലി’; ജീവനാംശത്തുക ഇരട്ടിയാക്കി കോടതി ഉത്തരവ്
ബെംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് ഹൈക്കോടതി. അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവ്. മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം. ജോലിക്ക് പോകുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളയാളാണ് ഭാര്യ. മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭാര്യയും അമ്മയുമായിരിക്കുന്ന ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണ്. ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ട്. കുട്ടികളെ പരിപാലിക്കുന്നതിനായിട്ടാണ് ജോലി ഉപേക്ഷിച്ചത്. ഈ സാഹചര്യത്തില്‍ പണം സമ്പാദിക്കുന്നില്ലെന്ന്…
Read More‘ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു’; വെളിപ്പെടുത്തലുമായി ISRO മേധാവി എസ് സോമനാഥ്
തിരുവനന്തപുരം: താൻ ക്യാൻസർ രോഗബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് ക്യാൻസർ സ്ഥിരീകരികുകയായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി. സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്. “ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.” സോമനാഥ് പറഞ്ഞു. ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിർണയം നടത്തിയെന്നും…
Read Moreനയൻതാരയും വിഘ്നേശ് ശിവനും വേർപിറിഞ്ഞെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇത്!!
നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യങ്ങളാണ് പ്രചരിക്കുന്നത്. വേര്‍പിരിയല്‍ വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ നയന്‍താരയെ അഭിനന്ദിച്ചുകൊണ്ട് വിക്കി സോഷ്യല്‍ മീഡിയയില്‍ തന്നെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നയന്‍താരയുടെ ബിസിനസ് സംരംഭത്തിലെ നേട്ടങ്ങളെ കുറിച്ചായിരുന്നു അപ്പോള്‍ വിക്കി സംസാരിച്ചത്. കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ അഭ്യൂഹങ്ങള്‍ പെട്ടെന്ന് തന്നെ അവസാനിച്ചു. ഇപ്പോള്‍ നയന്‍താരയുടെ പേജ് എടുത്തുനോക്കിയാല്‍ വിക്കിയെ ഫോളോ ചെയ്യുന്നത് കാണാന്‍…
Read More