മണി ഓർമ്മയായിട്ട് ഇന്നേക്ക് എട്ട് വർഷം

മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി വിടവാങ്ങിയിട്ട് എട്ട് വർഷം. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചുമാണ് മണി സാധാരക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. മലയാളികളുടെ ജിവിതത്തിൽ മണിയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇല്ലായ്മകളിൽ തളരാതെ മുന്നേറിയ കലാകാരൻ. പത്താം ക്ലാസിൽ പഠനം നിർത്തി തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരൻ. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. അക്ഷരം എന്ന…

Read More

കൊലവിളിച്ച് പാഞ്ഞടുത്ത് കാട്ടാന; ഹാസനിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് കർഷകൻ രക്ഷപെട്ടത് അത്ഭുതകരമായി

കർണാടകയിലെ ഹാസനിൽ കാട്ടാന ആക്രമണത്തിൽ നിന്ന് കർഷകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒരു വെറ്റില എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നവരാണ് ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഹാസൻ ജില്ലയിലെ കെസ്ഗുലി ഗ്രാമത്തിൽ മാർച്ച് മൂന്നിനാണ് സംഭവം. ഇതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൻ്റെ വീഡിയോയിൽ ആന കൃഷിയിടത്തിൽ കയറി വയലിൽ ജോലി ചെയ്തിരുന്ന കർഷകരെ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാം. ഉടൻ തന്നെ ഓടിയ കർഷകർ സമീപത്തെ വീടിനുള്ളിൽ കയറാൻ ശ്രമിക്കുന്നതും പൂട്ടിയിട്ടിരിക്കുന്നതു കണ്ട് ഫാം ഹൗസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ ഒളിച്ചിരിക്കുന്നതും വ്യക്തമാണ്. മറ്റൊരാളും ആനയിൽ…

Read More

അറിഞ്ഞോ ? തിരിച്ച് എത്തി മക്കളേ അവർ തിരിച്ചെത്തി; നമ്മുടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി

മെറ്റയുടെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം സാധാരണ ഗതിയിൽ. ആഗോളതലത്തിൽ പ്രശ്നം നേരിട്ടിരുന്നു. പ്ലാറ്റ്ഫോമുകളിൽ ലോഗിൻ ചെയ്യാനോ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പരാതിപ്പെട്ട് നിരവധി പേരെത്തി. പയോഗിച്ച് കൊണ്ടിരിക്കെ സ്വയം ലോഗൗട്ട് ആകുന്ന പ്രശ്നമാണ് ഫേസ്ബുക്ക് നേരിട്ടത്. വീണ്ടും ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചാലും പരാജയപ്പെടുന്ന അവസ്ഥയായിരുന്നു. യുവാക്കളുടെ പ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മൊബൈൽ ആപ്പുകളിലും ബ്രൗസറുകളിലും സമാനമായ പ്രശ്നമുണ്ട്. മുൻപും സമാനമായ സാങ്കേതക തകരാർ…

Read More

ജലക്ഷാമം പരിഹരിക്കാൻ പദ്ധതികൾ; നഗരത്തിൽ വെള്ളം വിതരണത്തിന് പാൽ ടാങ്കറും, കുഴൽക്കിണറുകൾ സർക്കാർ ഏറ്റെടുക്കും;

ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളക്ഷാമം രൂക്ഷമായതോടെ സത്വര നടപടികളുമായി സർക്കാർ. വെള്ളം വിതരണത്തിന് കർണാടക മിൽക്ക് ഫെഡറേഷൻ്റെ പാൽ ടാങ്കറുകൾ ഉപയോഗപ്പെടുത്താനും നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലെ കുഴൽക്കിണറുകൾ ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചു. വെള്ളക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളമെത്തിക്കുന്നതിനുള്ള നിരക്ക് കുത്തനെ ഉയർന്നിരുന്നു. 12,000 ലിറ്റർ വെള്ളം ഇറക്കുന്നതിന് 700 ഉം 800 ഉം രൂപ ഈടാക്കിയ സ്ഥാനത്ത് ഇപ്പോൾ നൽകേണ്ടത് 1500 മുതൽ 1800 രൂപ വരെയാണ്. ചിലയിടത്ത് നിരക്ക് 2000 രൂപയും കവിഞ്ഞു. ഇതോടെ നഗരവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ അധ്യക്ഷതയിൽ…

Read More

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം; കാരണം ഇത്

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. ത്രെഡ്സും പ്രവര്‍ത്തനരഹിതമാണ്. ഉപയോക്താക്കള്‍ക്ക് പേജുകള്‍ ലോഡ് ആകുന്നില്ലെന്നും ലോഗിന്‍ എക്സ്പെയര്‍ ആയതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്‍ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു. സെര്‍വര്‍ തകരാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെറ്റ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുറച്ച് സമയത്തിനകം…

Read More

വിവാഹ വാർഷികത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകിയില്ല; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കുത്തി പരിക്കേൽപ്പിച്ചു

ബെംഗളൂരു: വിവാഹ വാർഷികത്തിന് സർപ്രൈസ് നല്‍കാത്ത ഭർത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഫെബ്രുവരി 27 ന് പുലർച്ചെ 1:30 ഓടെയാണ് 35 കാരി ഉറങ്ങിക്കിടന്ന ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിവാഹ വാർഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമർഷത്തിലാണ് ഭർത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പോലീനോട്‌ പറഞ്ഞു. കൈക്ക് കുത്തുകൊണ്ട ഉടൻ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ടാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുത്തച്ഛന്റെ മരണത്തെ…

Read More

‘രാമേശ്വരത്തേത് ട്രെയിലർ മാത്രം, ശനിയാഴ്ച നഗരം പൊട്ടിത്തെറിക്കും; മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണി

ബെംഗളൂരു: മുഖ്യമന്ത്രിക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും ഈ മെയിലിലൂടെ അജ്ഞാത ബോംബ് ഭീഷണി. ശനിയാഴ്ച ബംഗളൂരുവില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് സ്‌ഫോടനം നടത്തുമെന്ന് കാണിച്ച്‌ ഈ മെയില്‍ അയച്ചിരിക്കുന്നത്. ഷാഹിദ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ എത്തിയിരിക്കുന്നത്. റസ്‌റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്‌ഫോടനം നടത്തുക. ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്‌ഫോടനം നടന്നേക്കാമെന്നും…

Read More

‘താലി കെട്ടണമെങ്കിൽ സ്ത്രീധനമായി ക്രെറ്റ വേണം’ വീട്ടുകാർ തമ്മിൽ പൊരിഞ്ഞ അടി

ലഖ്‌നൗ: വരന്‍ ആവശ്യപ്പെട്ട ക്രെറ്റ കാര്‍ സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ സെയ്ദ്പുരിയിലാണ് സംഭവം. വിവാഹദിവസം വധുവിന്റെ വീട്ടുകാരോട് വരന്‍ സ്ത്രീധനമായി കാര്‍ ആവശ്യപ്പെടുകയായിരുന്നു. കാര്‍ നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്ന് അവസാനനിമിഷം അറിയിച്ചതോടെ കല്യാണവീട്ടില്‍ വലിയ കലഹമായി. ഒടുവില്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് പോലീസ് ഇരു കുടുംബങ്ങളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനനത്തില്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കിയ എല്ലാ വസ്തുക്കളും വിരുന്നിനായി ചെലവഴിച്ച 3.25 ലക്ഷം രൂപയും വരന്റെ വീട്ടുകാര്‍ തിരിച്ചുനല്‍കി. വിവാഹത്തിന്റെ മറ്റ് എല്ലാ ചടങ്ങുകളും…

Read More

കഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ വെച്ച് മരിച്ചു 

ബെംഗളൂരു: കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ആരിഫ് അബ്ദുല്‍ റഷീദ് എന്ന ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിലാണ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ ആരീഫ് നിരന്തരം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മംഗളൂരു…

Read More

മൂന്നംഗകുടുംബം ജീവനൊടുക്കിയനിലയിൽ

death suicide murder accident

ബെംഗളൂരു : കടബാധ്യതയെത്തുടർന്ന് ഗദകിൽ മൂന്നംഗകുടുംബം ജീവനൊടുക്കിയനിലയിൽ. ഗോനല സ്വദേശികളായ മഞ്ജുനാഥ് തേലി (26), അമ്മ രേവവ്വ (49), മഞ്ജുനാഥിന്റെ പിതൃസഹോദരി സാവക്ക തേലി (40) എന്നിവരാണ് മരിച്ചത്. മഞ്ജുനാഥിന് പ്രദേശത്തെ സ്വകാര്യ പണമിടപാടുസ്ഥാപനത്തിൽ ഏഴുലക്ഷത്തോളം രൂപയുടെ കടമുണ്ട്. ഏതാനും മാസങ്ങളായി ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. കഴിഞ്ഞദിവസം സ്ഥാപന ജീവനക്കാരെത്തി കടം വീട്ടണമെന്നാവശ്യപ്പെട്ടതോടെ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം വാക്കേറ്റമുണ്ടായി. ഇതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മഞ്ജുനാഥ് തീവണ്ടിവരുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് എടുത്തുചാടിയാണ് ജീവനൊടുക്കിയത്. തൊട്ടുപിന്നാലെ രേവവ്വയും തീവണ്ടിക്കുമുന്നിൽ ചാടി. ഇരുവരുടെയും മരണവിവരമറിഞ്ഞതോടെ കിടപ്പുമുറിയിലെ ഫാനിൽ…

Read More
Click Here to Follow Us