മുംബൈ: ബോളുവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read MoreMonth: March 2024
ബെംഗളൂരുവിൽ ‘ജലം സംരക്ഷിക്കുക’ കാമ്പയിൻ ആരംഭിച്ച് ഡികെ ശിവകുമാർ; കുഴൽക്കിണറുകൾക്ക് ഇനി അനുമതി നിർബന്ധം
ബെംഗളൂരു: ബെംഗളൂരുവിലെ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സംഘടിപ്പിച്ച ‘ബെംഗളൂരുവിൻ്റെ വളർച്ചയ്ക്കായി വെള്ളം സംരക്ഷിക്കുക’ എന്ന കാമ്പയിൻ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആരംഭിച്ചു. നഗരം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഒരു സമയത്ത് ജലത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ക്യാമ്പയിൻ ആരംഭിച്ചതെന്ന് ശിവകുമാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു. “ജലം സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ന് വിധാന സൗധയ്ക്ക് മുന്നിൽ ‘ബെംഗളൂരുവിൻ്റെ വളർച്ചയ്ക്ക് വെള്ളം സംരക്ഷിക്കുക’ എന്ന കാമ്പയിൻ ആരംഭിച്ചു. മഴ കുറഞ്ഞതും വിതരണക്കുറവും കാരണം…
Read Moreവിദേശ യുവതിയുടെ മരണം; ദുരൂഹത തുടരുന്നു, സംശയ നിഴലിൽ ഹോട്ടൽ ജീവനക്കാർ
ബെംഗളൂരു: ഹോട്ടൽ മുറിയിൽ വിദേശ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് മർദ്ദനമേറ്റിരുന്നുവെന്ന് പോലീസ് അറിയിച്ചു. സന്ദർശക വീസയില്‍ ഡല്‍ഹിയിലെത്തിയ സറീന ഉത്കിറോവ്ന മാർച്ച് അഞ്ചിനാണ് ബെംഗളൂരുവില്‍ എത്തിയത്. കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലിലാണ് മുറിയെടുത്തത്. യുവതിയുടെ മരണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ ഇവരെ കാണാനില്ല. യുവതിയുടെ മുഖത്ത് പരുക്കേറ്റ പാടുകളുണ്ട്. കൊലപാതക സമയത്ത് മുറിയില്‍ ഒന്നില്‍ കൂടുതല്‍പ്പേർ…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപനം നാളെ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ( ശനിയാഴ്ച) പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ കമീഷൻ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ…
Read Moreകാലാവധി തീർന്നിട്ടും മാറ്റമില്ലാതെ 625 ഓളം ബോർഡുകൾ; നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ബെംഗളൂരു: ബി.ബി.എം.പിപരിധിയിലെ സ്ഥാപനങ്ങളുടെ ബോർഡുകളില്‍ 60 ശതമാനം കന്നടയാവണമെന്ന നിർദേശം നീട്ടിയ കാലാവധി കഴിഞ്ഞിട്ടും പൂർണമായി നടപ്പായില്ല. 49,732 കടകള്‍ക്ക് നോട്ടീസ് നല്‍കിയതില്‍ 625 എണ്ണം ഒരു നടപടിയും സ്വീകരിച്ചില്ല. ബി.ബി.എം.പി നിർദേശമനുസരിച്ച് കഴിഞ്ഞ മാസം 28നകം എല്ലാ ബോർഡുകളും മാറ്റേണ്ടതായിരുന്നു. വ്യാപാരികളുടെയും മറ്റു സ്ഥാപന ഉടമകളുടെയും അഭ്യർഥന മാനിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രണ്ടാഴ്ച സമയം നീട്ടിനല്‍കിയിരുന്നു. ആ സമയവും അവസാനിച്ചു. പെട്ടെന്ന് ബോർഡുകളില്‍ മാറ്റം വരുത്താൻ പ്രയാസം അറിയിച്ച സ്ഥാപനം അധികൃതർ ഇംഗ്ലീഷ് ബോർഡുകള്‍ താല്‍ക്കാലികമായി മറച്ചിട്ടുണ്ടെന്ന് മഹാപാലിക അധികൃതർ പറഞ്ഞു.…
Read Moreയെദ്യൂരപ്പക്കെതിരെ പോക്സോ കേസ്; പരാതിയുമായി പെൺകുട്ടിയുടെ അമ്മ
ബെംഗളൂരു: മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. സദാശിവനഗർ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി നൽകിയത്. തുടർന്ന് ഇന്ന് പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈംഗികാതിക്രമമെന്നാണ് പരാതിയില്‍ പറയുന്നത്.
Read Moreപരിക്കേറ്റ മമത ആശുപത്രി വിട്ടു; നെറ്റിയിൽ 4 തുന്നൽ
ഡല്‍ഹി: വീണ് പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ഡിസ്ചാര്‍ജായത്. ഇന്നലെ രാത്രിയാണ് മമതയെ നെറ്റിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ചത്. വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
Read Moreബെംഗളൂരു മലയാളികൾക്ക് ആശ്വാസം; ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും ഹോളി സ്പെഷ്യൽ ട്രെയിനുകൾ വരുന്നുടിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ വായിക്കാം:
കണ്ണൂർ: ഹോളി അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. ഹോളി അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഏറെ പ്രയോജനമാകുന്ന സർവീസാണിത്. രണ്ട് റൂട്ടിലും ഇരുദിശകളിലേക്കുമായി നാല് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒരു എസി ടു ടയർ കോച്ച്, ആറ് എസി ത്രീ ടയർ കോച്ചുകൾ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ…
Read Moreജ്വല്ലറിയിൽ വെടിവെപ്പ്; രണ്ടുപേർക്ക് പരിക്ക്
ബെംഗളൂരു: ദേവിനഗറിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ നടന്ന വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെയാണ് ലക്ഷ്മി ബാങ്കേഴ്‌സ് ആൻഡ് ജ്വലേഴ്‌സ് എന്ന സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കുംനേരേ നാലംഗസംഘം വെടിവെച്ചത്. രണ്ടുബൈക്കുകളിലായാണ് അക്രമിസംഘം ജൂവലറിയിലെത്തിയത്. ഉടമ ഹപുറാം, ജീവനക്കാരൻ ആണ്ടറാം എന്നിവർക്ക് കാലിലും വയറിലും വെടിയേറ്റു. കവർച്ച ലക്ഷ്യമിട്ടെത്തിയ സംഘമാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് സംഘവും പരിശോധന നടത്തി. സംസ്ഥാന പോലീസ് മേധാവി അലോക് മോഹൻ, സിറ്റി പോലീസ് കമ്മിഷണർ…
Read Moreനഗരത്തിലെ ക്യാൻസർ ബാധിതനായ ബാലൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ഐപിഎസ് ഉദ്യോഗസ്ഥനും സംഘവും
ബെംഗളൂരു : 10 വയസ്സുകാരൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ബംഗളൂരു പോലീസ് . പോലീസുകാർ വളരെ കർക്കശക്കാരും എപ്പോഴും നെറ്റി ചുളിക്കുന്നവരുമാണെന്ന് പൊതുവെയുള്ള ഒരു വിശ്വാസമാണ്. എന്നാൽ അടുത്ത കാലത്തായി അവരുടെ മാനുഷിക പക്ഷത്തിനും ജനപ്രീതി ലഭിക്കുന്നുണ്ട്. അങ്ങനെ അവരുടെ ഉള്ളിലെ മനുഷ്യത്വപരമായ പ്രതികരണം പുറംലോകം അറിഞ്ഞ് വരികയാണ്. ൪ ബെംഗളൂരു നോർത്ത് ഡിവിഷനിലെ പോലീസാണ് കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിച്ച് മനുഷ്യത്വപരമായ നടപടി ചെയ്തത്. അർബുദബാധിതനായ മല്ലികാർജുൻ എന്ന 10 വയസ്സുകാരൻ്റെ ആഗ്രഹം നിറവേറ്റാൻ ആൺ ബെംഗളൂരു പോലീസ് സഹായിച്ചത്. മല്ലികാർജുൻ എന്ന 10 വയസ്സുകാരന്…
Read More