ജ്വല്ലറിയിൽ വെടിവെപ്പ്; രണ്ടുപേർക്ക് പരിക്ക് 

ബെംഗളൂരു: ദേവിനഗറിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ നടന്ന വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്ക്.

കഴിഞ്ഞ ദിവസം രാവിലെയാണ് ലക്ഷ്മി ബാങ്കേഴ്‌സ് ആൻഡ് ജ്വലേഴ്‌സ് എന്ന സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കുംനേരേ നാലംഗസംഘം വെടിവെച്ചത്.

രണ്ടുബൈക്കുകളിലായാണ് അക്രമിസംഘം ജൂവലറിയിലെത്തിയത്.

ഉടമ ഹപുറാം, ജീവനക്കാരൻ ആണ്ടറാം എന്നിവർക്ക് കാലിലും വയറിലും വെടിയേറ്റു.

കവർച്ച ലക്ഷ്യമിട്ടെത്തിയ സംഘമാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?

എന്നാൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഫൊറൻസിക് സംഘവും പരിശോധന നടത്തി.

സംസ്ഥാന പോലീസ് മേധാവി അലോക് മോഹൻ, സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ഇതിനിടെ അക്രമിസംഘം സ്വർണാഭരണങ്ങളെടുക്കാൻ ശ്രമിച്ചെങ്കിലും ശബ്ദംകേട്ട് സമീപപ്രദേശങ്ങളിലുണ്ടായിരുന്നവർ എത്തിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

തിരിച്ചറിയാതിരിക്കാൻ നാലുപേരും ഹെൽമെറ്റ് ധരിച്ചിരുന്നു.

  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!

വെടിയേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us