ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും ഹോളി സ്പെഷ്യൽ ട്രെയിനുകൾ വരുന്നുടിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ വായിക്കാം:

കണ്ണൂർ: ഹോളി അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ.

ഹോളി അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഏറെ പ്രയോജനമാകുന്ന സർവീസാണിത്.

രണ്ട് റൂട്ടിലും ഇരുദിശകളിലേക്കുമായി നാല് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഒരു എസി ടു ടയർ കോച്ച്, ആറ് എസി ത്രീ ടയർ കോച്ചുകൾ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ഉള്ളത്.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സ്ലീപ്പർ ക്ലാസിന് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് 555 രൂപയും, എസി ത്രീ ടയറും 1505 രൂപയും എസി ടു ടയറിന് 2095 രൂപയുമാണ് ടിക്കറ്റ് നിരക്ക്

ട്രെയിൻ നമ്പർ 06555 എസ്എംവി ബെംഗളൂരു – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ മാർച്ച് 23, 30 തീയതികളിൽ രാത്രി 11:55നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് വൈകീട്ട് 07:40ന് ട്രെയിൻ കൊച്ചുവേളിയിലെത്തിച്ചേരും.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

മടക്കയാത്ര 06556 കൊച്ചുവേളി – ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ മാർച്ച് 24, 31 തീയതികളിൽ രാത്രി 10 മണിയ്ക്കാണ് ട്രെയിൻ യാത്ര ആരംഭിക്കുക. പിറ്റേന്ന് വൈകീട്ട് 04:30ന്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts