കൂട്ടുകാരോടൊത്ത് ഗോവയിൽ പോകാൻ പണം നൽകിയില്ല; അമ്മയുടെ സഹോദര ഭാര്യയെ കൊന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി

ബെംഗളൂരു: സുഹൃത്തുക്കൾക്ക് ഒപ്പം ഗോവയിൽ പോകുന്നതിന് പണം നൽകാത്തതിന്റെ ദേഷ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അമ്മയുടെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി.

ആന്ധ്രായിലെ വിജയവാഡയിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർഥിയായ ജസ്വന്ത് റെഡ്ഢി( 20 ) ആണ് ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യ (40) യെ കൊലപ്പെടുത്തിയത്.

ഫെബ്രുവരി 12 മുതലാണ് സുകന്യയെ കാണാതായത്. ദിവസങ്ങൾക്കു ശേഷം മൃതദേഹം ബെന്നാർഘട്ടെക്ക് സമീപം കതികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഇലക്ട്രോണിക് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് അറിഞ്ഞത്.

ഗോവ യാത്രയ്ക്ക് പണം ചോദിക്കുന്നതിനായാണ് ജസ്വന്ത് 12ന് വിജയവാഡയിൽ നിന്നും സുകന്യയുടെ വീട്ടിൽ എത്തിയത്.

പണം നൽകാൻ വിസമ്മതിച്ചതോടെ, മാല കവർന്നെടുക്കാനായി സുകന്യയെ ശ്വാസം മുട്ടിച്ചു കൊലപെടുത്തുകയായിരുന്നു.

തുടർന്ന് ബെന്നാർ ഘട്ടെയിലെ വിജനമായ പ്രദേശത്തു കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ
[masterslider id="10"]

Related posts