വ്യാജ മാട്രിമോണിയൽ അക്കൗണ്ട് ഉപയോഗിച്ച് 259 സ്ത്രീകളെ കബളിപ്പിച്ച 45കാരൻ അറസ്റ്റിൽ.

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗഹൃദം സ്ഥാപിച്ച് 250 സ്ത്രീകളെ കബളിപ്പിച്ചയാളെ ബെംഗളൂരു റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഇരുപത് വർഷമായി നഗരത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി നരേഷ് പൂജാരി ഗോസ്വാമി (45) ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു .

മാട്രിമോണിയൽ സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇയാൾ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളെയും അവരുടെ മാതാപിതാക്കളെയും വശീകരിച്ചു.

എന്നാൽ ചാടിക്കപെട്ട കോയമ്പത്തൂർ സ്വദേശിനിയുടെ പരാതിയിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു .

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും ആണ് ഗോസ്വാമി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. രാത്രി വൈകി സ്ത്രീകളോട് മെസേജ് അയയ്‌ക്കുകയും സംസാരിക്കുകയും ചെയ്‌ത് പണം നൽകാമെന്ന് വശീകരിച്ച് വിശ്വാസമർപ്പിച്ചതായി പോലീസ് പറഞ്ഞു.

45 വയസ്സുള്ള പ്രതി യുവാക്കളുടെ ഫോട്ടോകൾ ഉപയോഗിച്ച് ഓൺലൈനിൽ പ്രൊഫൈലുകൾ സൃഷ്ടിച്ച് കസ്റ്റം ഉദ്യോഗസ്ഥനായും സോഫ്റ്റ്‌വെയർ എഞ്ചിനീയറായും അഭിനയിച്ചതായി പോലീസ് പറഞ്ഞു.

രാജസ്ഥാനിൽ നിന്ന് 56, ഉത്തർപ്രദേശിൽ നിന്ന് 32, ഡൽഹിയിൽ നിന്ന് 32, കർണാടകയിൽ നിന്ന് 17, മധ്യപ്രദേശിൽ നിന്ന് 16, മഹാരാഷ്ട്രയിൽ നിന്ന് 13, ഗുജറാത്തിൽ നിന്ന് 11, തമിഴ്നാട്ടിൽ നിന്ന് 6, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് 6, ആന്ധ്രാപ്രദേശിൽ നിന്ന് രണ്ട് എന്നിങ്ങനെ 259 ഓളം സ്ത്രീകളെ ഇയാൾ സമാനമായ രീതിയിൽ കബളിപ്പിച്ചതായി വെളിപ്പെട്ടിട്ടുണ്ട്.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥനായും സോഫ്റ്റ്‌വെയർ എഞ്ചിനീയറായും പോസ് ചെയ്തു. ഈ സ്ത്രീകളുമായി സംസാരിക്കാൻ പ്രതി പ്രീ-ആക്ടിവേറ്റ് ചെയ്ത സിം കാർഡുകൾ ഉപയോഗിച്ചതായും, ”ബെംഗളൂരു റെയിൽവേ ഡിഐജിപി ഡോ എസ് ഡി ശരണപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts