ബെംഗളൂരു: സ്ഫോടനം നടന്ന രാമേശ്വരം കഫേയില്‍ ബാഗ് കൊണ്ടുവെച്ചത് ഏകദേശം 28-30 വയസ്സ് പ്രായമുള്ള ആളെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ. ഇവിടെ എത്തി ഇയാള്‍ കഴിക്കാനായി റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തു. കൂപ്പണ്‍ എടുത്ത് ഇഡ്ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ടുവെച്ചിടത്തു നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളയുകയായിരുന്നു. സ്ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു.
Read MoreDay: 1 March 2024
ഹോട്ടലിൽ ബോംബ് വെച്ച പ്രതിയെ ഏറെക്കുറെ തിരിച്ചറിഞ്ഞു; പ്രതികൾക്കായി എട്ട് പ്രത്യേക സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വരയും പ്രതികളെ ഉടൻ പിടികൂടുമെന്ന് അറിയിച്ചു. പ്രതിയെ ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ രാമേശ്വരം കഫേയിൽ സ്ഫോടനമുണ്ടായത് . ഒരു ആൺകുട്ടി ബസിൽ നിന്ന് ഇറങ്ങി, കഫേയിൽ പ്രഭാതഭക്ഷണം കഴിച്ച് ബാഗ് ഉപേക്ഷിച്ചു. സംഭവസ്ഥലം വിട്ട് ഒരു മണിക്കൂറിന് ശേഷമാണ് സ്ഫോടനം നടന്നത്. #WATCH | On Bengaluru cafe blast, Karnataka Dy…
Read Moreഗൂഗിള്‍ പേയിൽ പുതിയ അപ്ഡേറ്റുകൾ!!!അറിയാം വിശദാംശങ്ങൾ
ഗൂഗിള്‍ പേ ഇന്ത്യയില്‍ പുത്തന്‍ അപ്ഡേറ്റുകളുമായി എത്തുന്നു. ഗൂഗിള്‍പേ സൗണ്ട്പോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇത് അവതരിപ്പിച്ചതെങ്കിലും കൂടുതല്‍ വലിയ അപ്ഡേറ്റുമായി എത്തുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഇന്ത്യയിലാണ് ഈ സര്‍വീസ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. അതേസമയം നിരവധി വ്യാപാരികളില്‍ നിന്ന് ഈ ഫീച്ചറിനെ കുറിച്ച് പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്. സൗണ്ട്പൗഡ് ഉപയോഗിക്കുന്നതിലൂടെ ചെക്കൗട്ട് സമയം വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ പേമെന്റ് രീതി കൂടിയാണ് ഗൂഗിള്‍ പേ ഇതിലൂടെ ആസൂത്രണം ചെയ്യുന്നത്. സൗണ്ട്പോഡ് എന്ന്…
Read Moreമഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയില്‍ എപ്പോള്‍ കാണാം എന്നറിയാൻ വായിക്കാം
യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. സാധാരണ വരാറുള്ള 28 ദിവസ വിന്റോയില്‍ ആയിരിക്കില്ല മഞ്ഞുമ്മലിന്റെ ഒടിടി റിലീസ് എന്നാണ് വിവരം. വരുന്ന ഏപ്രിലില്‍ ചിത്രം പ്രതീക്ഷിക്കാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയിരിക്കും മഞ്ഞുമ്മല്‍ ബോയ്സിന്റെ ഒടിടി പ്ലാറ്റ്ഫോം എന്നാണ് റിപ്പോര്‍ട്ട്. ജാന്‍ എ മനിന് ശേഷം ചിദംബരം…
Read Moreബെംഗളൂരുവിലെ ബോംബ് സ്ഫോടനം ആസൂത്രിതമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: രാമേശ്വരം കഫെയില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരണം. ആസൂത്രിതമായ സ്ഫോടനമാണ് കഫെയില്‍ നടന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ഐഇഡി സ്ഫോടനമാണ് കഫെയില്‍ ഉണ്ടായത്. കഫെയ്ക്കുള്ളില്‍ ഒരാള്‍ ബാഗ് ഉപേക്ഷിച്ച് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. സ്ഫോടനത്തില്‍ ഒമ്പതു പേര്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരാണ്. ജീവനക്കാര്‍ക്കും കഫെയിലെത്തിയവര്‍ക്കുമാണ് പരിക്ക്. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്യുഗ്ര ശബ്ദത്തില്‍ ബാഗില്‍ നിന്നും അജ്ഞാത വസ്തു പൊട്ടിത്തെറിച്ചത്. കഫെയില്‍ ജോലിക്കാരായ മൂന്നു പേര്‍ക്കും ആഹാരം…
Read More100 രൂപയുടെ ഗുളിക കൊണ്ട് ക്യാൻസർ തിരിച്ചു വരവിനെ തടയാം: പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാൻസർ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കാൻസർ സർജൻ ഡോ രാജേന്ദ്ര ബദ്വെ പറഞ്ഞു. ഒരു ദശാബ്ദക്കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായ ടാബ്ലെറ്റ് ക്യാൻസറിൻ്റെ ആവർത്തനത്തേയും ഒപ്പം റേഡിയേഷനും കീമോതെറാപ്പിയും കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളുടെ 50 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. “എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് അവയുടെ ജീനുകളുടെ ഒരു പ്രധാന…
Read Moreനെയിം ബോർഡുകളിൽ 60 ശതമാനം കന്നഡ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി; വിശദാംശങ്ങൾ
ബംഗളൂരു: നെയിം ബോർഡുകളിൽ 60 ശതമാനം കന്നഡ നടപ്പാക്കാനുള്ള അവസാന ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രണ്ടാഴ്ചത്തേക്ക് കൂടി സമയം നീട്ടി നൽകി. നിരവധി വ്യവസായികൾ പുതിയ നിയമം നടപ്പാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കാലാവധി നീട്ടിനൽകിയത്. അമിതമായ ഓർഡറുകൾ കാരണം നിർമ്മാതാക്കൾക്ക് ഇതിനകം തന്നെ അമിതഭാരം ഉണ്ടെന്ന് അവകാശപ്പെടുന്ന സൈൻബോർഡുകൾ മാറ്റാൻ നൽകിയ സമയപരിധി വളരെ കുറവാണെന്ന് കടകളുടെയും സ്ഥാപനങ്ങളുടെയും ഉടമകൾ അവകാശപ്പെട്ടിരുന്നു. അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ശിവകുമാർ എക്സിൽ സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയാണെന്ന് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. നഗരത്തിലെ 55,000…
Read Moreപ്രേമലു എപ്പോൾ ഒടിടി യിൽ കാണാം???
തിയറ്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയെടുത്ത ചിത്രമാണ് യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രേമലു. ആഗോള ബോക്സ്ഓഫീസില്‍ 70 കോടിയില്‍ അധികം രൂപയാണ് ഇതുവരെ മലയാളം റൊമാന്റിക് കോമഡി ചിത്രം നേടിയെടുത്തിട്ടുള്ളത്. ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുകയാണ്. ഇനി ഇപ്പോള്‍ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാല്‍ ചിത്രം ഒടിടിയില്‍ കാണാൻ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്. അതേസമയം പ്രേമലുവിന്റെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിനാണ് ലഭിച്ചതില്‍ വ്യക്തതയില്ല.…
Read Moreബെംഗളൂരുവിൽ കഫേയിൽ സ്ഫോടനം; അഞ്ച് പേർക്ക് പരിക്ക്
ബെംഗളൂരു: കുന്ദലഹള്ളിയിലെ കഫേയിൽ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന…
Read Moreനഗരത്തിൽ വെള്ളപ്പൊക്കം കൂടുതൽ സംഭവിച്ചത് ബെംഗളൂരുവെന്ന് റിപ്പോർട്ട്
ബെംഗളൂരു : ദക്ഷിണേന്ത്യയിൽ നഗര വെള്ളപ്പൊക്കം കൂടുതൽ സംഭവിക്കുന്നിടങ്ങളിലൊന്നാണ് ബെംഗളൂരുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 1969-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വിവരം പുറത്തുവിട്ടത്. 50 വർഷത്തിനിടെ ബെംഗളൂരു അർബനിൽ 53 തവണ വെള്ളപ്പൊക്കമുണ്ടായി. ബെംഗളൂരു റൂറലിൽ 71 വെള്ളപ്പൊക്കമുണ്ടായതായും പഠനം കണ്ടെത്തി. ദക്ഷിണ കന്നഡ (47), ഉത്തര കന്നഡ (40), ബല്ലാരി (36), റായ്ച്ചൂർ (36), കുടക് (34), കലബുറഗി (34) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുണ്ടായ വെള്ളപ്പൊക്കങ്ങൾ. എന്നാൽ, ഈ ജില്ലകളിലെല്ലാം സമാനരീതിയിലുള്ള വെള്ളപ്പൊക്കമല്ല ഉണ്ടായത്. തീരദേശ…
Read More