പ്രേമലു എപ്പോൾ ഒടിടി യിൽ കാണാം???

തിയറ്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയെടുത്ത ചിത്രമാണ് യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രേമലു.

ആഗോള ബോക്സ്‌ഓഫീസില്‍ 70 കോടിയില്‍ അധികം രൂപയാണ് ഇതുവരെ മലയാളം റൊമാന്റിക് കോമഡി ചിത്രം നേടിയെടുത്തിട്ടുള്ളത്.

ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുകയാണ്.

ഇനി ഇപ്പോള്‍ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാല്‍ ചിത്രം ഒടിടിയില്‍ കാണാൻ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്.

അതേസമയം പ്രേമലുവിന്റെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിനാണ് ലഭിച്ചതില്‍ വ്യക്തതയില്ല.

ഏതാനും ചില മാധ്യമങ്ങള്‍ ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ലഭിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാല്‍ പ്രേമലുവിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ഇക്കാര്യം തള്ളിക്കളയുകയാണ്.

നിലവില്‍ പ്രേമലുവിന്റെ ഒടിടി അവകാശത്തിന് ഒരു പ്ലാറ്റ്ഫോമുമായി സംസാരിച്ചിട്ടില്ല, തിയറ്ററുകളില്‍ പ്രദർശനം പൂർത്തിയായതിന് ശേഷമെ അത്തരം ഡീലുകളിലേക്ക് പോകൂ എന്നാണ് ഭാവന സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts