ബെംഗളൂരു : നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ. അതിവിപുലമായ സൗകര്യങ്ങളാണ് നഗരത്തിലെ വിവിധയിടങ്ങളിലായി ഒരുക്കിയിരുന്നത്. നായർ സേവാസംഘ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ജാലഹള്ളി മുത്യാലമ്മ ദേവി ക്ഷേത്രത്തിലാണ് പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്. പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തീപകർന്നു. രാജരാജേശ്വരി നഗർ എം.എൽ.എ. മുനിരത്ന, മുത്യാലമ്മ ദേവി ക്ഷേത്രം പ്രസിഡന്റ് വാസു , പൊതുപ്രവർത്തക സുനന്ദ, എൻ.എസ്.എസ്.കെ. ചെയർമാൻ ആർ. ഹരീഷ് കുമാർ, വൈസ് ചെയർമാൻ ബിനോയ്…
Read MoreMonth: February 2024
രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ധാർവാഡ്: ജില്ലയിലെ നവലഗുണ്ട താലൂക്കിലെ മൊറബ ഗ്രാമത്തിൽ അമ്മ തൻ്റെ രണ്ട് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സാവിത്രി സർക്കാർ (32), മക്കളായ ദർശൻ (4), സുമ (5) എന്നിവരാണ് മരിച്ചത്. ഭർത്താവ് ഉലവി ജാത്രത്തിന് പോയ സമയത്താണ് സംഭവം. നവലഗുണ്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
Read Moreബെംഗളൂരുവിൽ ജലക്ഷാമം; ടാങ്കറുകൾക്ക് ആവശ്യം വർധിച്ചു: ഈടാക്കുന്നത് ഇരട്ടി നിരക്ക്
ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ 58 സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. അതിൽ 16 കേന്ദ്രങ്ങൾ മഹാദേവ്പൂരിലും 25 കേന്ദ്രങ്ങൾ ബൊമ്മനഹള്ളിയിലും 5 കേന്ദ്രങ്ങൾ യലഹങ്കയിലും ദാസറഹള്ളിയിലും ആണ് ഉള്ളത്. ബംഗളൂരു പ്രദേശത്ത് പ്രതിവർഷം 19 ടിഎംസി വെള്ളം അനുവദിക്കുകയും പ്രതിദിനം 1,472 എംഎൽഡി വെള്ളം വിതരണം ചെയ്യുകയും ചെയ്യുന്നു. ഫെബ്രുവരി മുതൽ ജൂലൈ വരെ 9.48 ടിഎംസി വെള്ളമാണ് വേണ്ടത്. നഗരത്തിലെ 10,955 കുഴൽക്കിണറുകളിൽ 1,214 കുഴൽക്കിണറുകൾ വറ്റുകയും 3,700 കുഴൽക്കിണറുകൾ ജലനിരപ്പ് കുറയുകയും ചെയ്തു. ജലക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലും വെള്ളത്തിൻ്റെ…
Read Moreഅമിത വേഗത; ബെംഗളൂരുവിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ബെംഗളൂരു: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുരുളി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബെംഗളൂരുവിലെ നാഗരബാവി റിംഗ് റോഡിലെ മലേമഹദേശ്വര് ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനാപകടം. ബൈക്കിൽ പോകുകയായിരുന്ന മുരുളിയെ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട മുരുളി താഴെ വീണു. ഈ സമയം ബസിൻ്റെ ചക്രം മുരുളിയുടെ തലയിലൂടെ കയറിയിറങ്ങി. ഇതോടെ മുരുളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് ജ്ഞാനഭാരതി സഞ്ചാരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഛിന്നഭിന്നമായ മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു.…
Read Moreദ്വാരകയില്‍ വെള്ളത്തിനടിയില്‍ പൂജ; ദ്വാരക നഗരത്തിൻ്റെ ‘ആത്മീയ മഹത്വം’ അനുഭവിക്കാൻ അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി
ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്. To pray in the city of Dwarka, which is immersed in the waters, was a very divine experience. I felt connected to an ancient era of spiritual grandeur and timeless devotion. May Bhagwan Shri…
Read Moreയലഹങ്കയിലെ മസാജ് പാർലറിൻ്റെ പേരിൽ വേശ്യാവൃത്തി; മൂന്ന് പേർ അറസ്റ്റിൽ; ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി
ബെംഗളൂരു: മസാജ് പാർലറിൻ്റെ പേരിൽ പെൺവാണിഭം നടത്തിയിരുന്ന യലഹങ്കയിലെ റോറ ലക്ഷ്വറി തായ് സ്പായിൽ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പ്രതികളെ പിടികൂടി. ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി. യലഹങ്ക സബ് സിറ്റിയിലെ ബി സെക്ടറിലെ ഒരു കെട്ടിടത്തിൽ വേശ്യാവൃത്തിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഈ സമയത്താണ് തായ്‌ലൻഡിൽ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് വേശ്യാവൃത്തിയിൽ ഏർപെടുത്തുന്നതെന്നാണ് അറിയുന്നത്. ടൂറിസ്റ്റ് വിസയിലൂടെയും ബിസിനസ് വിസയിലൂടെയുമാണ് പ്രതികൾ യുവതികളെ ക്ഷണിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി പോലീസ് പറഞ്ഞു. ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ്…
Read Moreനഗരത്തിൽ നിന്നും കാണാതായ ബിടെക് വിദ്യാർഥിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ബെംഗളൂരു : നീലഗിരി തോട്ടത്തിൽ വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി . ഹർഷിത് കൊന്തല എന്നയുവാവാണ് മരിച്ചത്. ആനേക്കലിലെ ഒരു കോളേജിൽ ബിടെക് പഠിക്കുന്ന ഇയാൾ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹൽധ്വാനിയിൽ താമസക്കാരനാണെന്നാണ് അറിയുന്നത്. ഫെബ്രുവരി 22നാണ് ഹർഷിത് കോന്തലയെ ഹോസ്റ്റലിൽ നിന്ന് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ഗാന്ധി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് രാവിലെ കലനായകനഹള്ളിക്ക് സമീപമുള്ള നീലഗിരി തോപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കോളേജ് ബാഗും മൊബൈൽ ഫോണും കണ്ടെത്തി. ആനേക്കൽ പോലീസ് സംഭവസ്ഥലം…
Read Moreക്രോസ്-പോസ്റ്റിംഗ് ഫീച്ചറുമായി മെറ്റ; ഇനി പോസ്റ്റുകൾ എളുപ്പത്തിൽ പങ്കുവയ്ക്കാം; വിശദാംശങ്ങൾക്ക് വായിക്കാം
ഉപഭോക്തൃ സൗഹൃദമാക്കാൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം മെറ്റ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ക്രോസ്-പോസ്റ്റിംഗ് ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കൾക്ക് ഒരേസമയം ഫേസ്ബുക്കിലും ത്രെഡ്സിലും പോസ്റ്റുകൾ പങ്കുവയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ക്രോസ്-പോസ്റ്റിംഗ്. ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും ഒരേസമയം സ്റ്റോറികളും റീൽസുകളും പങ്കിടാൻ കഴിയുന്ന ഫീച്ചറിന് സമാനമായ അപ്ഡേറ്റാണ് മെറ്റ പരീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ ക്രോസ്-പോസ്റ്റിംഗ് ഫീച്ചർ ഐഒഎസ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ഉപഭോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുന്നതാണ്. അതേസമയം, യൂറോപ്യൻ യൂണിയന് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകാൻ സാധ്യതയില്ലെന്നാണ്…
Read Moreലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡ്യ ബിജെപിക്ക് വേണ്ടി നിലനിർത്താൻ പോരാടും; സുമലത
ബെംഗളൂരു : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലം ബിജെപി നിലനിർത്താൻ അവസാന നിമിഷം വരെ പോരാടുമെന്ന് എ സുമലത എംപി. സഖ്യകക്ഷിയായ ജെഡി(എസ്)ന് മണ്ഡ്യ സീറ്റ് ലഭിക്കുമെന്ന വിവരം അന്തിമമല്ലെന്ന് അവർ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ തീർച്ചയായും മണ്ഡ്യയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സുമലത കൂട്ടിച്ചേർത്തു. മണ്ഡ്യ ജില്ലയിൽ ബിജെപിയെ സംഘടിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത്. ടിക്കറ്റ് ഫൈനൽ ആകുന്നത് വരെ ഞാൻ കാത്തിരുന്ന് പിന്നീട് സംസാരിക്കുമെന്നും സുമലത പറഞ്ഞു. മണ്ഡ്യ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടിക്കറ്റിന് വേണ്ടി…
Read Moreഡ്രൈവറില്ല മെട്രോ ട്രെയിനിന് ഡ്രൈവർ ഉണ്ട്; പക്ഷെ ഡ്രൈവറില്ല; സംഭവം ഇങ്ങനെ
ആർ വി റോഡ് – ബൊമ്മസന്ദ്ര പാതയിൽ സർവീസ് നടത്തുന്നതിനുള്ള കാലതാമസം ഒഴുവാക്കാൻ ഡ്രൈവറില്ല ട്രൈനുകളിൽ ആദ്യ ഘട്ടങ്ങളിൽ ഡ്രൈവറെ നിയോഗിക്കുന്നത് ബി. എം. ആർ. സി പരിഗണനയിൽ. ഡ്രൈവറില്ല യാത്രയ്ക്ക് അനുമതി ലഭിക്കാൻ ഓട്ടേറെ സമയം വേണ്ടി വരുമെന്നതിനാൽ ഡ്രൈവറെ നിയോഗിച്ചു ജൂലൈയിൽ സർവീസ് ആരംഭികാണാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ക്രമേണ ഡ്രൈവറില്ലാതെ സിഗ്നലുകൾ ഉപയോഗിച്ചുള്ള സർവീസിലേക്ക് മാറും. കഴിഞ്ഞ വർഷം അവസാനം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാതയാണിത്. എന്നാൽ ഡ്രൈവറില്ല ട്രെയിനുകൾ ചൈനയിൽ നിന്ന് എത്താൻ വൈകിയതാണ് തിരിച്ചടിയായത്.
Read More