നഗരത്തിൽ നിന്നും കാണാതായ ബിടെക് വിദ്യാർഥിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു : നീലഗിരി തോട്ടത്തിൽ വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി . ഹർഷിത് കൊന്തല എന്നയുവാവാണ് മരിച്ചത്. ആനേക്കലിലെ ഒരു കോളേജിൽ ബിടെക് പഠിക്കുന്ന ഇയാൾ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹൽധ്വാനിയിൽ താമസക്കാരനാണെന്നാണ് അറിയുന്നത്.

ഫെബ്രുവരി 22നാണ് ഹർഷിത് കോന്തലയെ ഹോസ്റ്റലിൽ നിന്ന് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ഗാന്ധി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ഇന്ന് രാവിലെ കലനായകനഹള്ളിക്ക് സമീപമുള്ള നീലഗിരി തോപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കോളേജ് ബാഗും മൊബൈൽ ഫോണും കണ്ടെത്തി. ആനേക്കൽ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ലഭ്യമായ അവസാന വീഡിയോ വിദ്യാർത്ഥി ഹോസ്റ്റലിന് പുറത്ത് നിൽക്കുന്നരീതിയിൽ ഉള്ളതായിരുന്നു. ഈ വീഡിയോയ്‌ക്കൊപ്പം കോളേജ് മാനേജ്‌മെൻ്റ് പോലീസിൽ പരാതി നൽകിയാട്ടുണ്ട്.

നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതതായി പോലീസിൽ അറിയിച്ചത്. പരിസരത്ത് നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയതോടെയാണ് മൃതദേഹം കണ്ടത് ഉടൻ തന്നെ നാട്ടുകാർ വിളിച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts