യലഹങ്കയിലെ മസാജ് പാർലറിൻ്റെ പേരിൽ വേശ്യാവൃത്തി; മൂന്ന് പേർ അറസ്റ്റിൽ; ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മസാജ് പാർലറിൻ്റെ പേരിൽ പെൺവാണിഭം നടത്തിയിരുന്ന യലഹങ്കയിലെ റോറ ലക്ഷ്വറി തായ് സ്പായിൽ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പ്രതികളെ പിടികൂടി. ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി.

യലഹങ്ക സബ് സിറ്റിയിലെ ബി സെക്ടറിലെ ഒരു കെട്ടിടത്തിൽ വേശ്യാവൃത്തിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ഈ സമയത്താണ് തായ്‌ലൻഡിൽ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് വേശ്യാവൃത്തിയിൽ ഏർപെടുത്തുന്നതെന്നാണ് അറിയുന്നത്.

ടൂറിസ്റ്റ് വിസയിലൂടെയും ബിസിനസ് വിസയിലൂടെയുമാണ് പ്രതികൾ യുവതികളെ ക്ഷണിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി പോലീസ് പറഞ്ഞു.

ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. യലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts