ഈസ്റ്ററിന് നാട്ടിൽ പോകണ്ടേ? എന്താ നോക്കി ഇരിക്കണേ ആർ ടി സി ബുക്കിങ് തുടങ്ങി; വേഗം പണി തുടങ്ങിക്കോ

ksrtc

ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ നാട്ടിൽ പോകാനൊരുങ്ങുന്നവർക്കായി മാർച്ച്‌ 26 മുതൽ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ  കേരള, കർണാടക ആർ ടി സി ബസുകളിൽ ഇന്ന് ആരംഭിക്കും. 31നാണ് ഈസ്റ്റർ 27,28,29 ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്കുള്ള പതിവ് ട്രൈനുകളിലെ ടിക്കറ്റുകൾ 4 മാസം മുൻപേ തീർന്നിരുന്നു. സ്വകാര്യ ബസുകളിർ ടിക്കറ്റ് റിസർവേഷനും ഊർജിതമായിട്ടുണ്ട്. ഏപ്രിൽ രണ്ടാം വാരം ചെറിയ പെരുന്നാളും 15ന് വിഷുവും വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലേക്കും തിരക്ക് വർധിക്കും. നിലവിൽ വാരാന്ത്യ സർവീസുകളിലെ ഫ്ലെക്സി നിരക്ക് കേരള ആർ ടി സി…

Read More

കുട്ടികളുമായി പാർക്കിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം; നല്ലനടപ്പിന് ലാൽബാഗിൽ 104 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും

ബെംഗളൂരു : സന്ദർശകരുടെ ‘നല്ലനടപ്പ്’ ഉറപ്പുവരുത്താൻ ലാൽ ബാഗിൽ 104 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് ഹോർട്ടികൾച്ചറൽ വകുപ്പ്. കുടുംബമായെത്തുന്ന സന്ദർശകരുടെപരാതിയെത്തുടർന്നാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സുരക്ഷാ ജീവനക്കാരും സന്ദർശകരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും ക്യാമറ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പാർക്കിനുള്ളിൽ സുരക്ഷാജീവനക്കാരുടെ പട്രോളിങ്ങുണ്ട്. ഇതിനുപിന്നാലെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. നേരത്തേ കബൺപാർക്കിലും സമാനമായ രീതിയിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. വ്യാപക വിമർശനങ്ങളുയർന്നതോടെ മോഷ്ടാക്കളിൽ നിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണ് ക്യാമറ സ്ഥാപിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നത്. കുട്ടികളുമായി പാർക്കിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതോടെ ഇല്ലാതാകുമെന്ന്…

Read More

രാഹുൽ ഗാന്ധി കർണാടകയിൽ മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു : കോൺഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി വീണ്ടും വയനാട് ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. കർണാടകയിലോ തെലങ്കാനയിലോ മത്സരിക്കുമെന്നാണ് സൂചന. ഇൻഡ്യ മുന്നണിയിലെ പാർട്ടി സ്ഥാനാർഥികളോടുള്ള മത്സരം ഒഴിവാക്കാനാണ് നടപടിയയെന്നാണ് വിവരം. വയനാട്ടിൽ രാഹുലിന് പകരം സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകളും കോൺഗ്രസിൽ സജീവമായി. വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കോൺ​ഗ്രസ് കരുതുന്നു. രാഹുലിന്റെ വരവ് തടയാനുദ്ദേശിച്ച് ദേശീയ…

Read More

നഗരത്തിൽ ഇന്ന് ഭരണഘടനാ ബോധവത്കരണ സമ്മേളനം; നഗരത്തിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു : സാമൂഹികക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഭരണഘടനാബോധവത്കരണ പരിപാടി ഞായറാഴ്ച പാലസ് ഗ്രൗണ്ടിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണഘടനാ വിദഗ്ധരുമുൾപ്പെടെയുള്ളവർ പങ്കെടുക്കും. രാവിലെ 9.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധഭാഗങ്ങളിൽനിന്ന് പാലസ് ഗ്രൗണ്ടിലേക്ക് പോകുന്നവർ മൈസൂരുബാങ്ക് സർക്കിൾവഴി വസന്ത്‌നഗർ അടിപ്പാതയിലൂടെ പോകണം. എം.വി. ജയറാം റോഡ് ഭാഗത്തേക്ക് പോകുന്നവർ പാലസ് റോഡ് ജങ്ഷനിൽനിന്ന് ബി.ഡി.എ. ജങ്ഷൻവഴി ചക്രവർത്തി ലേഔട്ടിലേക്ക് കടന്ന് യാത്രതുടരണം. ബെല്ലാരി റോഡിൽ നിന്ന് കണ്ണിങ്ങാം റോഡിലേക്ക് പോകുന്നവർ എൽ.ആർ.ഡി. ജങ്ഷൻ വഴിപോകണം.…

Read More

ബക്കറ്റിലെ ചൂടുവെള്ളത്തിൽ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു

ഗുരുഗ്രാം: ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ആണ് സംഭവം. സാരമായി പൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റില്‍ ചൂടുവെള്ളം വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെ നിന്ന് പോയി. അല്‍പനേരത്തിനകം തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണനിലയില്‍ കണ്ടത്.

Read More

മംഗളൂരു സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

ദുബായ്: മംഗളൂരു സ്വദേശിനിയായ യുവതി ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കോട്ടേക്കരു ബീരിയിലെ രാജീവി കെമ്പുമണ്ണ് – വിട്ടല്‍ കുളാല്‍ ദമ്പതികളുടെ ഏക മകള്‍ വിദിഷ (28) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. യുവതി ദിവസവും ഓഫീസ് വാഹനത്തിലാണ് ഓഫീസിലേക്ക് പോയിരുന്നത്.   എന്നാല്‍, വ്യാഴാഴ്ച സമയം വൈകിയതിനാല്‍ സ്വന്തം കാർ ഓടിച്ച്‌ പോവുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു.   ദുബൈയില്‍ ഡ്രൈവിംഗ്…

Read More

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഓണ്‍ലൈൻ പേയ്മെന്‍റ് ആപ്പായ ഗൂഗിള്‍ പേ ചില രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്‌. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്‍റെ തീരുമാനം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ നാല് വരെയെ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.

Read More

വീടുകൾ കൊള്ളയടിച്ച കേസിൽ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

ബെംഗളൂരു : മണ്ഡ്യയിൽ വീടുകൾ കൊള്ളയടിച്ച സംഭവത്തിൽ സഹായം ചെയ്ത പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കൊപ്പ സ്റ്റേഷനിലെ കോൺസ്റ്റബിൾ കെദഗദന്നയ്യ, പ്രദേശവാസികളായ ഡോളി, ഭവാൻ, സദൻ, അയൂബ്, മുന്ന, പ്രസാദ്, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1.486 കിലോഗ്രാം സ്വർണവും 1.70 ലക്ഷം രൂപയും പിടിച്ചെടുത്തു. പ്രതികൾ വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന ആഭരണങ്ങൾ മറച്ചുവെക്കാൻ സഹായം ചെയ്തത് കോൺസ്റ്റബിളായിരുന്നു. ഇതിന്റെ പേരിൽ കെദഗദന്നയ്യ പ്രതികളിൽ നിന്ന് പണം വാങ്ങിയിരുന്നതായി മണ്ഡ്യ എസ്.പി. എൻ. യതീഷ് പറഞ്ഞു. പ്രതികൾ…

Read More

സ്വർണം പൊടിരൂപത്തിലാക്കി കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു : പൊടിരൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 23 ലക്ഷംരൂപ വിലമതിക്കുന്ന 368 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ പരിശോധിച്ചത്. ഇതോടെ പാന്റിന്റെ ഉൾവശത്ത് തുന്നിയുണ്ടാക്കിയ ചെറുപോക്കറ്റുകളിൽ സൂക്ഷിച്ചനിലയിൽ സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ് സ്വർണം കടത്തിയെന്നതാണ് പ്രാഥമികവിവരം.  

Read More

പരിശോധനയ്ക്കായി പഞ്ഞി മിഠായി സാമ്പിളുകൾ ശേഖരിച്ച് കർണാടക എഫ്എസ്എസ്എഐ

ബെംഗളൂരു : കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി-യിന്റെ സാന്നിധ്യം മൂലം തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞി മിഠായികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് എല്ലാ ജില്ലകളിൽ നിന്നും കോട്ടൺ മിഠായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) കർണാടക വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സാമ്പിളുകൾ ശേഖരിച്ച ശേഷം ലഭിക്കുന്ന ലബോറട്ടറി ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാകും ഭാവി നടപടി തീരുമാനിക്കുക എന്ന് FSSAI-യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു . ഏതാനും ജില്ലകളിൽ നിന്ന്…

Read More
Click Here to Follow Us