ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡ്യ ബിജെപിക്ക് വേണ്ടി നിലനിർത്താൻ പോരാടും; സുമലത

ബെംഗളൂരു : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലം ബിജെപി നിലനിർത്താൻ അവസാന നിമിഷം വരെ പോരാടുമെന്ന് എ സുമലത എംപി.

സഖ്യകക്ഷിയായ ജെഡി(എസ്)ന് മണ്ഡ്യ സീറ്റ് ലഭിക്കുമെന്ന വിവരം അന്തിമമല്ലെന്ന് അവർ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ തീർച്ചയായും മണ്ഡ്യയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സുമലത കൂട്ടിച്ചേർത്തു.

മണ്ഡ്യ ജില്ലയിൽ ബിജെപിയെ സംഘടിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത്. ടിക്കറ്റ് ഫൈനൽ ആകുന്നത് വരെ ഞാൻ കാത്തിരുന്ന് പിന്നീട് സംസാരിക്കുമെന്നും സുമലത പറഞ്ഞു.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

മണ്ഡ്യ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടിക്കറ്റിന് വേണ്ടി ഞാൻ ലോബി ചെയ്യുന്നില്ല മാണ്ഡ്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത്, എന്നും സുമലത പറഞ്ഞു.

എനിക്ക് ടിക്കറ്റ് എടുക്കണമെങ്കിൽ എവിടെനിന്നും അവസരം ലഭിക്കും. എന്നാൽ മാണ്ഡ്യയിലെ ജനങ്ങളാണ് എനിക്ക് പ്രധാനം. ജെഡി(എസ്)ക്കാർ എന്ത് വേണമെങ്കിലും പറയട്ടെ. ടിക്കറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാം. ഭാവി നടപടി പിന്നീട് തീരുമാനിക്കുമെന്നും സുമലത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us