മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും; ഗതാഗതമന്ത്രി

ബെംഗളൂരു : സർക്കാർ ബസുകളിൽ തിരക്ക് കുറയ്ക്കുന്ന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ബസ് യാത്രക്കാരുടെ എണ്ണം കൂടിയതിനനുസരിച്ച് ബസുകൾ ലഭ്യമല്ലാത്തതിനാലാണ് തിരക്ക് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതബസുകൾ ഉൾപ്പെടെ പുതിയബസുകൾ വാങ്ങുന്നതിനുള്ള നടപടിതുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും. പുതിയതായി 2000 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സ്റ്റാൻഡിൽ പുതിയ 50 ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ ആദരിക്കുകയും…

Read More

ഹോപ്‌കോംസ് തണ്ണിമത്തൻ, മുന്തിരി മേളയ്ക്ക് തുടക്കം 

ബെംഗളൂരു : ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റിയുടെ ( ഹോപ്‌കോംസ്) സംസ്ഥാനത്തെ വിൽപ്പനകേന്ദ്രങ്ങളിൽ തണ്ണിമത്തൻ, മുന്തിരി മേള തുടങ്ങി. ഹഡ്‌സൺ സർക്കിളിലെ ഹോപ്‌കോംസ് വിൽപ്പനകേന്ദ്രത്തിൽ മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിലുള്ളതിനേക്കാൾ 10 ശതമാനം വിലക്കുറവിലാണ് വിവിധയിനത്തിലുള്ള തണ്ണിമത്തനും മുന്തിരിയും വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. 11 ഇനത്തിൽ പെട്ട മുന്തിരിയും മൂന്നിനം തണ്ണിമത്തനും മേളയിൽ ലഭിക്കും. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതാണ് ഇവയെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞവർഷവും സമാനരീതിയിൽ ഹോപ്‌കോംസ് വിപണന മേള സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഇത്തവണയും…

Read More

വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപികയുടെ കാർ കഴുകിച്ചതായി പരാതി

ബെംഗളൂരു: സർക്കാർ സ്കൂൾ അധ്യാപികയുടെ കാർ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ചതായി പരാതി. വിജയപുരയിൽ ആണ് സംഭവം. പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികൾ അധ്യാപികയുടെ കാർ കഴുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം ശരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Read More

ബെംഗളൂരു സർവകലാശാലയ്ക്ക് 100 കോടി കേന്ദ്ര സഹായം

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയ്ക്ക് 100 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു. പ്രധാനമന്ത്രി ശിക്ഷ അഭിയാൻ പദ്ധതിയിൽ ലഭിച്ച തുക അടിസ്ഥാന സൗകര്യ വികസനം, ഗവേഷണം എന്നിവയ്ക്കാണ് വിനിയോഗിക്കുക. എംഎസ് സി ഇന്റർഗ്രേറ്റഡ് കോഴ്സുകൾക്കായുള്ള ലാബുകൾ, സെൻട്രൽ ഇൻസ്‌ട്രുമേഷൻ, സെന്റർ നിർമാണം എന്നിവയ്ക്കാണ് ആദ്യ പരിഗണന നൽകുന്നതെന്ന് വൈസ് ചാൻസിലർ ഡോ. എസ്. എം ജയകര പറഞ്ഞു.

Read More

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടനെതിരെ യുവതിയുടെ പരാതി

ബെംഗളൂരു: സിനിമാ നായികയാക്കാമെന്നും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് നടനെതിരെ പരാതി. കന്നഡ, തമിഴ് സിനിമകളിലെ നടൻ സന്തോഷിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് മൈസൂരുവിലും ഗോവയിലും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ സന്തോഷ് ഫോണിൽ പകർത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇപ്പോൾ താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റായ്ച്ചൂർ സ്വദേശിനിയായ യുവതി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസിക്കുന്നത്. തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അയാൾ മുതലാക്കിയെന്നും യുവതി പറഞ്ഞു. 5 വർഷം…

Read More

കഞ്ചാവ് ഉപയോഗിച്ച് പോലീസുകാരിയെ മർദ്ദിച്ചു; രണ്ട് യുവതികൾ അറസ്റ്റിൽ

ബെംഗളൂരു: വിനോദയാത്രയ്‌ക്കെത്തിയ രണ്ട് യുവതികൾ വനിതാ പോലീസുകാരിയുമായി വാക്കേറ്റം ഉണ്ടാകുകയും മർദിക്കുകയും ചെയ്തു. സംഭവത്തിൽ ഗോകർണ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യുവതികൾ വിനോദയാത്രയ്ക്കായി ഗോകർണയിൽ എത്തിയിരുന്നു. ഈ സമയം സ്കൂട്ടിയിൽ യാത്ര ചെയ്യുന്നതിനിടെ കാൽനടയാത്രക്കാരനെ ഇടിച്ചു. ഇതിനുപുറമെ, അൽപദൂരം നടന്നുപോവുകയായിരുന്ന വനിതാ പോലീസുകാരിയെയും ഇവർ തട്ടി. യുവതികളുടെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ സംഭവം ചോദ്യം ചെയ്ത വനിതാ പോലീസുകാരുമായി തർക്കിച്ച യുവതികൾ പിന്നീട് അവരെ കയ്യേറ്റം ചെയ്യുകയും ബഹളം…

Read More

പൊങ്കാല; സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാമെന്ന് ബെംഗളൂരു കേരള സമാജം ആവശ്യപ്പെട്ടു. 23 ന് വൈകുന്നേരം ബെംഗളൂരുവിൽ നിന്നും 25 ന് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ അനുവദിക്കണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് കോമേഴ്ഷ്യൽ മാനേജർ പ്രകാശ് ശാസ്ത്രിക്ക് നിവേദനം സമർപ്പിച്ചു. വേനൽക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

Read More

വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്നു 

ബെംഗളൂരു : വീട്ടിൽ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം യുവതിയേയും മക്കളേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നതായി പരാതി. ഞായറാഴ്ച വൈകീട്ട് ബാഗലൂരിൽ ആണ് സംഭവം. 10,000 രൂപ, ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, രണ്ടുമൊബൈൽ ഫോണുകൾ എന്നിവയാണ് സംഘം കവർന്നത്. ഈ സമയത്ത് യുവതിയുടെ ഭർത്താവ് ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു. സംഭവത്തിൽ ബാഗലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങൾ വിൽക്കുന്നയാളെന്ന വ്യജേന ആദ്യം വീട്ടിലെത്തിയയാൾ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ മുഖം മൂട്ടിയിട്ട രണ്ടുപേർ കൂടി വീടിനകത്തുകയറി. തുടർന്ന്…

Read More

മെട്രോ സ്റ്റേഷനുകളിൽ സെൽഫി പോയിന്റുമായി ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ സെൽഫി പോയിന്റ് ഒരുക്കി ബിഎംആർസിഎൽ. നാഗസന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിൽ ബനശങ്കരി, കോനനകുണ്ഡെ സ്റ്റേഷനുകളിൽ ആണ് സെൽഫി പോയിന്റ് നിർമിച്ചത്. രണ്ടു മാസത്തിനുള്ളിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.

Read More

മകൾ മുഖേന പ്രശ്‌നം അറിയിച്ച് അമ്മ: സംഭവസ്ഥലത്ത് തന്നെ പരിഹാരത്തിന് ഉത്തരവിട്ട് ഡിസിഎം ഡികെ ശിവകുമാർ

ബെംഗളൂരു : സംസാരശേഷിയില്ലാത്ത സുനിതാ ബായി മകൾ അർപ്പിതയിലൂടെ തൻ്റെ പ്രശ്‌നം ഡിസിഎം ഡികെ ശിവകുമാറിന്റെ മുൻപിൽ വെളിപ്പെടുത്തി. കുട്ടിയുടെ വാക്ചാതുര്യത്തെ അഭിനന്ദിച്ച ഡിസിഎം ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് “സുനിതാ ബായിക്ക് പെൻഷൻ തുകയും ഗൃഹലക്ഷ്മി പണവും ലഭിക്കാൻ ക്രമീകരണം ചെയ്യണം എന്നും അദ്ദേഹം ഉത്തരവിട്ടു. യശ്വന്ത്പൂർ, രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലങ്ങളിലെ ജ്ഞാനഭാരതി പ്രാന്തത്തിലുള്ള ബിപിഡി സ്റ്റേഡിയത്തിൽ നടന്ന “സേവനത്തിനും സഹകരണത്തിനും സർക്കാർ പടിവാതിൽക്കലെത്തി” എന്ന പരിപാടിയിലാണ് ജനങ്ങളുടെ നൂറുകണക്കിന് പ്രശ്‌നങ്ങൾ ഡിസിഎം സ്ഥലത്തുതന്നെ പരിഹരിച്ചത്. ഡിസിഎം മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും…

Read More
Click Here to Follow Us