ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. https://www.facebook.com/share/r/BeV363FcPNsrCmRi/?mibextid=roAVj8 കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി സന്തോഷ് വര്‍ക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്. ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരികയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം…
Read MoreDay: 5 January 2024
സർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ വ്യാജ ബോംബ് ഭീഷണി
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനോട് ചേർന്നുള്ള സർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം അയച്ചതിന്റെ പശ്ചാത്തലത്തിൽ അൽപ സമയം ഭീതിയുടെ അന്തരീക്ഷം ഉണ്ടായി. പതിവുപോലെ ഇന്ന് രാവിലെ 9 മണിക്ക് ജീവനക്കാർ മ്യൂസിയത്തിൽ എത്തി ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. Morgue999lol എന്ന ഇ-മെയിൽ ഐഡിയിൽ വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇത് നാളെ രാവിലെ പൊട്ടിത്തെറിക്കും. എത്രയോ ആളുകൾ മ്യൂസിയങ്ങളിൽ മരിക്കുന്നു. ഞങ്ങൾ തീവ്രവാദികൾ 111 എന്ന…
Read Moreകേരളത്തിൽ നിന്നും കാണാതായ 14 കാരൻ ബെംഗളൂരുവിൽ എത്തിയാതായി വിവരം
ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന് ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു. സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്. കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.
Read Moreജാലഹള്ളിയിൽ യാത്രക്കാരൻ ട്രാക്കിലേക്ക് വീണു; മെട്രോ ഗതാഗതം നിർത്തിവച്ചു.
ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു. ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. Metro trains stopped at Jalahalli Station,due to some personal fell down to the track.. pic.twitter.com/g6V74dl1pl — BengaluruVartha (@BVaartha) January 5, 2024 ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും…
Read Moreബിസിനസ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മലയാളി പെട്രോൾ പമ്പ് ഉടമ ബെംഗളുരുവിൽ അറസ്റ്റിൽ
ബെംഗളൂരു: പെട്രോൾ പമ്പ് പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. അശോക പെട്രോൾ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇക്കഴിഞ്ഞ നവംബർ ഏഴിന് ചെറുപുഴ സ്വദേശി വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തിരുന്നു. പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ്…
Read Moreഭാര്യയെ സംശയം; വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് സംശയം തോന്നിയ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. നഞ്ചൻഗുഡു താലൂക്കിലെ രാംപൂർ ഗ്രാമത്തിലെ പ്രകാശ് (37) ആണ് പ്രതി. ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും വഴക്ക് അക്രമാസക്തമാവുകയും ആയിരുന്നു. ഇതിനിടെ ഭർത്താവ് പ്രകാശ് ഭാര്യയുടെ കൈയിലും കഴുത്തിലും തലയിലും വെട്ടുകത്തികൊണ്ട് ഇടിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഹുല്ലഹള്ളി സ്‌റ്റേഷൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കുകളോടെ കിടക്കുകയായിരുന്ന യുവതിയെ മൈസൂരിലെ കെ.ആർ.…
Read Moreയുവതിയുടെ മൂക്ക് അറുത്തുമാറ്റിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: ബെലഗാവി താലൂക്കിലെ ബസുർത്തെ ഗ്രാമത്തിൽ വീടിന് സമീപത്തെ ചെടിയിൽ നിന്ന് പൂ പറിച്ചെന്ന നിസാര കാരണത്താൽ അംഗൻവാടി ഹെൽപ്പറുടെ മൂക്ക് അറുത്തുമാറ്റിയ പ്രതിയെ പോലീസ് പിടികൂടി ജനുവരി ഒന്നിന് അങ്കണവാടി ഹെൽപ്പർ സുഗന്ധ മോറെയെ അരിവാളുകൊണ്ട് മാരകമായി ആക്രമിച്ച പ്രതി കല്യാണി മോറെ (44) ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ കക്കട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 326 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൂക്ക് അരിവാൾ കൊണ്ട് മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരണത്തിന്റെ വക്കിലാണ്. യുവതി സ്വകാര്യ ആശുപത്രിയിൽ…
Read Moreരാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം
ബെംഗളൂരു: രാത്രിജോലിക്കു ശേഷം മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കഴിഞ്ഞ 5 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29ന് രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു…
Read Moreചികിത്സയ്ക്ക് എത്തിയ ഗർഭിണിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി
ബെംഗളൂരു: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ശരീരത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ സംശയം പ്രകടിപ്പിച്ച് യുവതിയുടെ ഭർത്താവ് കിഷോർ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ കിഷോർ ഡിസംബർ 25ന് ആറുമാസം ഗർഭിണിയായ ഭാര്യയെ ചികിത്സയ്ക്കായി സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർചികിത്സ ആവശ്യമായതിനാൽ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 27ന് ശസ്ത്രക്രിയക്ക് കൊണ്ടുപോകുമ്പോൾ സ്വർണാഭരണങ്ങളാണ് ധരിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മംഗല്യം, സ്വർണ ചെയിൻ,…
Read Moreപൊങ്കൽ, മകര സംക്രാന്തി, റിപ്പബ്ലിക് ദിനം അടിപിച്ചുള്ള മുടക്കുകൾ; നാട്ടിലേക്ക് പോകണ്ടേ ? ആർടിസി ബസുകളിലെ ടിക്കറ്റ് തീരുന്നു
ബെംഗളൂരു ∙ പൊങ്കൽ, മകരസംക്രാന്തി, റിപ്പബ്ലിക് ദിന അവധിക്ക് മുന്നോടിയായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗം വിറ്റുതീർന്നു. മകരസംക്രാന്തി 15നാണെങ്കിലും 12നാണ് തിരക്ക് കൂടുതൽ. റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമായ 25നാണ് കൂടുതൽ പേർ നാട്ടിലേക്കു തിരിക്കുന്നത്. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾ മുൻപ് തീർന്നതോടെ മിക്കവരും ബസുകളെയാണ് ആശ്രയിക്കുന്നത്. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നതിനാൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് അടുത്ത ദിവസം ആരംഭിക്കും. ശബരിമല സീസണായതിനാൽ സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളില്ലാത്തതു കൂടുതൽ സ്പെഷലുകൾ അനുവദിക്കുന്നതിനു കേരള ആർടിസിക്കു തിരിച്ചടിയായിരിക്കുകയാണ്.
Read More