ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. ബുക്കിങ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് പിരിധി കുറക്കാൻ തീരുമാനമായത്. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Read MoreDay: 9 December 2023
മലയാളി കുടുംബം റിസോർട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: കുടക് ജില്ലയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം ജില്ലയിലെ പാടിച്ചാട്ട് ഗ്രാമത്തിലെ ദമ്പതികളാണ് മടിക്കേരി റൂറൽ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹോം സ്‌റ്റേയിൽ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കുടകിലെത്തിയ ദമ്പതികൾ മടിക്കേരിക്ക് സമീപമുള്ള കഗോഡ്‌ലു ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണ് താമസിച്ചിരുന്നത്. പിന്നീട് ദമ്പതികൾ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് റിപ്പോർട്ട്. കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി, കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ മരണത്തിന് കീഴടങ്ങിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. കേരളത്തിൽ നിന്ന് കുടുംബാംഗങ്ങൾ എത്തിയ ശേഷമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ.…
Read Moreകടുവ ആക്രമണത്തിൽയുവാവ് കൊല്ലപ്പെട്ടു: മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
വയനാട്: ബത്തേരി വാകേരിയിൽ കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36)ആണ് മരിച്ചത്. ഇന്ന് രാവിലെ പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
Read Moreആംബുലൻസ് ട്രാക്ടറിൽ ഇടിച്ച് അപകടം; ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു
ബെംഗളൂരു: ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ ഇടിച്ച് അപകടം. ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. ഭാഗ്യശ്രീ റാവുതപ്പ പരൻവര (20) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാഗ്യശ്രീയെ തളിക്കോട് കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഭാഗ്യശ്രീയെ ഇന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ വഴിയിൽ കുസുല ഹിപ്പരാഗിക്ക് സമീപം നിന്നിരുന്ന ട്രാക്ടറിൽ ആംബുലൻസ് ഇടിക്കുകയും അമ്മയും ഗർഭസ്ഥ ശിശുവും മരിച്ചു. താളിക്കോട് കമ്യൂണിറ്റി…
Read Moreഅമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് 20 കാരൻ മരിച്ചു
ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്. വീട്ടില്‍വെച്ച് സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. വിവിധ സ്റ്റേഷനുകളിലായി 20-കാരന്‍ മരിച്ചു ഏഴ് ക്രിമിനല്‍കേസുകളുണ്ട്. പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ…
Read Moreടാറ്റ എയ്സ് വാഹനം മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: മൈസൂരുവിൽ ടാറ്റ എയ്സ് വാഹനം മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. നഞ്ചൻഗുഡു താലൂക്കിലെ എരഗൗഡനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റ കുട്ടികളെ മൈസൂരിലെ കെആർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താലൂക്കിലെ ബള്ളൂർ ഹുണ്ടി, നാഗൻപൂർ കോളനി വഴി ടാറ്റ എയ്സ് വാഹനം ഓടുകയായിരുന്നു. പതിവുപോലെ ഹെഡിയാല ഹൈസ്കൂളിലേക്ക് പോകാൻ സ്കൂൾ കുട്ടികൾ വാഹനത്തിൽ കയറി. ഡ്രൈവറുടെ അശ്രദ്ധമൂലം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബല്ലൂർ ഹുണ്ടി ഗ്രാമത്തിലെ രണ്ട് പേർ ഉൾപ്പെടെ ഒമ്പത് സ്കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഉടൻ തന്നെ…
Read Moreതാമരശ്ശേരി ചുരത്തിൽ കണ്ട കടുവ കൂടുതല്‍ ദൂരം പോയിട്ടില്ല; രാത്രി യാത്ര നടത്തുന്നവർക്കായി സുരക്ഷാ നിർദേശം; കൂടുതൽ നിർദേശങ്ങൾക്ക് വായിക്കാം
കഴിഞ്ഞദിവസം രാത്രിയിലാണ് ചുരംറോഡില്‍ കടുവയെ കണ്ടെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലീസ് സംഘവും കടുവയെ കണ്ടിരുന്നു. പൊലീസുകാര്‍ പകര്‍ത്തിയതെന്ന് കരുതുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഏകദേശം അഞ്ചരവയസ് തോന്നിക്കുന്ന കടുവയാണ് ലോറി ഡ്രൈവര്‍ കണ്ടത്. അങ്ങനെയെങ്കില്‍ കടുവ കൂടുതല്‍ ദൂരം പോയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. കടുവയെ കണ്ടെത്തിയ താമരശേരി ചുരത്തിന്റെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചുരം റോഡിന്റെ രണ്ടുഭാഗത്തുമായാണ് ക്യാമറകള്‍ വെച്ചത്. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയില്‍ നിരീക്ഷണം നടത്തും. ചുരത്തിലൂടെയുള്ള രാത്രി…
Read Moreആധാർ പുതുക്കിയില്ലേ? ഇല്ലെങ്കിൽ വേഗം ചെയ്തോളു.. ഇനി ആറ് ദിവസങ്ങൾ മാത്രമേയുള്ളൂ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ഇനി ആറ് ദിവസങ്ങൾ കൂടി സൗജന്യമായി ആധാർ പുതുക്കാൻ ഇനി ആറ് ദിവസങ്ങൾ കൂടി മാത്രമാണുള്ളത്. ഇതിനുള്ള അവസാന തീയതി 2023 ഡിസംബർ…
Read Moreറെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാവുന്നു? വൈറലായി ഫോട്ടോസ്
ബിഗ് ബോസ് മത്സരാര്‍ഥികളായിരുന്ന റെനീഷയുടെയും വിഷ്ണുവിന്റെയും ഫോട്ടോകൾ കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹമെന്ന രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകള്‍ക്ക് ഒടുവില്‍ വിരാമമായിരിക്കുകയാണ്. വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്താണെന്ന് ഇരുവരും തുറന്നു പറയുന്നു. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും ആരാധകരെ അറിയിച്ചു. റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് മറുപടി…
Read Moreസോണിയ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കുമെന്ന് സൂചന
ബെംഗളൂരു: സംസ്ഥാനത്ത് രാജ്യസഭാ സീറ്റുകളിലൊന്നിൽ സോണിയാഗാന്ധിയെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കോൺഗ്രസിൽ ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ നിന്ന് കോൺഗ്രസിന് കൂടുതൽ സീറ്റുലഭിക്കാൻ ഇത് ഇടയാക്കുമെന്ന് നേതാക്കൾ കരുതുന്നു. ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിനേരിട്ട കോൺഗ്രസ്, ലോക്‌സഭാതിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ് നേടാനാണ് ലക്ഷ്യമിടുന്നത്. കർണാടകത്തിനുപിന്നാലെ അയൽസംസ്ഥാനമായ തെലങ്കാനയിലും കോൺഗ്രസ് മികച്ച വിജയം നേടിയതോടെ സോണിയ കർണാടകം വഴി രാജ്യസഭയിലെത്താൻ സന്നദ്ധമായേക്കുമെന്ന് നേതാക്കൾ കരുതുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ റായ്‌ബറേലിയിൽ സോണിയ വീണ്ടും മത്സരിക്കുന്നില്ലെന്നാണ് വിവരം. വരുന്ന ഏപ്രിൽ രണ്ടിനാണ് കർണാടകത്തിൽനിന്നുള്ള മൂന്ന് കോൺഗ്രസ്…
Read More