പുതിയ യുപിഐ ഇടപാട് 2000 രൂപയില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ടിലെത്താൻ 4 മണിക്കൂര്‍? വായിക്കാം

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, ആ തുക 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എന്ന സമയ പരിധി നിശ്ചയിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന്  മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്തു. പ്രാബല്യത്തിലായാല്‍ ഐഎംപിഎസ്, ആർ‌ടി‌ജി‌എസ്, യു‌പി‌ഐ തുടങ്ങിയ ഓണ്‍ലൈന്‍ പെയ്മെന്‍റുകള്‍ക്കാണ് ഇത് ബാധകമാവുക. സൈബര്‍ തട്ടിപ്പ് തടയുക എന്നതാണ് ലക്ഷ്യം. പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എടുക്കും എന്നതിനാല്‍ പണമയച്ചത് പിന്‍വലിക്കാനോ…

Read More

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ ജാഗ്രതാ നിർദേശം!

ബെംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ  പ്രവചനം. തെക്കൻ, വടക്കൻ ഉൾപ്രദേശങ്ങളിൽ പ്രത്യേകം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരത്തും മലയോരത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഇന്ന് ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ രാവിലെ മൂടൽമഞ്ഞ് മാറും. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തെക്കൻ ഉൾനാടൻ ജില്ലകളായ മണ്ഡ്യ, ദാവൻഗെരെ, ചിത്രദുർഗ എന്നിവിടങ്ങളിൽ ഇടിമിന്നലോട്…

Read More

ഒരു കുഞ്ഞിന് 8-10 ലക്ഷം രൂപ: പിടിക്കപ്പെട്ട ശിശുക്കടത്ത് റാക്കറ്റ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നത് എങ്ങനെ? വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ ശിശുക്കടത്ത് റാക്കറ്റിൽ പെട്ട ഏഴ് പേർ അറസ്റ്റിൽ. രാജരാജേശ്വരി നഗറിലെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ 20 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കുട്ടിക്കടത്ത് സംഘത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തി. പ്രാഥമികമായി തമിഴ്‌നാട്ടിൽ നിന്നുള്ളവരെന്ന് കരുതുന്ന സംഘം. പ്രദേശത്ത് സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധിച്ചതോടെ നിരീക്ഷിച്ചതിനെതുടർന്നാണ് പിടികൂടിയത്. ഇവരുടെ റാക്കറ്റിന് ഡോക്ടർമാരുടെ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. നവജാതശിശുക്കളെ മോഷ്ടിക്കുകയും തുടർന്ന് കുട്ടികളില്ലാത്ത ദമ്പതികൾക്ക് “ഉയർന്ന വിലയ്ക്ക്” വിൽക്കുകയും ചെയ്യുന്ന സംഘം ബെംഗളൂരുവിൽ വിറ്റ കുട്ടികളിൽ ഭൂരിഭാഗവും അയൽരാജ്യമായ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് സംശയിക്കുന്നത്. സുഹാസിനി,…

Read More

ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേക്ക് പോകണ്ടേ? കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബാക്കിയുള്ളത് 1120 ടിക്കറ്റുകൾ: വിശദാംശങ്ങൾ

ksrtc

ബെംഗളൂരു : ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന മലയാളികൾക്ക് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ സീറ്റുറപ്പിക്കാം. കേരള ആർ.ടി.സി. ഡിസംബർ 22, 23, 24 തീയതികളിലേക്ക് പ്രഖ്യാപിച്ച 38 പ്രത്യേക സർവീസുകളിലായി ചൊവ്വാഴ്ച വൈകീട്ടത്തെ നിലയനുസരിച്ച് 1120 ടിക്കറ്റുകൾ ബാക്കിയുണ്ട്. കർണാടക ആർ.ടി.സി. 22, 23 തീയതികളിലേക്ക് പ്രഖ്യാപിച്ച 21 പ്രത്യേക സർവീസുകളിലായി 334 ടിക്കറ്റകളും ബാക്കിയുണ്ട്. ബെംഗളൂരുവിൽ നിന്ന് പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരള ആർ.ടി.സി. യുടെ പ്രത്യേക സർവീസുകൾ. ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്,…

Read More

30 രാജ്യങ്ങളിൽനിന്ന് പ്രതിനിധികളെത്തുന്ന ബെംഗളൂരു ടെക് സമ്മിറ്റ് ഇന്നുമുതൽ

ബെംഗളൂരു : പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന ബെംഗളൂരു ടെക്‌ സമ്മിറ്റിന് ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തുടക്കമാകും. ‘ബ്രേക്കിങ് ബൗണ്ടറീസ്’ എന്നതാണ് ഇത്തവണ ടെക് സമ്മിറ്റിന്റെ മുദ്രവാക്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വിവിധ ഐ.ടി.കമ്പനി മേധാവികൾ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഐ.ടി. അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന 20,000-ത്തോളം പേരും മൂന്നുദിനം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ. കർണാടക ഐ.ടി.- ബി.ടി. വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള…

Read More

നിങ്ങൾ അറിഞ്ഞോ? ബുധനാഴ്ചകളിൽ പ്രത്യേക സർവീസ് ഒരുക്കി വന്ദേഭാരത്; വായിക്കാം

ബെംഗളൂരു : ചെന്നൈ-മൈസൂരു-ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ് നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചു. ഇന്ന് മുതൽ ഡിസംബർ 27 വരെ ആഴ്ചയിൽ ഒരു ദിവസമാകും വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ്. 06037-ാം നമ്പർ തീവണ്ടി ചെന്നൈയിൽനിന്ന് പുലർച്ചെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും. തിരിച്ച് 06038-ാം നമ്പർ തീവണ്ടി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് രാത്രി 7.20-ന് ചെന്നൈയിലെത്തും. 8 കോച്ചുകളുള്ള ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു

Read More

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ചേർന്ന് നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണം ബെംഗളൂരുവിന്റെ വടക്കൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 10.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും. സഹകാരനഗർ എ.ബി.ഇ.എഫ്.ജി. ബ്ലോക്കുകൾ, അമൃതഹള്ളി, തലകാവേരി ലേഔട്ട് , ബിജിഎസ് ലേഔട്ട്, നവ്യ നഗർ, ജികെവികെ ലേഔട്ട്, സാമ്പിഗെഹള്ളി, അഗ്രഹാര വില്ലേജ്, വിധാന സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, കെമ്പപുര, കെമ്പപുര, ടെലികോം ലേഔട്ട്, സിംഗഹള്ളി രണ്ടാം ഘട്ടം , വെങ്കിടേശ്വര നഗർ , കള്ളിപാളയ, ആറ്റൂർ ലേഔട്ട്, തിരുമനഹള്ളി, യശോദ നഗർ , ഗോപാലപ്പ ലേഔട്ട്, ആർഎംസെഡ്…

Read More

ഭാവനയും ജഗതിയും ഉൾപ്പെടെ ഇല്ലാതെ നിങ്ങൾക്ക്‌ സിഐഡി മൂസ 2 എടുക്കാൻ പറ്റുമോ? നടൻ ദിലീപ് പോകുന്നത് അപകടങ്ങളിലേക്ക്; സംവിധായകൻ ശാന്തിവിള ദിനേശ്

ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു. ദക്ഷിണേന്ത്യൻ സിനിമയില്‍ നിലവില്‍ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകര്‍ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളും ബാന്ദ്രയ്ക്ക് ഉണ്ട്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരില്‍ യുട്യൂബര്‍ അശ്വന്ത് കോക്ക് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ കേസും എടുത്തതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ…

Read More

വോട്ട് ചോദിച്ചിട്ടില്ല, ചെയ്ത കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്; ഡികെ ശിവകുമാർ

ബെംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളിൽ വന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്ത കാര്യങ്ങളുടെ പരസ്യം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സർക്കാർ നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദങ്ങൾക്കിടയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചോദിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ…

Read More

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി

ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിർമാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. അപകടം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതുവരെ 10 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41…

Read More
Click Here to Follow Us