30 രാജ്യങ്ങളിൽനിന്ന് പ്രതിനിധികളെത്തുന്ന ബെംഗളൂരു ടെക് സമ്മിറ്റ് ഇന്നുമുതൽ

ബെംഗളൂരു : പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന ബെംഗളൂരു ടെക്‌ സമ്മിറ്റിന് ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തുടക്കമാകും.

‘ബ്രേക്കിങ് ബൗണ്ടറീസ്’ എന്നതാണ് ഇത്തവണ ടെക് സമ്മിറ്റിന്റെ മുദ്രവാക്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വിവിധ ഐ.ടി.കമ്പനി മേധാവികൾ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ഐ.ടി. അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന 20,000-ത്തോളം പേരും മൂന്നുദിനം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ.

കർണാടക ഐ.ടി.- ബി.ടി. വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള ഐ.ടി.വിദഗ്ധരും കമ്പനി പ്രതിനിധികളും പങ്കെടുക്കും.

വൻകിട ഐ.ടി.കമ്പനികളുമായുള്ള ഏതാനും കരാറുകളും സംസ്ഥാനസർക്കാർ സമ്മേളനത്തിനിടെ ഒപ്പുവെക്കും.

മൂന്നുദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ 70-ഓളം സെമിനാറുകൾ നടക്കും. സ്റ്റാർട്ടപ്പുകൾക്ക് ഐ.ടി.മേഖലയിലെ മറ്റു കമ്പനി മേധാവികളുമായും ഈ മേഖലകളിൽ നിക്ഷേപം നടത്തുന്നവരുമായും കൂടിക്കാഴ്ചയ്ക്ക് പ്രത്യേക അവസരമൊരുക്കും.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഡിസംബർ മൂന്നിന് സമ്മേളനം സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts