ഭാവനയും ജഗതിയും ഉൾപ്പെടെ ഇല്ലാതെ നിങ്ങൾക്ക്‌ സിഐഡി മൂസ 2 എടുക്കാൻ പറ്റുമോ? നടൻ ദിലീപ് പോകുന്നത് അപകടങ്ങളിലേക്ക്; സംവിധായകൻ ശാന്തിവിള ദിനേശ്

ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു.

ദക്ഷിണേന്ത്യൻ സിനിമയില്‍ നിലവില്‍ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകര്‍ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളും ബാന്ദ്രയ്ക്ക് ഉണ്ട്.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ ഈ ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരില്‍ യുട്യൂബര്‍ അശ്വന്ത് കോക്ക് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ കേസും എടുത്തതൊക്കെ വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ സിനിമ റിവ്യൂവേഴ്സിനെ വിമര്‍ശിച്ച ദിലീപിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുകയാണ്.

സാധാരണ പ്രേക്ഷകനായിരുന്നെങ്കില്‍ മോശം സിനിമകള്‍ക്ക് ദിലീപ് കൈയ്യടിക്കുമോയെന്നും ശാന്തിവിള ചോദിക്കുകയാണ്.

ദിലീപ് കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളണമെന്നും പ്രേക്ഷകനെ വിശ്വാസത്തിലെടുക്കണമെന്നുമാണ് തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ആക്ഷൻ സൗണ്ടിലൂടെ അദ്ദേഹം പറഞ്ഞത്.

സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ബാന്ദ്ര കാണരുതെന്ന് ചിലര്‍ പറഞ്ഞിട്ടും എന്റെ സിനിമ കണ്ടു എന്നാണ് ദിലീപ് പറയുന്നത്. മറ്റ് ഭാഷ ചിത്രങ്ങള്‍ക്ക് കൈ അടിക്കുന്നവര്‍ നമ്മുടെ ഭാഷ ചിത്രങ്ങള്‍ക്ക് കൈ അടിക്കണം എന്നാണ് ദിലീപ് പറയുന്നത്. ദിലീപേ ജയിലര്‍ കണ്ടാല്‍ നമ്മള്‍ കൈ അടിച്ച്‌ പോകും. മോഹൻലാലിനെയൊക്കെ നമ്മള്‍ കാത്തിരിക്കും. അതിന്റെ മേക്കിംഗും സ്ക്രിപ്റ്റിങ്ങും അങ്ങനെയാണ്. പിന്നെ ജയിലറിന്റെ ഫ്ലാഷ് ബാക്ക് ഒക്കെ കാണാൻ തന്നെ രസമാണ്. അത്ര രസമായി എടുത്ത് വെച്ചാല്‍ അല്ലേ ദിലീപേ ആള്‍ക്കാര്‍ കാണു. തല്ലുപൊളി സിനിമകള്‍ക്ക് എങ്ങനെ കൈയ്യടിക്കും ദിലീപേ. ദിലീപ് നടനല്ലെന്ന് വിചാരിക്ക്, സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി അറുബോറൻ സിനിമ കാണാൻ ഇരുന്നാല്‍ കൈയ്യടിക്കുമോ? നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കണമെന്ന് പറഞ്ഞാല്‍ ആരെ? ദിലീപിനെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ദിലീപിനെ ആളുകള്‍ക്ക് ഇഷ്ടമാണ്. ദിലീപിന്റെ സിനിമകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടെന്നുള്ള വിശ്വാസം മലയാളികള്‍ക്ക് ഉണ്ട് ദിലീപേ.

നിങ്ങള്‍ ആ വിശ്വാസം ഇനിയും ആര്‍ജിച്ചെടുക്കണം. ഇപ്പോള്‍ സിഐഡി മൂസയുടെ രണ്ടാം ഭാഗം എടുക്കാൻ പോകുന്നുവെന്ന് വിചാരിക്ക്, പൊട്ടി പാളീസായിപ്പോകും.

കാരണം സിഐഡി മൂസ ദിലീപില്‍ മാത്രം നില്‍ക്കുന്ന പടമല്ല, ജഗതിയെന്നൊരു അളിയൻ ക്യാരക്ടര്‍ ഉണ്ടായിരുന്നു, കാപ്റ്റൻ രാജു എന്ന സിഐഡി, പിന്നെ ആ സിനിമയില്‍ ഒരു ഭാവന എന്ന നടിയുണ്ടായിരുന്നു. ഈ ഘടകങ്ങളൊന്നുമില്ലാതെ എങ്ങനെയാണ്. സിഐഡി മൂസ എന്ന് എന്തിനാണ് ഇടുന്നത്, സിഐഡി കൊച്ചാപ്പിയെന്ന് ഇട്ടാല്‍ പോരെ. ദിലീപ് അപകടങ്ങളിലേക്കാണ് പോകുന്നത്.

ദിലീപ് കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സിനിമയ്ക്കുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം.

അല്ലാതെ പ്രേക്ഷകനെ പറ്റിക്കാനുള്ള ഞൊണുക്ക് വേലകളുമായി പോകരുത്. ദിലീപിനെ ഇഷ്ടമായത് കൊണ്ടാണ് പറയുന്നത്.

നിങ്ങളെ മാത്രം വെച്ച്‌ ജോണി ആന്റണി എന്ത് ചെയ്യാനാണ്. നിങ്ങളും ജോണി ആന്റണിയും ഉദയകൃഷ്ണനും ചേര്‍ന്നാല്‍ സിഐഡി മൂസ ഉണ്ടാകുമോ? ആകില്ല എന്നാണ് എന്റെ വിശ്വാസം.

ചുളുക്ക് പരിപാടികള്‍ കാണിച്ച്‌ രക്ഷപ്പെടാമെന്ന് വിചാരിക്കാതെ വ്യത്യസ്തമായ വിഷയങ്ങള്‍ കണ്ടെത്തൂ ദിലീപേ. നിങ്ങള്‍ അധോലോകം ചെയ്തോളൂ,റണ്‍വേ, ചെസ് പോലുള്ള വ്യത്യസ്തമായ സിനിമകള്‍ ചെയ്തോളൂ. അല്ലാതെ സിഐഡി മൂസയുടെ രണ്ടാം ഭാഗമല്ല. ചാന്തുപൊട്ടൊന്നും ഇനി ചെയ്യരുത്. നിങ്ങള്‍ ചെയ്യാവുന്നതിന്റെ അങ്ങേയറ്റം ചെയ്തില്ലേ. സിഐഡി മൂസയുടെ രണ്ടാം ഭാഗം എടുക്കരുത്.

നിങ്ങള്‍ പ്രേക്ഷകരെ വിശ്വസിക്കണം. ആ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെന്നും പറഞ്ഞു നിര്‍ത്തുകയാണ് ശാന്തിവിള.

എന്നാൽ ഇത് സംബന്ധിച്ച് ദിലീപോ ആരാധകരോ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us