ക്ഷേത്ര പരിസരത്ത് ഭക്തർക്ക് വൈദ്യുതാഘാതമേറ്റു; നിരവധി പേർക്ക് പരിക്ക്

ബെംഗളുരു: ക്ഷേത്രപരിസരത്ത് നിരവധി പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്ര പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. ദര്‍ശനത്തിനായി എത്തിയ ഭക്തര്‍ ക്ഷേത്രത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഭക്തര്‍ നിന്നിരുന്ന പരിസരത്ത് നിലത്ത് വീണ് കിടന്ന വൈദ്യുത കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് നിഗമനം. അപകടത്തില്‍പ്പെട്ടവരെ കണ്ട് മറ്റുള്ള ഭക്തര്‍ പരിഭ്രാന്തരായി ഓടിയതോടെ പ്രദേശത്ത് തിക്കും തിരക്കും അനുഭവപ്പെട്ടു. നിലത്ത് വീണ പലര്‍ക്കും ചവിട്ടേറ്റിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയതായി പോലീസ് പറഞ്ഞു.…

Read More

സർപ്രൈസ് നാളെ… എമ്പുരാന്റെ പുതിയ വാർത്തയുമായി പൃഥ്വിരാജ്

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന്‍റെ എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഓരോ ഫോട്ടോകളും വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ളത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാൽ, മഞ്ജു വാര്യര്‍, ടോവിനോ തോമസ് ഉൾപ്പെടെ നിരവധി താരനിര അണിനിരക്കുന്നുണ്ട്. ലൂസിഫറിനെക്കാള്‍ വലിയൊരു ലോകമാണ് എമ്പുരാനില്‍ കാണാനാവുക എന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാതിന് പിന്നാലെ പ്രേക്ഷകര്‍ക്കായി മറ്റൊരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം. എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…

Read More

ബിജെപി കർണാടക അധ്യക്ഷനായി യെദ്യൂരപ്പയുടെ മകൻ 

ബംഗളൂരു: ബിജെപി കർണാടക അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര യെദ്യൂരപ്പയെ നിയമിച്ചു. നളിൻ കുമാർ കട്ടീലിനെ മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ അധ്യക്ഷനായി നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. 2019 ൽ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിതനായ നളിൻ കുമാർ കട്ടീലിൽ നിന്ന് ചുമതലയേൽക്കുന്ന അദ്ദേഹം കർണാടകയുടെ പത്താമത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവ് പ്രതിനിധീകരിച്ച ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയേന്ദ്ര…

Read More

ബാങ്ക് മാനേജർ രക്തം വാർന്ന് മരിച്ച നിലയിൽ

ബെംഗളുരു: കർണാടക ബാങ്ക് ജനറൽ മാനേജർ കെ. വദിരാജിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബോണ്ടൽ സ്വദേശിയാണ്. വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Read More

ഓട്ടോറിക്ഷയും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 3 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 6 മരണം 

ബംഗളൂരു: ഓട്ടോ റിക്ഷയും സിമന്റ് ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ ആറു പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. കൽബുർഗിയിലെ ഹലകാർത്തി ഗ്രാമത്തിൽ ദേശീയപാതയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന 10 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് സിമന്റ് ടാങ്കർ ഓട്ടോ റിക്ഷയെ വലിച്ചുകൊണ്ടുപോയി. ആധാർ കാർഡ് തിരുത്തുന്നതിനായി കലബുറഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിൽ പോയ ഇവർ, തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ്…

Read More

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ്

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം. കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയത്. മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ പോലീസ് കേസെടുത്തത്. 354 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Read More

മതപരിവർത്തന ശ്രമം; വിദ്യാർത്ഥിക്കെതിരെ കേസ്

ബെംഗളുരു: സഹപാഠിയെ മതപരിവര്‍ത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ പോലീസ് കേസെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് നടപടി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകെരെ താലൂക്കിലെ പി.യു.സി കോളജിലാണ് സംഭവം. തന്റെ മകനെ മറ്റൊരു മതത്തില്‍പെട്ട സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് പരശുരാംപുര പോലീസ് കേസെടുത്ത്. കുറച്ചുദിവസങ്ങളായി മകന്റെ പെരുമാറ്റത്തിലും മറ്റും പിതാവിന് സംശയം തോന്നുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടത്താനോ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാനോ മകൻ തയാറായില്ല. മൈസൂരു ദസറ ആേഘാഷങ്ങളിലും പങ്കെടുത്തില്ല. പിന്നീട് പരിശോധിച്ചപ്പോള്‍…

Read More

എംഡിഎംഎയുമായി രണ്ട് മലയാളികൾ അറസ്റ്റിൽ

ബംഗളൂരു: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് മലയാളികൾ മംഗളൂരുവിൽ പിടിയിൽ. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ഗുഡ്ഡകേരി വീട്ടിൽ പി.എ. മുസ്തഫ (37), കുഞ്ചത്തൂർ മജലഗുഡ്ഡ വീട്ടിൽ എ. ശംസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൂടാതെ ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Read More

കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം തുറന്ന ഓടയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: വിജയവാഡയിലെ ഓൾഡ് രാജ രാജേശ്വരിപേട്ടയിലെ വീടിനോട് ചേർന്ന ഡ്രെയിനേജിൽ നിന്ന് ആറുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. കാണാതായ ഷെയ്ക് സുലൈമാൻ അഷ്റഫ് എന്ന ആറുവയസ്സുകാരന്റെ മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. കളിക്കാൻ പോയ ഒന്നാം ക്ലാസ് വിദ്യാർത്ഥി സുലൈമാനെ ബുധനാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. കുട്ടിക്കായി തെരച്ചിൽ നടത്തിയിട്ടും കണ്ടുകിട്ടാതായതോടെ അമ്മ ഷെയ്ക് ശർമിള അർദ്ധരാത്രിയോടെ ടു ടൗൺ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളും പോലീസും ചേർന്ന് തുറന്ന ഡ്രെയിനേജിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ…

Read More

രണ്ട് എടിഎമ്മുകളിൽ നിന്ന് മുഖംമൂടി ധരിച്ച കവർച്ചക്കാർ 40 ലക്ഷം രൂപ കവർന്നു

ബെംഗളൂരു: ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ രണ്ട് വ്യത്യസ്ത എടിഎമ്മുകളിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 40 ലക്ഷം രൂപ മോഷണം പോയി. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതരായ നാല് പേർ എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് കുത്തിത്തുറന്ന് കൊള്ളയടിക്കുകയായിരുന്നു. ചിക്കോടി അംബേദ്കർ നഗറിന് സമീപമുള്ള എസ്ബിഐ എഎംടിയിൽ നിന്ന് 23 ലക്ഷത്തിലധികം രൂപയും ചിക്കോടി താലൂക്കിലെ അങ്കാളി വില്ലേജിലെ ആക്സിസ് ബാങ്ക് എടിഎമ്മിൽ നിന്ന് 17 ലക്ഷം രൂപയും കവർന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎമ്മും മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതികളെ…

Read More
Click Here to Follow Us