ചെന്നൈ: ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ മന്ത്രിമാർക്കും എംഎൽഎമാർക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർദേശം നൽകി. ബുധനാഴ്ച തലസ്ഥാന നഗരിയിലുടനീളം കനത്ത മഴ പെയ്യുന്നതിനാൽ സുരക്ഷിതമായി വീടുകളിലേക്ക് പോകാനും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ആളുകളോട് നിർദ്ദേശിച്ചു . നഗരപ്രാന്തങ്ങളിൽ കനത്ത മഴയെ തുടർന്ന് താംബരം, ക്രോംപേട്ട്, പല്ലാവരം, പമ്മൽ, പീർക്കൻകരനൈ, സെമ്പാക്കം എന്നിവിടങ്ങളിൽ ബുധനാഴ്ച തെരുവുകളിൽ വെള്ളം കയറി . ഇന്ന് രാത്രി…
Read MoreMonth: November 2023
മലയാളത്തിന്റെ മുത്തശ്ശി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു
മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. 87 വയസ്സായിരുന്നു. നടിയും സംഗീതജ്ഞയുമായ താര കല്യാണിന്റെ അമ്മയും കൂടിയാണ് നടി സുബ്ബലക്ഷ്മി. വൈകിട്ടോടെ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ ശ്രദ്ധ നേടിയ അമ്മൂമ്മവേഷങ്ങളെയും അമ്മവേഷങ്ങളെയും അതി ഗംഭീരമായി തന്നെ സുബ്ബലക്ഷ്മി അമ്മ അവതരിപ്പിച്ചിട്ടുണ്ട്. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. കല്യാണരാമൻ (2002), പാണ്ടിപ്പട (2005), നന്ദനം (2002) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു . സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ…
Read Moreവിധാന സൗധയ്ക്ക് പുറത്ത് ലന്താന ആന പ്രദർശനം; ഒത്തുകൂടി ആനപ്രേമികൾ
ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു. നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. “ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…
Read Moreഗൂഗിള്‍ പേ ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി; റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്നു രൂപ വരെ അധികം
മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്. കണ്‍വീനിയന്‍സ് ഫീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ടിപ്സ്റ്റര്‍…
Read Moreആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കൂടുതൽ രേഖാചിത്രങ്ങൾ പുറത്ത്
കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ രേഖാ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. ഒരു സ്ത്രീയുടെയും പുരുഷൻറെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറും രാത്രിയിൽ കഴിഞ്ഞ വീട്ടിൽ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകൽ കേസിൽ ആറു വയസ്സുകാരിയുടെ നിർണ്ണായക മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുടെയും ഒരു പുരുഷൻറെയും രേഖാചിത്രങ്ങൾ പുറത്തുവിട്ടു. ഇതിനിടെ,…
Read Moreഇന്നോവ കാറിൽ നിന്നും രേഖകളില്ലാത്ത എട്ട് കോടി രൂപ കണ്ടെത്തി; പണം പോലീസ് പിടിച്ചെടുത്തു
ബെംഗളൂരു : ഇന്നോവ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ട് കോടി രൂപ ഹോളൽകെരെ പോലീസ് പിടികൂടി. കാർ ചിത്രദുർഗയിൽ നിന്ന് ഷിമോഗയിലേക്ക് പോകുമ്പോളാണ് മല്ലാഡിഹള്ളിക്ക് സമീപം വൻതോതിൽ പണം കണ്ടെത്തിയത്. കാർ ഡ്രൈവർ സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇത് ചിത്രദുർഗയിലെ ഒരു പരിപ്പ് വ്യാപാരിയുടെ പണമാണെന്നും ഷിമോഗയിലെ മറ്റൊരു പരിപ്പ് വ്യാപാരിക്ക് നൽകാൻ പോകുകയായിരുന്നെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞത്. പണം സംബന്ധിച്ച കൃത്യമായ രേഖകളില്ലാത്തതിനാൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൃത്യമായ രേഖകളില്ലാത്തതിനാൽ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഐടി…
Read Moreആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ; സ്ത്രീയുടെ രേഖാചിത്രത്തിന്റെ എഐ പതിപ്പ് സമൂഹമാധ്യമങ്ങളിൽ
കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാചിത്രത്തിന്റെ എഐ പതിപ്പ് ഇന്റർനെറ്റിൽ. സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടതിന് മണിക്കൂറുകൾക്കകം തന്നെ എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയായിരുന്നു. ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. രേഖാ ചിത്രവുമായി നല്ലതുപോലെ സാമ്യമുണ്ടെന്ന് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിരുന്നു. സീരിയൽ താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്.…
Read Moreആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ബെന്യാമിൻ നോവലിലെ നജീബ് ആവാൻ വേണ്ടി നടൻ പൃഥ്വിരാജ് ഏറ്റെടുത്ത വെല്ലുവിളികൾ ഏറെ ചർച്ചയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ആടുജീവിതത്തിനായി കാത്തിരിക്കുന്നത്. സഹാറയിലെ മരുഭൂമിയിലെ ഒരു ആട് ഫാമിൽ കുടുങ്ങിപ്പോയ മലയാളിയായ കുടിയേറ്റ തൊഴിലാളിയുടെ കഷ്ടപ്പാടുകൾ ചിത്രം വരച്ചുകാട്ടുന്നു, തടവിലെ നരകയാതനയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്ന് മനസിലാക്കി അവിടെ അതിജീവിക്കുന്ന വ്യക്തിയാണ് നായകൻ നജീബ്. ജോർദാനിലെയും അൾജീരിയയിലെയും നിരവധി ഷെഡ്യൂളുകളിലൂടെ 2018 ൽ…
Read Moreജിമെയിൽ തുറക്കാറില്ലേ? നാളെ മുതൽ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ ഒരുങ്ങി ഗൂഗിൾ
തുറക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നാളെ മുതൽ അടച്ചുപൂട്ടാൻ ഒരുങ്ങി ഗൂഗിൾ. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഈ നടപടി എന്നാണ് സൂചന. ഡിലീറ്റ് ചെയ്യപ്പെടുന്ന ജി മെയിൽ ഐഡി ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽപോലും ആക്റ്റീവ് ആയിട്ടില്ലാത്ത ജി മെയിൽ അക്കൗണ്ടുകളാണ് ഗൂഗിൾ ഡിലീറ്റ് ചെയ്യുക. ബന്ധപ്പെട്ട അക്കൗണ്ട് ഉടമകൾക്ക് കഴിഞ്ഞ എട്ട് മാസം മുമ്പ് തന്നെ ആദ്യ അറിയിപ്പ് ഗൂഗിൾ നൽകിയിരുന്നു. അക്കൗണ്ട് ആക്റ്റീവ് ആക്കിയെടുക്കാനുള്ള അവസാന തീയതി ഡിസംബർ 1 ആണെന്ന്…
Read Moreയുവതിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രതി പിടിയിൽ
ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി. ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Read More