തോളത്ത് ആദ്യത്തെ കണ്മണി ഉദരത്തിൽ കാത്തിരിക്കുന്ന കണ്മണി; വൈറൽ ആയി പേളി, ശ്രീനിഷ് ഫോട്ടോഷൂട്ട്

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും ആദ്യത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ഏറ്റെടുത്ത ആരാധകർക്കിടയിലേക്ക് ഇരുവരുടെയും രണ്ടാമത്തെ കണ്മണിക്കായുള്ള കാതിരിപ്പിന്റെ മനംകവരുന്ന രണ്ടാമത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ടും എത്തി . പതിവ് പോലെ ഇത്തവണയും ഇരുവരുടെയും മറ്റേർണിറ്റി ഫോട്ടോഷൂട്ട് ജനങ്ങൾ ഇരുകൈകളും നീട്ടിയേറ്റുവാങ്ങി. ആദ്യത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ടിൽ എല്ലാപേർക്കും കാണാൻ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ഒരാൾ കൂടിയുണ്ട് കുഞ്ഞ് നില ബേബി. ഒരുപക്ഷെ അച്ഛനും അമ്മയ്ക്കും ഉള്ളതിനേക്കാൾ ഫാൻസ്‌ ഉണ്ട് കുഞ്ഞു നിളയ്ക്ക് കടൽത്തിരകളുടെ പശ്ചാത്തലത്തിൽ അമ്മയ്ക്കും മകൾക്കും സീ ബ്ലൂ നിറത്തിലെ…

Read More

അമ്മയെ വഴക്കു പറഞ്ഞ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി 

ബെംഗളൂരു: കലബുർഗി താലൂക്കിലെ ഗ്രാമത്തിൽ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി. അമ്മയെ നിസാര കാര്യത്തിന് മുത്തച്ഛൻ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് സംഭവം. സിദ്രാമപ്പ (74) ആണ് കൊല്ലപ്പെട്ട മുത്തച്ഛൻ. ആകാശ് (22) ആണ് കൊലക്കേസ് പ്രതി. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, വൈകിയാണ് പുറംലോകമറിഞ്ഞത്. ആകാശിന്റെ അമ്മ സരോജമ്മാളിയെ സിദ്രാമപ്പ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച സിദ്രാമപ്പയുടെ സഹോദരി മരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം കുമാസി ഗ്രാമത്തിലേക്ക് പോയിരുന്നു. സംസ്കാരം കഴിഞ്ഞ് ക്രൂയിസറിൽ മടങ്ങുന്നതിനിടെയുള്ള തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.…

Read More

വാട്‌സാപ്പ് സ്റ്റാറ്റസ് പാക് പതാക; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : പാകിസ്ഥാൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ. കൊപ്പാൾ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക്ക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമൂഹത്തിലെ സമാധാനം ഇല്ലാതാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

പാക് പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : പാകിസ്താൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ കൊപ്പാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് അറസ്റ്റിലായത്. സമൂഹത്തിലെ സമാധാനം തർക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ഉരുളക്കിഴങ്ങ് കാരണം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു! മുഴുവൻ കഥയും വായിക്കുക

അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് ദാരുണസംഭവം. തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്നതിനായി വീട്ടിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഉരുളക്കിഴങ്ങ്. പച്ചക്കറികൾ എടുക്കാനായി പോയപ്പോഴായിരുന്നു ദാരുണ സംഭവം. കുടുംബത്തിലെ ഇളയമകളായ എട്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു. പച്ചക്കറി എടുക്കാനായി ആദ്യം കയറിയത് ഗൃഹനാഥനായ മിഖായേൽ ചെലിഷേവ്(42) ആണ്. അറിയപ്പെടുന്ന നിയമ പ്രഫസറായ അദ്ദേഹം അറയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങളിൽനിന്ന് വിഷവാതകം ശ്വസിച്ച് ബോധരഹിതനായി. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. മിഖായേൽ തിരികെ വരാത്തതിനെ…

Read More

ലൈംഗികമായി വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ : വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. സ്പർശനത്തിലെ വ്യത്യാസത്തെക്കുറിച്ച് ക്ലാസെടുത്തപ്പോഴാണ് അധ്യാപകൻ തങ്ങളെമോശമായി സ്പർശിച്ചകാര്യം കുട്ടികൾ വ്യക്തമാക്കിയത്. വിഴുപുരം ജില്ലയിലെ വിക്രവണ്ടി വാക്കൂർ ഗ്രാമത്തിലെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ അധ്യാപകൻ കരുണാകരന് (32) എതിരെയാണ് നടപടി. ജില്ലാ ശിശുസംരക്ഷണവകുപ്പിലെ ജീവനക്കാർ സ്കൂളിലെത്തി അധ്യാപനെ ചോദ്യംചെയ്തു. തുടർന്ന് ശിശുസംരക്ഷണ വകുപ്പ് വിഴുപുരം വനിതാപോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കരുണാകരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തു.

Read More

ബെംഗളൂരുവിൽ പ്രശസ്ത ബ്രാൻഡ് പേരുകളിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ചു; 1.5 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്ത് സിസിബി

ബെംഗളൂരു: പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയിരുന്ന വ്യാപാരികളുടെ കടകളിലും ഗോഡൗണുകളിലും സിസിബി പോലീസ് റെയ്ഡ് നടത്തി സാധനങ്ങൾ പിടികൂടി. ബൊമ്മനഹള്ളി പോലീസ് സ്‌റ്റേഷണ് പരുതിയിലാണ് സംഭവം. അർമാനി, ബർബെറി, ഗാന്റ് തുടങ്ങിയ പ്രശസ്ത കമ്പനികളുടെ വസ്ത്രങ്ങളാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് പ്രതികൾ അനധികൃത വിൽപ്പന നടത്തിവന്നിരുന്നത്. ബൊമ്മനഹള്ളിയിലെ പട്ടേൽ എക്‌സ്‌പെർട്ടിന്റെയും ആർബി ഫാഷന്റെയും ഗോഡൗണുകളിൽ സിസിബി നടത്തിയ റെയ്‌ഡിൽ ഒന്നരക്കോടി രൂപയുടെ വ്യാജ വസ്ത്രങ്ങൾ പിടികൂടി. എസ്ആർ നഗർ, മഗഡി റോഡ്, ബേഗൂർ ഉൾപ്പെടെയുള്ള ഗോഡൗണുകളിൽ പ്രശസ്ത ബ്രാൻഡ് നാമങ്ങളിൽ…

Read More

ശിശുമരണം: ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് നിംഹാൻസിനെതിരെ പ്രതിഷേധം തുടങ്ങി കുഞ്ഞിന്റെ ബന്ധുക്കൾ

ബെംഗളൂരു : നിംഹാൻസ് ആശുപത്രി ജീവനുവേണ്ടി പോരാടുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പ്രവേശിപ്പിക്കാതെ അവഗണിച്ച കുഞ്ഞു മരണത്തിന് കീഴടങ്ങിയാതായി ആരോപണം. നിംഹാൻസ് ഡോക്ടർമാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ‘ജസ്റ്റിസ് ഫോർ അജയ്’ എന്ന ടാഗ് ലൈനിലാണ് കുഞ്ഞിന്റെ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുന്നത്. നിംഹാൻസ് ആശുപത്രി ഡോക്ടർമാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബാംഗങ്ങൾ മാത്രമല്ല, ആംബുലൻസ് ഡ്രൈവർമാരും പിന്തുണച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45ന് സീറോ ട്രാഫിക്കിലൂടെയാണ് നിംഹാൻസ് ആശുപത്രിയിൽ എത്തിയതെന്ന് സംഭവത്തിൽ പ്രതികരിച്ച ആംബുലൻസ് ഡ്രൈവർ മധു പറഞ്ഞു. കുട്ടിയുമായി വരുന്ന വിവരം നേരത്തെ ഹോസ്പിറ്റലിൽ അറിയിച്ചിയിരുന്നു . ഹോസ്പിറ്റലിൽ…

Read More

ബെംഗളൂരുവിലെ മാൻഹോളുകൾ വൃത്തിയാക്കാൻ ഇനി കേരളത്തിലെ കമ്പനി വികസിപ്പിച്ച റോബോട്ട്

ബെംഗളൂരു: ഇനി ബെംഗളൂരു പോലുള്ള വൻ നഗരങ്ങളിലെ മാൻഹോളുകൾ വൃത്തിയാക്കാൻ ആധുനിക റോബോട്ടുകൾ ഉപയോഗിക്കും. ബുധനാഴ്ച നഗരത്തിൽ നടന്ന മുനിസിപ്പൽ സമ്മേളനത്തിലാണ് മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകൾ പ്രദർശിപ്പിച്ചത്. ഈ മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകൾ കണ്ട ആളുകൾ സാങ്കേതികവിദ്യയെ അഭിനന്ദിച്ചു. മാൻഹോൾ ശുചീകരണത്തിന് ശുചീകരണ തൊഴിലാളികളെ ഉപയോഗിക്കുന്നത് നിരോധിച്ചതിന് പിന്നാലെ നിരവധി കമ്പനികൾ റോബോട്ടുകളെ കണ്ടുപിടിക്കാൻ മുന്നോട്ട് വന്നിരുന്നു. റോബോട്ടിനെ ഉപയോഗിച്ചു കഴിഞ്ഞാൽ, അത് 30 കിലോ മുതൽ 160 കിലോഗ്രാം വരെ മാലിന്യം വേർതിരിച്ച് മെഷീന്റെ കാരൃറിൽ നിറയ്ക്കും . മലിനജലം, മാസ് ടോയ്‌ലറ്റ്,…

Read More

വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ ആദ്യ ദിനം

ബെംഗളൂരു: നിർമിത ബുദ്ധിയുടെ സാധ്യതകൾ വിവിധ മേഖലകളിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ 26–ാം പതിപ്പിനു തുടക്കമായി. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താനും പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ നേട്ടം എല്ലാവരിലും എത്തേണ്ടതുണ്ടെന്നും ബെംഗളൂരുവിനു പുറത്തേക്കും ഐടി മേഖലയെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാരായ പ്രിയങ്ക് ഖർഗെ, എം.ബി.പാട്ടീൽ എൻ.എസ്.ബോസെരാജു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റോബട്ടിക്സ്, ഇലക്ട്രിക് വാഹന രംഗത്തെ പുത്തൻ പ്രവണതകൾ, കാർഷിക മേഖലയിലെ…

Read More
Click Here to Follow Us