അമ്മയെ വഴക്കു പറഞ്ഞ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി 

ബെംഗളൂരു: കലബുർഗി താലൂക്കിലെ ഗ്രാമത്തിൽ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി.

അമ്മയെ നിസാര കാര്യത്തിന് മുത്തച്ഛൻ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് സംഭവം.

സിദ്രാമപ്പ (74) ആണ് കൊല്ലപ്പെട്ട മുത്തച്ഛൻ. ആകാശ് (22) ആണ് കൊലക്കേസ് പ്രതി.

രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, വൈകിയാണ് പുറംലോകമറിഞ്ഞത്.

ആകാശിന്റെ അമ്മ സരോജമ്മാളിയെ സിദ്രാമപ്പ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

തിങ്കളാഴ്ച സിദ്രാമപ്പയുടെ സഹോദരി മരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം കുമാസി ഗ്രാമത്തിലേക്ക് പോയിരുന്നു.

സംസ്കാരം കഴിഞ്ഞ് ക്രൂയിസറിൽ മടങ്ങുന്നതിനിടെയുള്ള തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.

മുത്തച്ഛൻ വഴക്ക് പറഞ്ഞ കാര്യം സരോജമ്മ മകനോട് പറഞ്ഞിരുന്നു.

ഇക്കാരണത്താൽ പ്രകോപിതനായ മകൻ ആകാശ് മുത്തച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ നരോണ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതി ആകാശയെ പോലീസ് അറസ്റ്റ് ചെയ്തു അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts