ബെംഗളൂരുവിൽ പ്രശസ്ത ബ്രാൻഡ് പേരുകളിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ചു; 1.5 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്ത് സിസിബി

ബെംഗളൂരു: പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയിരുന്ന വ്യാപാരികളുടെ കടകളിലും ഗോഡൗണുകളിലും സിസിബി പോലീസ് റെയ്ഡ് നടത്തി സാധനങ്ങൾ പിടികൂടി.

ബൊമ്മനഹള്ളി പോലീസ് സ്‌റ്റേഷണ് പരുതിയിലാണ് സംഭവം. അർമാനി, ബർബെറി, ഗാന്റ് തുടങ്ങിയ പ്രശസ്ത കമ്പനികളുടെ വസ്ത്രങ്ങളാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് പ്രതികൾ അനധികൃത വിൽപ്പന നടത്തിവന്നിരുന്നത്.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ബൊമ്മനഹള്ളിയിലെ പട്ടേൽ എക്‌സ്‌പെർട്ടിന്റെയും ആർബി ഫാഷന്റെയും ഗോഡൗണുകളിൽ സിസിബി നടത്തിയ റെയ്‌ഡിൽ ഒന്നരക്കോടി രൂപയുടെ വ്യാജ വസ്ത്രങ്ങൾ പിടികൂടി.

എസ്ആർ നഗർ, മഗഡി റോഡ്, ബേഗൂർ ഉൾപ്പെടെയുള്ള ഗോഡൗണുകളിൽ പ്രശസ്ത ബ്രാൻഡ് നാമങ്ങളിൽ വ്യാജ വസ്ത്രങ്ങൾ തയ്യാറാക്കുന്നതായി പരിശോധനയിൽ വ്യക്തമായി.

ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts