നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ലിയോ ആദ്യ ഷോ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രദര്‍ശനം പുലര്‍ച്ചെ നാലു മണിക്ക് ആരംഭിക്കണമെന്ന ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാതെ മദ്രാസ് ഹൈക്കോടതി. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന് കോടതി അഭിപ്രായപ്പെട്ടു. ലിയോയുടെ റീലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ നാലിന് സ്‌പെഷല്‍ ഷോ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനിത സുമന്ത് ആണ് ഹര്‍ജി പരിഗണിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് പ്രത്യേക ഷോ എന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍…

Read More

സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് രാഹുൽഗാന്ധിയുടെ കറക്കം; ചിത്രം വൈറൽ 

മിസോറാം: മിസോറാമില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരനായി രാഹുല്‍ ഗാന്ധിയുടെ കറക്കം. മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാലയെ കാണാനുള്ള യാത്രയാണ് രാഹുല്‍ സ്‌കൂട്ടറിലാക്കിയത്. രാഹുലിന്റെ യാത്രയുടെ വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസം, ഐസ്വാളിലെ ചന്‍മാരില്‍ നിന്ന് രാജ് ഭവനിലേക്ക് രാഹുല്‍ പദയാത്ര നടത്തിയിരുന്നു. വൈവിധ്യമാര്‍ന്ന ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ എന്ന ആശയം ആഘോഷിക്കാനാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. മണിപ്പൂരില്‍ ബിജെപി ആ ആശയം തകര്‍ത്തു. അവരെയും എംഎന്‍എഫിനെയും മിസോറാമില്‍ ഇത് ചെയ്യാന്‍ ഞങ്ങള്‍…

Read More

ശിവകാശിയിൽ പടക്കകടകളിൽ സ്‌ഫോടനം; 9 പേർ മരിച്ചു 

ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഒമ്പതുപേര്‍ മരിച്ചു. വിരുതുനഗര്‍ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആണ് ഒമ്പതു പേര്‍ മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Read More

രാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര; ഞെട്ടൽ മാറാതെ കുടുംബം 

ബെംഗളൂരു: രാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര ചെയ്തതിൽ നിന്നും ഞെട്ടൽ മാറാതെ കുടുംബം. കാറില്‍ പത്തടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയ്‌ക്കൊപ്പമാണ് കുടുംബം യാത്ര ചെയ്തത്. കാര്‍ നിര്‍ത്തിയ സമയത്ത് പൂച്ചയുടെ അസാധാരണ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കാറിന്റെ പിന്നില്‍ രാജവെമ്പാലയെ കണ്ടത്. ബൂട്ടിന് താഴെ പിന്നിലെ വീലില്‍ ചുറ്റിയ നിലയിലായിരുന്നു രാജവെമ്പാല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പാമ്പിനെ കാറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ഉത്തര കനഡ ജില്ലയില്‍ ജോയ്ഡ താലൂക്കിലെ ജഗല്‍പേട്ട് എന്ന സ്ഥലത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ഗോവ കാസ്റ്റില്‍…

Read More

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ 

ബെംഗളൂരു : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിച്ച് നഗരത്തിലെ ഹോട്ടൽ ഉടമകൾ. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും വൈദ്യുതി മന്ത്രി കെ.ജെ. ജോർജിനും കത്തെഴുതി. അനിയന്ത്രിത ലോഡ് ഷെഡ്ഡിംഗ് കാരണം ഹോട്ടൽ വ്യവസായം പല പ്രശ്നങ്ങളും നേരിടാൻ ആവശ്യമായ കോൾഡ് സ്റ്റോറേജ്, റെഫ്രിജറേറ്റർ, ഗ്രൈൻഡർ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടുമെന്നും ഇത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്നും സംഘടന പറഞ്ഞു. അനിയന്ത്രിത ലോഡ് ഷെഡ്ഡിങ്ങിൽ അതൃപ്തി അറിയിച്ചു ഹോട്ടൽ അസോസിയേഷൻ സർക്കാർ ഇടപെട്ട്…

Read More

കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ ആറ് മരണം 

ബെംഗളൂരു : ഗദഗിൽ കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ മരിച്ചു. മൂന്നുകുട്ടികൾക്ക് സാരമായി പരിക്കേറ്റു. രണ്ടുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. കലബുറഗി മദനഹിപ്പരാഗി സ്വദേശികളായ ശിവകുമാർ സുഭാഷ് കലാഷെട്ടി(48), ഭാര്യ ചന്ദ്രലേഖ കലാഷെട്ടി(42), മകൻ ദിംഗലേഷ് കലാഷെട്ടി(ആറ്), സഹോദരി റാണി കലാഷെട്ടി(25), കലബുറഗി അഫ്‌സൽപുര സ്വദേശികളായ സച്ചിൻ മല്ലികാർജുൻ കട്ടി(32), ഭാര്യ ദാക്ഷായണി കട്ടി(29), എന്നിവരാണ് മരിച്ചത്. മുതിർന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചും ആറുവയസ്സുകാൻ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്. ഗദഗിലെ നരേഗലിനടുത്ത് ഗദ്ദിഹള്ളയിൽ ഗജേന്ദ്രഗാദ്-നരേഗൽ റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. രണ്ടുകുടുംബങ്ങളിൽനിന്നായി നാലുകുട്ടികളുൾപ്പെടെ…

Read More

ടിവി റിമോട്ടിനായി സഹോദരങ്ങൾ വഴക്കിട്ടു; അച്ഛൻ മകനെ കത്രികയെറിഞ്ഞ് കൊന്നു

ബെംഗളൂരു : ലോകകപ്പ് ക്രിക്കറ്റ് മത്സരം ടെലിവിഷനിൽ കാണുന്നതിനിടെ റിമോട്ടിനായി സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു. ഇരുവരും തമ്മിലുണ്ടായ തർക്കം കണ്ട് ദേഷ്യത്തിൽ അച്ഛൻ മൂത്തമകനെ കത്രികയെറിഞ്ഞ് കൊന്നു. ചിത്രദുർഗയിലെ മുളകാൽമുറു ടൗണിലെ എൻ.എം.എസ്.ലേ ഔട്ടിൽ താമസിക്കുന്ന ലക്ഷ്മൺബാബുവാണ് മകൻ ചന്ദ്രശേഖരയെ (16) കൊന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ടി.വി.യിൽ കാണുന്നതിനിടെയാണ് ചന്ദ്രശേഖരയും 14-കാരനായ അനിയൻ പവൻകുമാറും തമ്മിൽ തർക്കമുണ്ടായത്. തർക്കം മൂക്കുന്നതിനിടെ ലക്ഷ്മൺബാബു കത്രികയെടുത്ത് മക്കളുടെ നേർക്ക് എറിയുകയായിരുന്നു. കത്രിക ചന്ദ്രശേഖരയുടെ കഴുത്തിൽ തറഞ്ഞ് മുറിവുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

സുധാ മൂർത്തിയുടെ പേരിൽ അഞ്ച് ലക്ഷം തട്ടി; വൈദികൻ അറസ്റ്റിൽ 

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തിയുടെ പേരിൽ തട്ടിപ്പ്. തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത വൈദികൻ അറസ്റ്റിലായി. 34 കാരനായ അരുൺ കുമാർ ആണ് അറസ്റ്റിലായത്. ബെംഗളൂരു മല്ലേശ്വരം സ്വദേശിയാണ് ഇയാൾ . ജയനഗർ പോലീസ് സൈബർ ക്രൈം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുധാ മൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവിൽ രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരൻ അരുൺ കുമാറാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അരുൺ…

Read More

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി

ഇംഫാൽ: ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി സംസ്ഥാന സർക്കാർ. ഒക്‌ടോബർ 21 ന് രാത്രി 7:45 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരിലെ ക്രമസമാധാനം നിലനിർത്താനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സർക്കാർ അറിയിച്ചു. ‘വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വിഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കും. തെറ്റായ വിവരങ്ങളും, കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടഞ്ഞ് പൊതുതാൽപ്പര്യത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളേണ്ടത്…

Read More
Click Here to Follow Us