“എമർജൻസി അലർട്ട്”;ഞെട്ടിത്തരിച്ച് മൊബൈൽ ഉപയോക്താക്കൾ!

ബെംഗളൂരു : ഇന്ന് ഉച്ചയോടെ എല്ലാ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെയും മൊബൈലിൽ “എമർജൻസി അലർട്ട്” സന്ദേശം ലഭിച്ചത് പരിഭ്രാന്തി പരത്തി. ഓഫീസുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഉള്ള എല്ലാ മൊബൈൽ ഉപയോക്താക്കളുടെയും മൊബൈലിൽ ഒരേ സമയം അലർട്ട് സന്ദേശം വരികയായിരുന്നു ,ആദ്യം ഇംഗ്ലീഷിൽ ഉള്ള ഒരു സന്ദേശവും ഏകദേശം 10 മിനിറ്റിന് ശേഷം കന്നഡയിൽ ഉള്ള ഒരു സന്ദേശവും ഒരു അലർട്ട് ടോണി നൊപ്പം മൊബൈൽ സ്ക്രീനിൽ തെളിയുകയായിരുന്നു. “ദുരന്ത നിവാരണ അതോറിറ്റി, ഒരു പുതിയ സംവിധാനം പരിശോധിക്കുന്നതിലേക്കായി, കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ സഹായത്തോടെ…

Read More

ജ്വല്ലറിയിൽ തട്ടിപ്പ്; ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു : ജ്വല്ലറിയിൽ നിന്ന് ഒന്നേകാൽ കിലോഗ്രാം സ്വർണം തട്ടിയെടുത്ത ജീവനക്കാരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ലാൽസിങ്, രാജ്പാൽ എന്നിവരെയാണ് ഹലസൂരു ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഹലസൂരു ഗേറ്റിന് സമീപത്തെ സ്വർണക്കടയിൽ ജോലിചെയ്തിരുന്നപ്പോഴാണ് ലാൽ സിങ് സ്വർണം തട്ടിയെടുത്തത്. ആന്ധ്രാപ്രദേശ് നല്ലൂരിലെ സ്വർണക്കടയിലേക്ക് കൊണ്ടുപോകാൻ കടയുടമ ലാൽ സിങ്ങിനെ വിശ്വസിച്ച് 1.262 കിലോഗ്രാം സ്വർണം നൽകിയിരുന്നു. എന്നാൽ സുഹൃത്തുക്കളുമായി പദ്ധതിയിട്ട് ലാൽ സിങ് സ്വർണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. ആന്ധ്രയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണം മോഷണം…

Read More

വാഹന പരിശോധനയ്ക്കിടെ മലയാളി യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി

ബെംഗളൂരു : വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർട്ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി.

Read More

ഒമ്പത് മാസത്തിനിടെ നഗരത്തിൽ നിന്നും നഷ്ടമായത് 470 കോടി 

ബെംഗളൂരു : വിളിപ്പേര് ടെക്ക് നഗരം എന്നാണ് .പക്ഷെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബെംഗളൂരുവിൽ സൈബര്‍ തട്ടിപ്പുകാര്‍ നഗരവാസികളില്‍ നിന്ന് തട്ടിയെടുത്തത് 470 കോടി രൂപയാണ്. ദിവസേനെ 1.71 കോടി രൂപ എന്ന രൂപത്തിലാണ് സൈബര്‍ കുറ്റവാളികള്‍ നഗരത്തിൽ നിന്നും തട്ടിയെടുക്കുന്നത്. പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. ഓണ്‍ലൈൻ തൊഴില്‍ തട്ടിപ്പ്, ബിറ്റ്കോയിൻ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ ഗണത്തില്‍പെടും. സംസ്ഥാനത്ത് ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകൾ നടന്നിട്ടുള്ളത്. 2023 ജനുവരി ഒന്നുമുതല്‍ സെപ്റ്റംബര്‍ 20വരെ 12,615 കേസുകളാണ് നഗരത്തില്‍ മാത്രം…

Read More

ജോലിവാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി പിടിയിൽ 

ബെംഗളൂരു: കോർപ്പറേഷൻ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയ ആൾ പിടിയിൽ. കോർപ്പറേഷന്റെ മാർഷൽ ജോലി വാഗ്ദാനം ചെയ്തതാണ് 200-ലധികം ആളുകളിൽ നിന്ന് ഇയാൾ പണംതട്ടിയത്. ഉദ്യോഗാർത്ഥികളിൽ നിന്ന് 3000 രൂപ വാങ്ങിയിരുന്നു. തുടർന്ന് ജോലിലഭിച്ചതായുള്ള വ്യാജകത്ത് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

പെൺസുഹൃത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വർഷങ്ങളായി പെൺസുഹൃത്തിൻറെ സ്വകാര്യ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ 26കാരൻ സഞ്ജയ് ആണ് പിടിയിലായത്. സഞ്ജയും പെൺസുഹൃത്തും ബംഗളൂരുവിൽ ലിവ് ഇൻ റിലേഷൻഷിപ്പിലാണ് കഴിഞ്ഞിരുന്നത്. പത്താം ക്ലാസ് മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം രണ്ട് കുടുംബങ്ങൾക്കും അറിയാമായിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബങ്ങൾ. ഇതിനിടയിലാണ് യുവതിയെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ച് സഞ്ജയെ പോലീസ് അറസ്റ്റ് ചെയ്തത്. 2021ൽ യുവതിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപെടുകയും യുവതി ഇക്കാര്യം പരാതിപ്പെട്ടതോടെ…

Read More

കേരളീയം മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന മഹാസംഗമമാണ് കേരളീയം. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി പ്രായഭേദമന്യേ ലോകമെമ്പാടുമുളള മലയാളികൾക്ക് കേരളീയം ഓൺലൈൻ മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. keraleeyam.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മെഗാ ക്വിസിൽ പങ്കെടുക്കാം ക്വിസ് മത്സരഘടന 1. കേരളീയം മെഗാ ഓൺലൈൻ ക്വിസ്സിൽ എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം 2. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് 3. ഇതിനുള്ള വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തേണ്ടതും മൊബൈൽ നമ്പറിൽ/ ഇമെയിലിൽ…

Read More

അന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചു; മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: അന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു. ദവനഹള്ളിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ അസ്വസ്ഥനായിരുന്ന മഞ്ജുനാഥ് യുവാവ് മറ്റൊരു ജാതിയിൽ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകളോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകൾ പിതാവിന്‍റെ വാക്കുകൾ അനുസരിക്കാൻ തയ്യാറായില്ല. ബന്ധം തുടർന്നു. ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക്പ്ര നടക്കുകയും പിന്നാലെ പ്രതി മകളുടെ കഴുത്തറുക്കുകയായിരുന്നു. കൈകളിലും കാലുകളിലും…

Read More

അപകീര്‍ത്തി കേസ്: ഹിമാലയയുടെ പരാതിയിൽ സസ്പെൻഡ് ചെയ്ത മലയാളി ഡോക്ടറുടെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കാം

ബെംഗളൂരു : ഹിമാലയ ആയുർവേദ കമ്പനിക്കെതിരായ അപകീർത്തി പോസ്റ്റുകൾ ഒഴുവാക്കണമെന്ന് സത്യവാങ്മൂലം നൽകിയത്തോടെ മലയാളി ഡോക്ടർ സിറിയക്ക് അബ്ബി ഫിലിപ്സിന്റെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കാൻ ഹൈക്കോടതി അനുവദിച്ചു. 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി സമർപ്പിച്ച ഹർജിയിൽ കരൾ രോഗ വിദഗ്ധനായ സിറിയക്കിന്റെ എക്സ് അക്കൗണ്ട് 2024 ജനുവരി 5 വരെ ബ്ലോക്ക്‌ ചെയ്യാൻ സെ‌ഷൻസ് കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമർപ്പിച്ചത്. 43000 ട്വീറ്റുകളുള്ള അക്കൗണ്ടിൽ 9 എണ്ണം മാത്രമാണ് ആയുവവേദ കമ്പനിക്ക് എതിരായതിനാൽ പൂർണമായി ബ്ലോക്ക്‌ ചെയ്ത നടപടി പ്രാകൃതമാണെന്ന്…

Read More

നമ്മ മെട്രോ പർപ്പിൾ ലൈനിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന

ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ ചല്ലഘട്ട- കെങ്കേരി, ബൈയപ്പനഹള്ളി- കെ.ആർ. പുരം ഭാഗത്ത് സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. പർപ്പിൾ ലൈനിലെ എല്ലാ റൂട്ടിലും സർവീസ് ആരംഭിച്ചതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്. ബൈയപ്പനഹള്ളി -വൈറ്റ്ഫീൽഡ് റൂട്ടിൽ തിങ്കളാഴ്ച 61,179 പേർ യാത്രചെയ്തു. ബൈയപ്പനഹള്ളിക്കും കെ.ആർ. പുരത്തിനുമിടയിലുള്ള 2.2 കിലോമീറ്റർ പാത തിങ്കളാഴ്ച തുറക്കുന്നതിനുമുമ്പുവരെ യാത്രക്കാർ ബൈയപ്പനഹള്ളിയിൽ ഇറങ്ങി ഫീഡർ ബസിൽ കെ.ആർ. പുരത്തെത്തിയാണ് വൈറ്റ്ഫീൽഡിലേക്ക് പോയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലുമായി…

Read More
Click Here to Follow Us