അന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചു; മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: അന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു.

ദവനഹള്ളിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പിതാവ് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.

മകൾക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ അസ്വസ്ഥനായിരുന്ന മഞ്ജുനാഥ് യുവാവ് മറ്റൊരു ജാതിയിൽ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകളോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

എന്നാൽ മകൾ പിതാവിന്‍റെ വാക്കുകൾ അനുസരിക്കാൻ തയ്യാറായില്ല. ബന്ധം തുടർന്നു.

ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക്പ്ര നടക്കുകയും പിന്നാലെ പ്രതി മകളുടെ കഴുത്തറുക്കുകയായിരുന്നു.

കൈകളിലും കാലുകളിലും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചതായും പോലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ പ്രതി സ്വമേധയാ പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts