ജ്വല്ലറിയിൽ തട്ടിപ്പ്; ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു : ജ്വല്ലറിയിൽ നിന്ന് ഒന്നേകാൽ കിലോഗ്രാം സ്വർണം തട്ടിയെടുത്ത ജീവനക്കാരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ലാൽസിങ്, രാജ്പാൽ എന്നിവരെയാണ് ഹലസൂരു ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹലസൂരു ഗേറ്റിന് സമീപത്തെ സ്വർണക്കടയിൽ ജോലിചെയ്തിരുന്നപ്പോഴാണ് ലാൽ സിങ് സ്വർണം തട്ടിയെടുത്തത്.

ആന്ധ്രാപ്രദേശ് നല്ലൂരിലെ സ്വർണക്കടയിലേക്ക് കൊണ്ടുപോകാൻ കടയുടമ ലാൽ സിങ്ങിനെ വിശ്വസിച്ച് 1.262 കിലോഗ്രാം സ്വർണം നൽകിയിരുന്നു.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

എന്നാൽ സുഹൃത്തുക്കളുമായി പദ്ധതിയിട്ട് ലാൽ സിങ് സ്വർണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

ആന്ധ്രയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണം മോഷണം പോയെന്നാണ് ലാൽ സിങ് കടയുടമയോട് പറഞ്ഞത്.

ഒക്ടോബർ രണ്ടിന് കടയുടമയും ലാൽസിങ്ങും പോലീസിൽ പരാതി നൽകി.

പോലീസ് ലാൽസിങ്ങിനെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതായി മനസ്സിലായി.

ഇതേത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോൾ സ്വർണം സുഹൃത്തുമായി ചേർന്ന് തട്ടിയെടുത്തകാര്യം വെളിപ്പെടുത്തുകയായിരുന്നു.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

കേസിൽ രണ്ടുപേരെക്കൂടി കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
[masterslider id="10"]

Related posts